കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ പ്രതിവാര ഓപ്പണ്‍ ഹൗസ്

Published on 26 April, 2022
 കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ പ്രതിവാര ഓപ്പണ്‍ ഹൗസ്

 

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രതിവാര ഓപ്പണ്‍ ഹൗസ് ഏപ്രില്‍ 27 നു (ബാധന്‍) കുവൈത്ത് സിറ്റി അലി അല്‍ സാലം സ്ട്രീറ്റിലെ ജവഹറ ടവറിലുള്ള മൂന്നാം നിലയിലെ ബിഎല്‍എസ് പാസ്‌പോര്‍ട്ട് സേവന കേന്ദ്രത്തില്‍ നടക്കും.

രാവിലെ 11 മുതല്‍ 12 വരെ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പങ്കെടുക്കും.

പരാതികള്‍ ഉള്ളവര്‍ പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പര്‍, വിലാസം, മുഴുവന്‍ പേര് സഹിതം amboff.kuwait@mea.gov.in ഇ-മെയില്‍ വിലാസത്തില്‍ മുന്‍കൂട്ടി എംബസിയെ അറിയിക്കണം.


കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കാണ് ഓപ്പണ്‍ ഹൗസില്‍ പ്രവേശനം അനുവദിക്കുക. ഓണ്‍ലൈനില്‍ ഓപ്പണ്‍ ഹൗസ് സംപ്രേഷണം ഉണ്ടായിരിക്കില്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക