Image

ഫോമാ ജനറൽ ബോഡിക്ക്  വമ്പിച്ച പങ്കാളിത്തം; തീരുമാനമില്ല

Published on 30 April, 2022
ഫോമാ ജനറൽ ബോഡിക്ക്  വമ്പിച്ച പങ്കാളിത്തം; തീരുമാനമില്ല

ടാമ്പാ, ഫ്ലോറിഡ: ഫോമായുടെ മിഡ് ടെം ജനറൽ ബോഡി യോഗത്തിൽ പ്രതീക്ഷയിലധികം അംഗങ്ങൾ പങ്കെടുത്തു. സെഫ്‌നർ  സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് അനിയൻ ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ വേദിയിൽ ഉപവിഷ്ടരായിരുന്നു. ജോ. സെക്രട്ടറി ജോസ് മണക്കാട്ട് ബിസിനസ് മീറ്റുമായി ബന്ധപ്പെട്ട് കേരളത്തിലാണ്.

ഭരണഘടനാ ഭേദഗതിയും കംപ്ലയൻസ് കമ്മിറ്റി ഇലക്ഷനുമായിരുന്നു പ്രധാന അജണ്ട എങ്കിലും  ആഴക്കടൽ വിവാദവുമായി ബന്ധപ്പട്ട്  സസ്പെൻഡ്‌ ചെയ്യപ്പെട്ട മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാമിനെ  തിരിച്ചെടുക്കുന്നത് സംബന്ധിച്ച  ചര്ച്ച രണ്ട് മണിക്കൂർ നീണ്ടു.  സസ്പെൻഡ്‌ ചെയ്യപ്പെട്ടയാൾക്ക് ജനറൽ ബോഡിയിൽ പങ്കെടുക്കാമോ എന്ന് സംശയം ഉയർന്നുവെങ്കിലും പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.

അര മണിക്കൂറോളം ജോസ് എബ്രഹാം തന്റെ ഭാഗം ന്യായീകരിച്ചു സംസാരിച്ചു. തുടർന്ന് ചർച്ച നീണ്ടു. ജോസ് എബ്രഹാമിനെ തിരിച്ചെടുക്കാൻ താല്പര്യമുള്ളവർ കൈ പൊക്കുക എന്ന്  അധ്യക്ഷൻ പറഞ്ഞപ്പോൾ എല്ലാവരും തന്നെ കൈ പൊക്കി. ഫലത്തിൽ അതൊരു ഏകകണ്ടേനയുള്ള  തീരുമാനമായി. ജോസ് എബ്രഹാമിനെ അനുകൂലിക്കുന്നവർ സജീവമായി രംഗത്തു വന്നു.

ഭരണഘടനാ ഭേദഗതിയെപ്പറ്റിയുള്ള ചർച്ച കാര്യമായി മുന്നേറിയില്ല. തുടക്കത്തിലേ പലവിധ എതിരഭിപ്രായങ്ങൾ വന്നു. പ്രത്യേകിച്ച് ദേശീയ ഭാരവാഹികളാകുന്നവർ നേരത്തെ ഏതെങ്കിലും സ്ഥാനം വഹിച്ചവരായിരിക്കണമെന്ന് നിർദേശത്തോടായിരുന്നു എതിർപ്പ്. ഇത് മുൻപ് തള്ളിക്കളഞ്ഞതായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി.

ഇ-മലയാളിയിൽ ഭേദഗതികളെപ്പറ്റി വാർത്ത വന്നതും ചിലർ ചോദ്യം ചെയ്തു. എന്തായാലും സെക്രട്ടറിക്കു ലെറ്റർ പാഡ് വേണമെന്നു  തുടങ്ങിയ ചില ചെറിയ കാര്യങ്ങൾ ഒഴിച്ചാൽ മറ്റു ഭേദഗതികൾ  കാങ്കുനിൽ നടക്കുന്ന   ജനറൽ ബോഡിയിലേക്കു വിട്ടു.

അൻപതിലേറെ പേജുള്ള ഭരണഘടനയും ഭേദഗതിയും നേരത്തെ തന്നെ സംഘടനയുടെ എല്ലാ തട്ടിലും ചർച്ചക്ക് അയക്കാതിരുന്നതാകാം ഈ എതിർപിന് കാരണമെന്ന്  പലരും ചൂണ്ടിക്കാട്ടി.

കംപ്ലയൻസ് കമ്മിറ്റിയിലേക്ക് അഞ്ചു പേരെ തെരഞ്ഞെടുക്കാനുള്ള നടപടികളും കാങ്കുൻ ജനറൽ ബോഡിക്കു വിട്ടു. ആറു പേരാണ് മത്സരത്തിന് ഫ്ലോറിൽ നിന്ന് വന്നത്. അതിൽ ജോസി കുരിശുങ്കൽ പിന്നീട് പിന്മാറി.  

ഫോമാ ജനറൽ ബോഡിക്ക്  വമ്പിച്ച പങ്കാളിത്തം; തീരുമാനമില്ല  ഫോമാ ജനറൽ ബോഡിക്ക്  വമ്പിച്ച പങ്കാളിത്തം; തീരുമാനമില്ല  ഫോമാ ജനറൽ ബോഡിക്ക്  വമ്പിച്ച പങ്കാളിത്തം; തീരുമാനമില്ല  ഫോമാ ജനറൽ ബോഡിക്ക്  വമ്പിച്ച പങ്കാളിത്തം; തീരുമാനമില്ല
Join WhatsApp News
V. Philip 2022-04-30 23:46:58
Big participation. Nothing happened. Zero result ! Jose Abraham is a star. Congratulation to Jose.
Kuttappan 2022-05-01 12:10:46
അയ്യേ, ഒന്നും നടന്നില്ല. വെറുതെ ആളുകളെ വിളിച്ച് വരുത്തി മെനക്കെടുത്തി. ആകെ നടന്നത് ഫോമയ്ക്കു മാനക്കേടുണ്ടാക്കിയ വ്യക്തിയെ തിരിച്ചെടുത്തത്. അയാളെ തിരിച്ചെടുക്കുന്നത് അജണ്ടയിൽ ഉള്ളതായി അറിവില്ല. പിന്നെ എങ്ങനെ അയാളെ യോഗത്തിൽ പങ്കെടുപ്പിച്ചു? ജുഡീഷ്യൽ കമ്മീഷന് ഉളുപ്പുണ്ടെങ്കിൽ രാജി വയ്ക്കണം. ഒരു കൂട്ടം പേര് ഗുണ്ടകകളെപ്പോലെ പെരുമാറുന്നത് കണ്ടു. ഇതാണോ ഫോമാ? ഇങ്ങനെ പോയാൽ..?
fomaa love 2022-05-01 13:30:50
തട്ടിപ്പു പ്രസ്ഥാനത്തിന്റെ കൂടെ കൂടി. അത് ന്യായീകരിക്കുക മാത്രമല്ല, ഫോമാക്കും നേതാക്കൾക്കുമെതിരെ കേസും കൊടുത്തു. പിന്നെ ആരോപണം ഉന്നയിപ്പിച്ചു. ആ കക്ഷി വീണ്ടും ഫോമായിൽ . ബെസ്ററ്
ഫോമൻ 2022-05-01 15:09:59
ഞാൻ അപ്പോഴേ പറഞ്ഞില്ലേ, ബെലോ ഭേദഗതി അവതരിപ്പിക്കുന്ന അദ്ദേഹത്തിന് പകരം അറിയവുന്നവരെ അത് ഏൽപ്പിക്കണം എന്ന്. ഫോമായുടെ ബൈലൊ അടിപൊളി ആണ്. അതിൽ കയറി ഇനി അധികം തിരുത്താതിരിക്കുന്നത് നന്ന്. ഇപ്പൊൾ അതിൽ ഉള്ള കാര്യങ്ങൾ നന്നായി വായിച്ച് പഠിച്ചിട്ട് വേണം അധികാരത്തിൽ ഇരുന്ന് ഭരണം ഭംഗിയായി നടത്തണ്ടത്. അല്ലങ്കിൽ പണി അറിയാത്ത അശാരി എന്നും ബൈലോയെ പഴി പറഞ്ഞുകൊണ്ടിരിക്കും.
Judicial Watchdog 2022-05-01 18:04:42
Shame . You called for a General Body to revoke the suspension of a person who is not only corrupt and power hungry, but brought shame to the Organization. you set a bad precedence. You will not be forgiven!!!
unknown 2022-05-03 11:10:21
ഇ മലയാളി അറിയാൻ . ഞങ്ങൾ വായനക്കാർ എഴുതുന്ന കമന്റുകൾ നിങൾ ഫിൽറ്റർ ചെയ്‌തതാണ് പോസ്റ്റ് ചെയ്യാറുള്ളത് , എഴുതുന്ന പല പേരുകള് പോലും ഡിലീറ്റ് ചെയ്തിട്ടാണ് നിങ്ങൾ അത് പോസ്റ്റ് ചെയ്യാറ്. കമന്റു അപ്പ്രൂവ് ചെയ്തനിനു ശേഷം അത് ഡിലീറ്റ് ചെയ്യുന്നത് പത്രധർമ്മം ആണോ പരസ്യ ധർമ്മമാണോ ? നിങ്ങളുടെ അടുപ്പക്കാർ വിളിച്ചു പറഞ്ഞാൽ അത് ഡിലീറ്റ് ചെയ്യുന്നതാണോ പത്രധർമ്മം? ഏതു ഇനിയും തുടർന്നാൽ ഞങ്ങൾ പ്രതികരിക്കും അത് സോഷ്യൽ മീഡിയ വഴിയും വാട്ട്സ്ആപ്പ് വഴിയും അങ്ങനെ പറ്റുന്ന രീതികൾ എല്ലാം ഉപയോഗിക്കും. ഇത് ഒരു ഭീഷണിയല്ല പക്ഷെ വികാരമാണ്.അവകാശമാണ്
Sudhir Panikkaveetil 2022-05-03 15:58:08
അഭിപ്രായങ്ങൾ സ്വന്തം പേരിൽ പറയുന്നത് നല്ലത്. കള്ളപ്പേരിൽ ഒളിച്ചിരുന്നു ആളുകളെ അധിക്ഷേപിക്കുന്നത് നല്ലതല്ല. പിന്നെ ഫോമാ ഫൊക്കാന എന്നീ സംഘടനകൾ കുറച്ച് വ്യക്തികൾ അവരുടെ ഉല്ലാസത്തിനു കൊണ്ട് നടക്കുന്നതിൽ എന്തിനു കൈയിടുന്നു. ഇത് മൊത്തം അമേരിക്കൻ മലയാളികൾക്ക് എന്തെങ്കിലും നന്മകൾ (welfare) ഗുണങ്ങൾ ചെയ്യുന്ന ഒരു സംഘടനയല്ലല്ലോ . ശ്രീ തോമസ് ടി ഉമ്മൻ oci കാര്യത്തിലും ഇന്ത്യൻ കോൺസുലേറ്റ് വിസ കാര്യങ്ങളിലും മലയാളി സമൂഹത്തിനു ചെയ്ത സഹായങ്ങൾ ഓർക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക