ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അസീസിയ യൂണിറ്റിന് പുതിയ ഭാരവാഹികള്‍

Published on 28 April, 2022
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അസീസിയ യൂണിറ്റിന് പുതിയ ഭാരവാഹികള്‍
റിയാദ് : റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അസീസിയ യൂണിറ്റിന് പുതിയ നേതൃത്വം നിലവില്‍ വന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസീസിയ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസയില്‍ ചേര്‍ന്ന യൂണിറ്റ് കണ്‍വെന്‍ഷനില്‍ 2022-24 ലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. കെ എം സുബൈര്‍ ( പ്രസിഡന്റ്) മാസിന്‍ മുഹമ്മദലി (ജനറല്‍ സെക്രട്ടറി ) മുഹമ്മദലി ( ട്രഷറര്‍ ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍ . മുജീബ് എടവണ്ണ , യൂസഫ് പറമ്പത്ത് (വൈസ് പ്രസിഡന്റുമാര്‍ ) അഹ്മദ് ജാബിര്‍ , അമീര്‍ അരൂര്‍ , ( ജോയിന്റ് സെക്രട്ടറിമാര്‍ ) ,, സക്കീര്‍ കെ.എം ( വളണ്ടിയര്‍ ക്യാപ്റ്റന്‍ ), അസ്ലം ചാലിയം ( ദഅവാ കണ്‍വീനര്‍ ) , ലേണ്‍ ദി ഖുര്‍ആന്‍ ( മുനീബ് ഒളവണ്ണ ) , ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ ( സാജിദ് കൊച്ചി ) എന്നിവരാണ് മറ്റുഭാരവാഹികള്‍ . റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സ്വലാഹി കമ്മിറ്റിയെ പ്രഖ്യാപിച്ചു മറ്റ് ഭാരവാഹികളായ മുഹമ്മദ് സുല്‍ഫിക്കര്‍ , അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍ , റഷീദ് വടക്കന്‍ , ഹസനുല്‍ ബന്ന , നൗഷാദ് മടവൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഷക്കീബ് കൊളക്കാടന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക