Image

കേളി ഇന്റര്‍നാഷണല്‍ കലാമേളയില്‍ ഓപ്പണ്‍ പെയിന്റിംഗ് മത്സരം

Published on 25 April, 2022
 കേളി ഇന്റര്‍നാഷണല്‍ കലാമേളയില്‍ ഓപ്പണ്‍ പെയിന്റിംഗ് മത്സരം

 

സുറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര കലാമേളയോടനുബന്ധിച്ച് ഓപ്പണ്‍ പെയിന്റിംഗ് മത്സരം നടത്തുന്നു.

ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ സൂറിച്ചിലാണ് കലാമേള അരങ്ങേറുക. പ്രായപരിധി ഇല്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്റില്‍ ആണ് ഓപ്പണ്‍ പെയിന്റിംഗ് മത്സരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിബന്ധനകള്‍

മത്സരാര്‍ഥികള്‍ A3 വലിപ്പത്തിലുള്ള ആര്‍ട്ട് പേപ്പറില്‍ വേണം ചിത്രങ്ങള്‍ വരച്ചു നല്‍കുവാന്‍. ഒരു മല്‍സരാര്‍ഥിക്ക് ഒരു ചിത്രം മാത്രമേ നല്‍കുവാന്‍ സാധിക്കുകയുള്ളു. സ്വന്തമായ ഭാവനയും ഭാവങ്ങളും ആയിരിക്കണം ചിത്രത്തില്‍ പകര്‍ത്തുവാന്‍. വരക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന വിഷയം കലാമേളയ്ക്ക് മൂന്നാഴ്ച മുന്പ് നല്‍കുന്നതായിരിക്കും.? കലാമേളയുടെ ആദ്യദിവസം (ജൂണ്‍ നാലിന് ) ഉച്ചകഴിഞ്ഞു രണ്ടിനു മുന്പായി പെയിന്റിംഗ് മത്സരാര്‍ഥി നേരിട്ടെത്തി റജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ക്ക് മുന്പാകെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


ജനഹിത പരിശോധനയിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ആര്‍ട്ട് വര്‍ക്കിനും ജഡ്ജുമെന്റില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന ആര്‍ട്ട് വര്‍ക്കിനും ETT Holidays Switzerland നല്‍കുന്ന മനോഹരമായ ട്രോഫിയും പ്രശസ്തിപത്രവും നല്‍കും. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ കലാമേള ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ചിത്രം വരക്കുന്നതിന് സമയപരിധിയോ പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന സ്ഥലമോ ഇല്ല.

വിവരങ്ങള്‍ക്ക് www.Kalamela.com സന്ദര്‍ശിക്കുക.

ജേക്കബ് മാളിയേക്കല്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക