ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ബിഗ് ഈദ് ഡീല്‍സ്' പ്രമോഷന്‍ ആരംഭിച്ചു

Published on 01 May, 2022
 ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ബിഗ് ഈദ് ഡീല്‍സ്' പ്രമോഷന്‍ ആരംഭിച്ചു

 

കുവൈറ്റ് സിറ്റി: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ബിഗ് ഈദ് ഡീല്‍സ്' പ്രമോഷന്റെ ഭാഗമായി 'ഡിഗിഫ്റ്റ്' എന്ന പേരില്‍ ഡിജിറ്റല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഏപ്രില്‍ 28ന് ലുലു അല്‍ റായ് ഔട്ട്‌ലെറ്റില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ടെക് ഇന്‍ഫ്‌ലുവെന്‍സര്‍ സയ്യിദ് മുഹമ്മദ് അല്‍ ഹാഷിമി ഉദ്ഘാടനം നിര്‍വഹിച്ചു.

ഓണ്‍ലൈനായും ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ടി.വി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഐ.ടി ഉല്‍പന്നങ്ങള്‍, ആക്‌സസറികള്‍ തുടങ്ങിയവക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. www.luluhypermarkets.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഓഫറുകള്‍ പ്രയോജനപ്പെടുത്താം.

റംസാന്‍ മാസം അവസാനിക്കുമ്പോള്‍ 'ബിഗ് ഈദ് ഡീല്‍സ്' ഫെസ്റ്റിവല്‍ ആരംഭിക്കുകയാണ്. കുട്ടികള്‍ക്കായി വിവിധതരം കളിപ്പാട്ടങ്ങളിലും സൈക്കിളുകളിലും പ്രത്യേക ഓഫറുകളില്‍ നല്‍കുന്ന 'ടോയ് ഫെസ്റ്റ്', ചോക്ലറ്റ് ഫെസ്റ്റിവല്‍, രുചികരമായ ബിരിയാണി, മജ്ബൂസ്, കബ്‌സ, അറബിക് സലാഡുകള്‍ തുടങ്ങി ഭക്ഷ്യവിഭവങ്ങള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന യമ്മി മീല്‍സ് ഫെസ്റ്റ്, കൂടാതെ ഡേറ്റ്‌സ് ആന്‍ഡ് നട്ട്‌സ് ഫെസ്റ്റ്, പെര്‍ഫ്യൂം ഫെസ്റ്റ് തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഫാഷന്‍, ഫൂട്വെയര്‍, ബാഗ്, ബേബി ആക്‌സസറീസ്, കണ്ണട എന്നിവക്ക് ഹാഫ് പേ ബാക്ക് ഓഫര്‍ എന്നിവയുണ്ടാകും. എക്‌സ്‌ക്ലൂസിവ് ഡിസൈന്‍ ചുരിദാര്‍ മെറ്റീരിയലുകളും ആകര്‍ഷകമായ വിലയില്‍ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക