വെല്‍കെയര്‍ ഈദ് സൗഹൃദ കിറ്റുകള്‍ നല്‍കുന്നു

Published on 01 May, 2022
 വെല്‍കെയര്‍ ഈദ് സൗഹൃദ കിറ്റുകള്‍ നല്‍കുന്നു

 

മനാമ: 'ആഘോഷങ്ങള്‍ എല്ലാവരുടേതും' വെല്‍കെയര്‍ ഈദ് സൗഹൃദ കിറ്റുകള്‍ നല്‍കുന്നു. പെരുന്നാള്‍ ദിനത്തില്‍ സാധാരണ വരുമാനക്കാരായ പ്രവാസികള്‍ക്ക് ഈദ് സൗഹൃദ കിറ്റുകള്‍ കള്‍ കൊടുത്തുകൊണ്ടാണ് പ്രവാസി വെല്‍ഫെയര്‍ ജന സേവന വിഭാഗമായ വെല്‍കെയര്‍ ഈദ് ദിനത്തെ വ്യത്യസ്തമാക്കുന്നത്.

ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ആഘോഷങ്ങള്‍ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടില്‍ വെല്‍കെയര്‍ മുന്‍വര്‍ഷങ്ങളിലും നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈദ് സൗഹൃദ കിറ്റുകള്‍ നല്‍കുന്നത്.

പ്രവാസികള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റേയും സൗഹൃദത്തിന്റേയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റേയും ഒരുമ വളര്‍ത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ വെല്‍കെയര്‍ ലക്ഷ്യം വെക്കുന്നത് എന്ന് പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക