കൊല്ലം പ്രവാസി സംഗമം ജിദ്ദ ഇഫ്താര്‍ സംഘടിപ്പിച്ചു

Published on 26 April, 2022
 കൊല്ലം പ്രവാസി സംഗമം ജിദ്ദ ഇഫ്താര്‍ സംഘടിപ്പിച്ചു
ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദ ഇഫ്താര്‍ സംഘടിപ്പിച്ചു. ഏപ്രില്‍ 22 നു ജിദ്ദ ഹറാസാത്ത്ത് വില്ലയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കിംഗ് അബ്ദുല്‍ അസിസ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഇസ്മായില്‍ മരുതേരി റംസാന്‍ സന്ദേശം നല്‍കി. കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ അംഗങ്ങളും കുടുംബാംഗങ്ങളെയും കൂടാതെ ജിദ്ദയിലെ ജീവകാരുണ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തന മേഖലകളില്‍ ഉള്ള പ്രമുഖ വ്യക്തികളും അയല്‍ ജില്ലാ സംഘടനാ ഭാരവാഹികളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും നിറഞ്ഞതായിരുന്നു കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ ഇഫ്താര്‍..! പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട് സ്വാഗതവും വൈസ് പ്രഡിഡന്റ് വിജാസ് ചിതറ നന്ദിയും പറഞ്ഞു. ഇഫ്താര്‍ കണ്‍വീനര്‍ ഷാനവാസ് സ്‌നേഹക്കൂട് ,ജോയിന്റ് കണ്‍വീനര്‍മാരായ അഷ്റഫ് കുരിയോട് , മാഹീന്‍ പള്ളിമുക്ക്,മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും അംഗങ്ങളും നേതൃത്വം നല്‍കി. മനോജ് കുമാര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക