Image

കല കുവൈറ്റ് ഞാറ്റുവേല-2022 മെയ് 27 ന്

Published on 29 April, 2022
 കല കുവൈറ്റ് ഞാറ്റുവേല-2022 മെയ് 27 ന്

 


കുവൈറ്റ് സിറ്റി. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹാഹീല്‍ മേഖലയുടെ നേതൃത്വത്തില്‍ 'ഞാറ്റുവേല' എന്ന പേരില്‍ കലയിലെ അംഗങ്ങള്‍ക്കായി നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 2022 മെയ് 27 ന് മംഗഫ് അല്‍-നജാത് സ്‌കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഞാറ്റുവേല-2022 ന്റെ വിജയകരമായ നടത്തിപ്പിനായി അനൂപ് മങ്ങാട്ട് ചെയര്‍മാനും അനീഷ് പൂക്കാട് ജനറല്‍ കണ്‍വീനറുമായുള്ള വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

കല കുവൈറ്റ് ഫഹാഹീല്‍ മേഖല എക്‌സിക്യൂട്ടീവ് അജിത് സ്വാഗതം ആശംസിച്ച സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ സജി, ആക്റ്റിങ് പ്രസിഡന്റ് ശൈമേഷ് , ട്രഷറര്‍ അജ്‌നാസ്, മേഖല സെക്ടറട്ടറി സജീവ് കായികവിഭാഗം സെക്രട്ടറി ജയ്‌സണ്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു. കല കുവൈറ്റ് ഫഹാഹീല്‍ മേഖല പ്രസിഡന്റ് പ്രസീത് കരുണാകരന്‍ അധ്യക്ഷത വഹിച്ചു.


ജ്യോതിഷ് പിജി,തോമസ് എബ്രഹാം (സാമ്പത്തികം), സജിന്‍ മുരളി (രെജിസ്‌ട്രേഷന്‍),മാത്യു ജോസഫ് (വാളണ്ടിയര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മിറ്റികളേയും യോഗം തിരഞ്ഞെടുത്തു. യോഗത്തിന് സ്വാഗത സംഘ ചെയര്‍മാന്‍ അനൂപ് മങ്ങാട്ട് നന്ദി രേഖപ്പെടുത്തി.പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 90039594, 65087421എന്നീ നമ്പറിലും. രെജിസ്‌ട്രേഷനായി 99103742 ,97341639 എന്നീ നമ്പറുകളിലുംബന്ധപ്പെടാവുന്നതാണ്.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക