Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏയ്ഞ്ചല്‍സ് മീറ്റ് മേയ് രണ്ടിന്

Published on 01 May, 2022
 ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏയ്ഞ്ചല്‍സ് മീറ്റ് മേയ് രണ്ടിന്

 

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമം 'ഏഞ്ചല്‍സ് മീറ്റ് 2022' മേയ് രണ്ടിന് (തിങ്കള്‍) ഉച്ചകഴിഞ്ഞു മൂന്നിന് ഇഞ്ചിക്കോര്‍ മേരി ഇമാക്കുലേറ്റ് ദേവാലയത്തില്‍ നടക്കും.

സീറോ മലബാര്‍ സഭയുടെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, സീറോ മലബാര്‍ അയര്‍ലന്‍ഡ് കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ സംബന്ധിക്കും.

 


ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിവിധ കുര്‍ബാന സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളും മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുക്കും.


അത്തായി ഉള്‍പ്പെടെ ഡബ്ലിനിലെ 11 കുര്‍ബാന സെന്ററുകളിലായി ഇരുനൂറോളം കുട്ടികളാണു ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ചത്. സീറോ മലബാര്‍ ക്രമത്തില്‍ ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്കായി ഒരുവര്‍ഷം നീണ്ടുനിന്ന പ്രത്യേക പരിശീലന പരിപാടി വിവിധ കുര്‍ബാന സെന്ററുകളില്‍ ഒരുക്കിയിരുന്നു. കുട്ടികളുടെ പ്രഥമ കുമ്പസാരം റിയാല്‍ട്ടോ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ആഘോഷമായി നടന്നു.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക