കുവൈറ്റ് പിസിആര്‍ പരിശോധന ഒഴിവാക്കി

Published on 01 May, 2022
 കുവൈറ്റ് പിസിആര്‍ പരിശോധന ഒഴിവാക്കി
കുവൈറ്റ് സിറ്റി: ഇന്ത്യയിലേക്ക് യാത്രയാകുന്നവര്‍ക്ക് പിസിആര്‍ പരിശോധന കുവൈറ്റ് ഒഴിവാക്കി. കേന്ദ്രസര്‍ക്കാര്‍ യാത്ര ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റിനെ കൂടി ഉള്‍പ്പെടുത്തിയാതോടെയാണ് നീണ്ട കാലത്തെ പ്രതിസന്ധിക്ക് പരിഹാരമായത്. കുവൈറ്റിനെക്കാള്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടും കുവൈറ്റിനെ ഉള്‍പ്പെടുത്താത്തത് പ്രവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുതിയ തീരുമാനം വന്നതോടെ പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് വരുവാണോ തിരികെ പോകുവാണോ പിസിആര്‍ പരിശോധനയും ക്വാറന്റീനും ആവശ്യമില്ല. കുവൈറ്റു കൂടി ഉള്‍പ്പെട്ടതോടെ ഗള്‍ഫില്‍ മേഖലയില്‍ നിന്നും നാട്ടിലേക്ക് പോകുന്നവര്‍ക്ക് യാത്ര എളുപ്പമാകും. സലിം കോട്ടയില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക