ഇന്ത്യന്‍ അംബാസഡര്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

Published on 29 April, 2022
 ഇന്ത്യന്‍ അംബാസഡര്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

 


കുവൈറ്റ് സിറ്റി: പെരുന്നാള്‍ ആശംസകളുമായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. കുവൈറ്റിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ആഘോഷമാണിത്. മനുഷ്യത്വത്തില്‍ നാമെല്ലാവരും തുല്യരാണെന്നതിന്റെ സുപ്രധാനമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ സന്ദര്‍ഭം. കാരുണ്യ പ്രവര്‍ത്തി, സാഹോദര്യം, അനുകമ്പ തുടങ്ങിവയിലുള്ള വിശ്വാസം ഈദിലൂടെ ശക്തിപ്പെടട്ടേയെന്ന് പ്രാര്‍ഥിക്കുന്നതായും സിബി ജോര്‍ജ് സന്ദേശത്തില്‍ വ്യക്തമാക്കി.


വിവിധ സാമൂഹിക സാംസ്‌കാരിക, ഭാഷാ, മത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 1.3 ബില്യണിലധികം ആളുകള്‍ തികഞ്ഞ ഐക്യത്തോടെ ജീവിക്കുന്ന, മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമൃദ്ധമായ വൈവിധ്യങ്ങളുള്ള ഇന്ത്യയില്‍ ഈദുല്‍ ഫിത്തര്‍ പ്രത്യേക ആഘോഷമാണ്.

ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ് ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ, ഏറെ ആവേശത്തോടെ ഈദ് ആഘോഷിക്കുന്നു. നാനാമതസ്ഥര്‍ ആഘോഷങ്ങളില്‍ ഒത്തുചേരുന്നു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക