വിമാനത്താവളത്തിലെ പെരുന്നാള്‍ തിരക്ക് നിയന്ത്രിക്കുവാന്‍ കുവൈറ്റ് ഡിജിസിഎ

Published on 29 April, 2022
 വിമാനത്താവളത്തിലെ പെരുന്നാള്‍ തിരക്ക് നിയന്ത്രിക്കുവാന്‍ കുവൈറ്റ് ഡിജിസിഎ

 

കുവൈറ്റ് സിറ്റി: പെരുന്നാള്‍ അവധി ദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കുവാന്‍ വ്യോമയാന മേഖല സജ്ജമാണെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വക്താവ് എന്‍ജിനിയര്‍ സാദ് അല്‍ ഒതൈബി.

ഏപ്രില്‍ 28 മുതല്‍ മേയ് ഏഴു വരെയുള്ള കാലയളവില്‍ 2,800 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1400 വിമാനങ്ങള്‍ കുവൈറ്റിലേക്കും 1400 വിമാനങ്ങള്‍ തിരിച്ചും സര്‍വീസ് നടത്തും.


ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ 352,140 യാത്രക്കാര്‍ കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈദ് അവധിദിനങ്ങളില്‍ അടുത്ത ഒമ്പതു ദിവസങ്ങളില്‍ 14,750 യാത്രക്കാരുമായി 76 അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും അല്‍ ഒതൈബി കൂട്ടിചേര്‍ത്തു

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക