നവദമ്പതികളുടെ ചിത്രങ്ങൾ ഇ-മലയാളി പ്രസിദ്ധീകരിക്കുന്നു

Published on 01 May, 2022
നവദമ്പതികളുടെ ചിത്രങ്ങൾ ഇ-മലയാളി പ്രസിദ്ധീകരിക്കുന്നു

ഇത് വിവാഹങ്ങളുടെ കാലം. വിവാഹിതരാകുന്നവരും മാതാപിതാക്കളും വര്ഷങ്ങളായി കാത്തിരുന്ന സുദിനം. രണ്ട് കുടുംബങ്ങളും രണ്ട് വ്യക്തികളും ഒന്നാകുന്ന അസുലഭ അവസരം.
ജീവിതത്തിലെ ഈ പ്രധാന കാര്യം നാം ആഘോഷിക്കേണ്ടതല്ലേ? നവ  ദമ്പതികളുടെ ചിത്രവും വിവരവും ഇ-മലയാളി സൗജന്യമായി  പ്രസിദ്ധീകരിക്കുന്നു. അത് ഇ-മെയിൽ ചെയ്യുക.
1) നവദമ്പതികളുടെ ഫോട്ടോ.
2) അവരുടെ പേരുകളും സ്ഥലവും
3 ) മാതാപിതാക്കളുടെ പേര് 

American Mollakka 2022-05-01 20:43:43
ഞമ്മക്ക് ഒരെഴുത്തുകാരിയെ നിക്കാഹ് കയിക്കണമെന്ന പൂതി ഉണ്ട്. നാലപതിനും നാല്പത്തിനയഞ്ചിനുമിടയിൽ പ്രായമുള്ള മൊഞ്ചത്തികൾ ബന്ധപ്പെടുക. എന്നിട്ട് ബേണം ഇ മലയാളിയിൽ ഒരു പടം കൊടുക്കാൻ. "ഒരു കുടുക്ക പൊന്നു തരാം പൊന്നാലുള്ളൊരു മിന്നു തരാം, ആയിരം മിസ്കാനു വേറെതരാം അന്ന പിടക്കൊത്ത പെണ്ണുണ്ടോ ?" ഞമ്മള് കാണാൻ ശേലുള്ള മുന്തിയ മാരനാണ്
അങ്ങനെ ഞെളിയേണ്ട 2022-05-02 10:03:10
അപ്പോൾ വീണ്ടും ഒന്നുകൂടി കെട്ടണം എന്നാണോ ഇ മലയാളി പറയുന്നത്? . ഇത് ഡിസ്ക്രിമിനേഷൻ ആണ്. ആദ്യം 80 കഴിഞ്ഞ ദമ്പതികളുടെ ഫോട്ടോ, പിന്നെ 70 +, പിന്നെ 60 -59; അ ക്രമത്തിൽ മതി. ചെറുപ്പക്കാർ മാത്രം അങ്ങനെ ഞെളിയേണ്ട!---- വയസൻ നാരദൻ
kalyaanaraaman 2022-05-02 20:23:05
ശ്രീ നാരദൻ ജി . എല്ലാവരും കെട്ടുമ്പോൾ നവദമ്പതിമാരായിരുന്നല്ലോ. ഇപ്പോൾ പുരാന ദമ്പതിമാരായി. പുരാന ദമ്പതിമാരുടെ ഫോട്ടോ ഒപ്പം നവ ദമ്പതിമാരുടെയും എന്നാക്കിയാൽ സംഗതി കുശാൽ. "പുരാന ദമ്പതിമാർ" അതൊരു പുതിയ തുടക്കമാകും. മൊല്ലാക്കായെപോലുള്ളവർക്ക് വീണ്ടും കെട്ടുന്നതിൽ പ്രയാസമില്ല. സത്യകൃസ്താനികൾക്ക് ഹിന്ദുക്കൾക്ക് ഒക്കെ അത് പറ്റുകേല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക