ഓര്‍മ ഇന്റര്‍നാഷണലിനു പുതിയ നേതൃത്വം

Published on 26 April, 2022
ഓര്‍മ ഇന്റര്‍നാഷണലിനു പുതിയ നേതൃത്വം
അബുദാബി: ഓര്‍മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍) യൂത്ത് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കെവിന്‍ ഷാജി, അബുദാബി (യൂത്ത് ഫോറം ചെയര്‍മാന്‍), കെന്‍ സോജന്‍, ലണ്ടന്‍ (വൈസ് ചെയര്‍മാന്‍) നവീന്‍ ഷാജി, ദുബായ് (സെക്രട്ടറി) അമിത തങ്കച്ചന്‍, കാനഡ, (ജോയിന്റ് സെക്രട്ടറി), അലക്‌സ് ജോസ് വര്‍ഗീസ് , കാനഡ (യൂത്ത് കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. അബുദാബി നാഷണല്‍ പെട്രോളിയം കമ്പനിയില്‍ സീനിയര്‍ പ്രോജ്കട് എന്‍ജിനിയറാണ് കെവിന്‍ ഷാജി. ലണ്ടണ്‍ ഡോയിച്ച ബാങ്ക് പ്രോജക്ട് മാനേജറാണ് കെന്‍ സോജന്‍. ദുബായ് മിക്‌ളിന്‍ എക്‌സ്പ്രസ് ഓഫ്‌ഷോര്‍ സൊല്യൂഷണ്‍സില്‍ ഓപ്പറേഷന്‍ അസിസ്റ്റന്റാണ് നവീന്‍ ഷാജി. ഗതകാല മലയാള നന്മകളെയും കുടുംബമൂല്യങ്ങളെയും ഓര്‍ത്തെടുത്ത്, സാംസ്‌കാരികത്തകര്‍ച്ചകളെ അതിജീവിക്കുന്നതിന്, ഒരേ തൂവല്‍ ദേശാടനക്കിളികളെപ്പോലെ, ഒരുമിക്കുന്ന, രാജ്യാന്തര മലയാളികളുടെ, ഐക്യവേദിയാണ്, ഓര്‍മ ഇന്റര്‍നാഷണല്‍. 2009ല്‍ ഫിലഡല്‍ഫിയയില്‍ ആരംഭം കുറിച്ചു. മുന്‍ കേന്ദ്ര സഹ മന്ത്രി എം.എം ജേക്കബ് രക്ഷാധികാരി ആയിരുന്നു. നിലവില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് രക്ഷാധികാരി. നവീന്‍ ഷാജി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക