Image

ജര്‍മനിയില്‍ ഐസൊലേഷന്‍ ഇനി 5 ദിവസം മാത്രം

Published on 01 May, 2022
 ജര്‍മനിയില്‍ ഐസൊലേഷന്‍ ഇനി 5 ദിവസം മാത്രം

 

ബര്‍ലിന്‍:ജര്‍മനിയിലെ നിര്‍ബന്ധിത കോവിഡ് ഐസൊലേഷന്‍ ചുരുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് സ്വയം ഒറ്റപ്പെടാനുള്ള ഏറ്റവും കുറഞ്ഞ കാലയളവ് വെറും അഞ്ച് ദിവസമായി കുറച്ചതായി ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് അറിയിച്ചു.

ഫെഡറല്‍, സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. അടുത്ത ആഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ ആളുകള്‍ക്ക് കോവിഡ് അണുബാധയുമായി 10 ദിവസം വരെ ഐസൊലേറ്റ് ചെയ്യേണ്ടതുണ്ട്, ഒരാഴ്ചയ്ക്ക് ശേഷം നെഗറ്റീവ് പരിശോധനയിലൂടെ മാത്രമേ അത് അവസാനിപ്പിക്കാന്‍ കഴിയൂ.

ജര്‍മ്മന്‍ പാര്‍ലമെന്റ് യുക്രെയ്‌നിന് ഹെവി ആയുധങ്ങള്‍ നല്‍കാന്‍ അനുവാദം നല്‍കി. കീവിലേക്ക് ടാങ്കുകള്‍ അയക്കാനുള്ള തീരുമാനത്തിനൊപ്പം വന്ന നയത്തിലെ മാറ്റത്തെ പിന്തുണച്ച് ജര്‍മ്മന്‍ പാര്‍ലമെന്റ് അനുകൂലമായി വോട്ട് ചെയ്തു.

മൂന്ന് ഭരണസഖ്യകക്ഷികളായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി), ഗ്രീന്‍സ്, ലിബറല്‍ എഫ്ഡിപി എന്നിവരും പ്രതിപക്ഷ യാഥാസ്ഥിതികരും സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തിന് ബുണ്ടെസ്‌ററാഗ് വലിയ ഭൂരിപക്ഷത്തോടെയാണ് വോട്ട് ചെയ്തത്.

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക