Image

ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ ട്രാന്‍സിറ്റ് ഷെങ്കന്‍ വീസ നിര്‍ബന്ധമാക്കി

Published on 25 April, 2022
 ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ ട്രാന്‍സിറ്റ് ഷെങ്കന്‍ വീസ നിര്‍ബന്ധമാക്കി
ബ്രസല്‍സ്: ഇന്ത്യയില്‍നിന്നും ബ്രിട്ടനിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ ട്രാന്‍സിറ്റ് ഷെങ്കന്‍ വീസ നിര്‍ബന്ധമാക്കി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ എയര്‍ലൈനുകളാണ് ഈ നിബന്ധന ബാധകമാക്കിയത്. മ്യൂണിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്റ്റര്‍ഡാം, റോം, പാരീസ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍നിന്ന് ബ്രിട്ടനിലേക്ക് പോകുന്നതിനും ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് ഷെങ്കന്‍ വീസ ആവശ്യമാണ്. ബ്രെക്‌സിറ്റ് അനന്തര നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിബന്ധന നടപ്പാക്കിയിരിക്കുന്നത്. യുകെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കൊന്പുകോര്‍ക്കുന്നതിന്റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കരുതെന്ന് എയര്‍ലൈനുകള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍, അധികൃതര്‍ ഇതുവരെ ഈ നടപടി പുനഃപരിശോധിക്കാന്‍ തയാറായിട്ടില്ല. ട്രാന്‍സിറ്റ് ഷെങ്കന്‍ വീസയില്ലാത്തതു കാരണം യാത്ര മുടങ്ങുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്തു കിട്ടാനും തടസം നേരിടുന്നു. ജോസ് കുമ്പിളുവേലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക