Image

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കമ്യൂണിറ്റിക്ക് പുതിയ ചാപ്ലെയിന്‍

Published on 28 April, 2022
 വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കമ്യൂണിറ്റിക്ക് പുതിയ ചാപ്ലെയിന്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ പുതിയ ചാപ്ലെയിനായി ഫാ. ജോമോന്‍ കാക്കനാട്ട് ചുമതലയേറ്റു. വാട്ടര്‍ഫോര്‍ഡ് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് ബേനില്‍ട്‌സ് ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ വാട്ടര്‍ഫോര്‍ഡ് - ലിസ്‌മോര്‍ ബിഷപ്പ് റവ. ഡോ. അല്‍ഫോന്‍സസ് കുല്ലിനാനാന്റെ സാന്നിധ്യത്തില്‍ ഫാ. സിബി അറയ്ക്കലില്‍ നിന്നാണ് ഫാ. ജോമോന്‍ കാക്കനാട്ട് ചുമതല ഏറ്റെടുത്തത്.

ചങ്ങനാശേരി അതിരൂപതയിലെ തിരുവനന്തപുരം, വാവോട് ഇടവകാംഗമാണ് ഫാ. ജോമോന്‍ കാക്കനാട്ട്. 2015 ഡിസംബര്‍ 28 നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ പിതാവില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോന, നാലുകോടി സെന്റ്. തോമസ്, തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായും തുടര്‍ന്ന് രണ്ടര വര്‍ഷകാലം ബിഷപ്പ് തോമസ് തറയിലിന്േറയും ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ജോസഫ് പൗവത്തിലിന്േറയും സെക്രട്ടറിയായും ശുശ്രുഷചെയ്തു. അയര്‍ലന്‍ഡില്‍ പഠനത്തിനൊപ്പം വാട്ടര്‍ഫോര്‍ഡ് & ലിസ്‌മോര്‍ രൂപതയില്‍ സേവനത്തിനായി എത്തിയ ഫാ. ജോമോന്‍ ഏപ്രില്‍ 3 നു വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ചാപ്ലിനായി ചുമതലയെടുത്തു.

അമേരിക്കയില്‍ പുതിയ മിഷന്‍ ദൗത്യവുമായി പോകുന്ന നിലവിലെ ചാപ്ലെയില്‍ ഫാ. സിബി അറക്കലിന് വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ സമൂഹം സമുചിത യാത്രയയപ്പും നല്‍കി. കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. സിബി അറയ്ക്കല്‍ അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ കോര്‍ക്ക് റീജണല്‍ കോര്‍ഡിനേറ്ററായിരുന്നു.

ട്രസ്റ്റി ടോമി വര്‍ഗീസ്, പി.എം. ജോര്‍ജ് കുട്ടി, എബിന്‍ തോമസ്, മതാധ്യാപകര്‍ എന്നിവര്‍ വിശിഷ്ടാതിഥികളെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സെക്രട്ടറി ഷാജി ജേക്കബ് സ്വാഗതവും, ട്രസ്റ്റി ബിജി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ഓള്‍ അയര്‍ലന്‍ഡ് ഗ്ലോറിയ പ്രസംഗ മത്സരത്തില്‍ വിജയികളായ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.

ജെയ്‌സണ്‍ കിഴക്കയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക