കൃത്യമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം അമേരിക്ക അധികം, പ്രോത്സാഹിപ്പിക്കാത്ത ചില ഗ്ലാമർ പദ്ധതികളിലൊന്നാണ് ബുള്ളറ്റ് ട്രെയിനുകൾ . ആഢംബരത്തിൻ്റെ അവസാന വാക്കായ അമേരിക്കയ്ക്ക് നിലവിൽ ആകെയുള്ളത് വാഷിംഗ്ടണിൽ നിന്ന് ബോസ്റ്റൺ വരെ പോകുന്ന ആംട്രാക്കിന്റെ അസെല്ല എന്ന അതിവേഗ ട്രെയിൻ മാത്രം.
അസെല്ലക്കായി പ്രത്യേക റെയിൽ ലൈനില്ലാത്തതു മൂലം ശരാശരി സ്പീഡ് മണിക്കുറിൽ വെറും 66 മൈൽ മാത്രമാണ്.457 മൈൽ ദൂരമുള്ള ഈ സ്ട്രെച്ചിൽ പരമാവധി വേഗതയായ 150 മൈൽ സ്പിഡിലെത്തുന്നത് വെറും 33 .9 മെയിലുകൾ മാത്രമാണ്.
എന്ത് കാരണത്താലാണ് അമേരിക്കൻ ഗതാഗത സെക്രട്ടറി പീറ്റർ പോൾ ബുട്ടിഗെയ്ഗ് മുന്നോട്ട് വെച്ച ഹൈസ്പീഡ് റെയിൽ ആശയം തുടക്കത്തിലേ പാളം തെറ്റിയത്? എന്ത് കൊണ്ടാണ് സർക്കാർ തല ചർച്ചകൾ പോലും തുടങ്ങും മുമ്പേ
ഹൈസ്പീഡ് റെയിലിനെതിരെ അമേരിക്കയിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറിയത്. ചോദ്യങ്ങൾ നിരവധിയാണ്.എന്നാൽ ഉത്തരങ്ങൾ കൃത്യമായ കണക്കുകളിലൂടെയും
സാമ്പത്തിക രംഗത്തെ അതികായകരായ അമേരിക്ക എന്തുകൊണ്ടാണ് അതിവേഗ റെയിൽവേയ്ക്ക് പിന്നാലെ പോകാതിരുന്നതിന്റെ പ്രധാന കാരണങ്ങൾ ?
യാത്രാച്ചെലവ്
രാജ്യത്തെ മൊത്തം യാത്രികരുടെ രണ്ടു ശതമാനത്തിൽ താഴെ മാത്രമെ ഹൈസ്പീഡ് ട്രെയിൻ കൊണ്ടുള്ള പ്രയോജനമുണ്ടാകുകയുള്ളുവെന്നത് തന്നെയായിരുന്നു പ്രധാന പോരായ്മ.ചരക്കുസേവനങ്ങളില്ലാത്ത ഈ റെയിലിനായി നാല് ട്രില്യൺ അമേരിക്കൻ ഡോളർ കൂടി അധികമായി ചെലവഴിക്കേണ്ടി വരുമെന്നതും പദ്ധതിയെ അതിവേഗം പെട്ടിയിലാക്കി. അമേരിക്കയിൽ ഇന്ന് വിമാനയാത്രയേക്കാൾ ചെലേവറിയതാണ് ഹൈസ്പീഡ് റെയിൽ യാത്രയെന്നതും ഈ പദ്ധതിയെ എതിർക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായി രൂപപ്പെട്ടു് .
2019-ലെ കണക്കുകൾ പ്രകാരം വിമാനത്തിൽ ഒരു യാത്രികൻ ഒരു മൈൽ ദൂരം സഞ്ചരിക്കുന്നതിന് 13.8 സെന്റാണ് ശരാശരി ചെലവഴിക്കുന്നതെങ്കിൽ സാധാരണ പാസഞ്ചർ ട്രെയിനിൽ ഇത് 35 സെന്റും ഹൈസ്പീഡ് ട്രെയിനിൽ ഇത് 90 സെന്റുമാണ്. മാത്രവുമല്ല. അമേരിക്കയിലെ നഗരങ്ങൾ തമ്മിൽ നൂറുകണക്കിന് വിമാന സർവീസുകൾ നിലവിലുള്ളതിനാൽ വേഗത കൂടുതലുള്ള വിമാനങ്ങളെയാണ് യാത്രയ്ക്കായി ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത്.
SEE VIDEO
(127) ബുള്ളറ്റ് ട്രെയിനില്ലാത്ത അമേരിക്ക | American Times | Epi #20 | 24 News - YouTube
നിർമ്മാണ ചെലവ്
കടിഞ്ഞാണില്ലാത്ത നിർമ്മാണച്ചെലവ് തന്നെയാണ് പ്രധാന വില്ലൻ .
പദ്ധതി അവസാനിക്കാറാകുമ്പോൾ കണക്കു കൂട്ടിയതിന്റെ മൂന്ന് ഇരട്ടിയിലധികമാണ് ഹൈസ്പീഡ് ട്രെയിൻപ്രോജക്ടുകളുടെ നിലിവലെ നിർമ്മാണ ചെലവ്.1999 ൽ നിര്മ്മാണമാരംഭിച്ച 520 മൈൽ നീളമുള്ള ലോസ് ഏയ്ഞ്ചൽസ് - സാൻ ഫ്രൻസിസ്കോ പദ്ധതി തുടങ്ങിയത് 25 ബില്യൺ ഡോളർ നിർമ്മാണ ചെലവ് പ്രതീക്ഷിച്ചാണെങ്കിലും ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 100 ബില്യൺ ഡോളറെങ്കിലും വേണ്ടി വരും പൂർത്തികരിക്കുവാൻ .
വൈദ്യുതി
വൈദ്യുതി ഉപയോഗിച്ചോടുന്ന ഹൈസ്പീഡ് ട്രെയിനുകൾക്കായി വൈദ്യുതി കണ്ടെത്തുക നിലവിലെ സാഹചര്യത്തിൽ ഒരു അധിക ഭാരമാകും .അതോടൊപ്പം പ്രത്യേക വൈദ്യു തി നിലയങ്ങളുടെ നിർമ്മാണവും പരിപാലനവും ചെലവ് വർദ്ധിപ്പിക്കും
അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ ചെലവ്
വിമാനങ്ങൾക്ക് മുകളിൽ ആകാശവും താഴെ വിമാനത്താവളങ്ങളും മാത്രം മതിയെങ്കിൽ , ഹൈസ്പീഡ് ട്രെയിനുകൾക്ക് ഭൂമിയോട് മിക്കയിടങ്ങളിലും മല്ലിട്ട് വേണം പാതയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാൻ . ചതുപ്പ് നിലങ്ങളും കുന്നും താഴ്വാരങ്ങളുമെല്ലാം പദ്ധതി നടപ്പിലാകുന്നതിലെ പ്രധാന ബുദ്ധിമുട്ടുകളാണ്.
പദ്ധതി നടപ്പിലാകുവാനുള്ള കാല താമസം
1994 ൽ ആണ് കാലിഫോർണിയ ഗവൺമെന്റ് ഹൈസ്പീഡ് റെയിൽ പദ്ധതി അനൗൺസ് ചെയ്യുന്നത്,നിർമ്മാണം തുടങ്ങുവാൻ 2015 വരെ കാത്തിരിക്കേണ്ടി വന്നു. തുടങ്ങുമ്പോൾ കരുതിയത് 2028 ൽ പൂർത്തികരിക്കുവാൻ സാധിക്കുമെന്നായിരുന്നു. എന്നാൽ അധികച്ചെലവ് കാരണവും അപ്രതീക്ഷിത പ്രതിസന്ധികൾ മൂലവും നിലവിലെ പൂർത്തികരണ സമയം 2033 ആണ്. അതായത് 40 വർഷങ്ങൾക്ക് ശേഷം .
`
ഓപ്പറേറ്റിംഗ് കോസ്റ്റ്
യാത്രാനിരക്കുകളിൽ നിന്നുള്ള വരുമാനം ട്രെയിന്റെ ദൈനംദിന ചെലവുകൾ പോലും താങ്ങില്ലെന്നിരിക്കേ, ഖജനാവിന് വലിയ നഷ്ടമാകും ഈ പദ്ധതി കൊണ്ടുണ്ടാകുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ വിമാനങ്ങളിൽ എപ്പോഴും 85 ശതമാനം സീറ്റുകളും നിറഞ്ഞിരിക്കുമ്പോൾ ട്രെയിനുകളിൽ കേവലം 51 ശതമാനം സീറ്റുകൾ മാത്രമേ നിറയാറുള്ളുവെന്നതും പദ്ധതി പരാജയമാകുമെന്നതിന്റെ തെളിവാണ്. 1970-കൾ മുതൽ പ്രതിവർഷം വിമാനങ്ങളുടെ ഇന്ധനക്ഷമത 2.9 ശതമാനം കണ്ട് വർധിച്ചപ്പോൾ പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിൽ പ്രതിവർഷം ഇന്ധനക്ഷമത 1.7 ശതമാനം മാത്രമാണ് വർധിച്ചതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.അറ്റകുറ്റപണികളുടെ ഭാരിച്ച ചെലവുകളാണ് മറ്റൊരു വില്ലൻ .ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൂടെ കൂകി പായുന്ന നിലവിലെ ഏക ഹൈസ്പീഡ് ട്രെയിനിന്റെ ഉടമസ്ഥരായ ആം ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി മാത്രം അടിയന്തരമായി വേണ്ട 52 ബില്യണ ഡോളറിനായി നെട്ടോട്ടമോടുകയാണ്
പേരിൽ ഹൈസ്പീഡ് പാളത്തിൽ ലോസ്പീഡ്
മണിക്കൂറിൽ ശരാശരി 600 മൈൽ വേഗത്തിലാണ് വിമാനങ്ങളുടെ സഞ്ചാരം. ഹൈസ്പീഡ് റെയിലുകൾ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നതെങ്കിലും അവ യഥാർത്ഥത്തിൽ മണിക്കൂറിൽ 144 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കുന്നുള്ളു.
conclusion
ഏറ്റവുമധികം ഹൈസ്പീഡ് റെയിലുകളുള്ള ജപ്പാനിൽ യാത്രാസബ്സിഡി മൂലം റെയിൽവേ കടത്തിൽ മുങ്ങി നിൽക്കുകയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1987-നു മുമ്പ് ജപ്പാനിൽ നിർമ്മിച്ച ഹൈസ്പീഡ് റെയിലുകളിൽ നിന്നുള്ള 400 ബില്യൺ ഡോളറിന്റെ കടം സർക്കാരാണ് നികത്തേണ്ടി വന്നത്. ഇത് രണ്ടു ദശാബ്ദങ്ങളോളം ജപ്പാനിൽ സാമ്പത്തിക മാന്ദ്യത്തിനിടയാക്കുകയും ചെയ്തു.
ഇന്ന് നിലവിലുള്ള അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ തന്നെ അറ്റകുറ്റപ്പണികൾ നടത്തി മുന്നോട്ടുകൊണ്ടുപോകുന്ന കാര്യത്തിൽ അമേരിക്ക വളരെ പിന്നാക്കം പോയിരിക്കുന്ന സമയമാണിത്. ഹൈസ്പീഡ് ട്രെയിനുകൾക്ക് ആകെ സാധ്യതയുള്ളത് റോഡ് മാർഗ്ഗം എത്തിച്ചേരുവാൻ ദുരകൂടുതലുള്ളതും എന്നാൽ വിമാനമാർഗ്ഗമെത്തുവാൻ തക്ക ദുരമില്ലാത്ത പ്രദേശങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയിലാണ്.നിലവിൽ അമേരിക്കയിൽ ഹൈസ്പീഡ് ട്രെയിൻ ഓടുവാൻ തക്കവണ്ണം അത്തരം പ്രദേശങ്ങൾ കുറവാണ്.
ജനങ്ങളുടെ ജീവിത താളം തെറ്റാതെയുള്ള പദ്ധതികളാവണം ഭരണ തന്ത്രജ്ഞരുടെ മേധാ ശക്തിയിൽ വിരിയേണ്ടത് .
വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും എന്നത് പോലെ നാടിന്റെ ആവശ്യം എന്തെന്നറിഞ്ഞുള്ള പദ്ധതികൾ ! വികസന വിവേകം ഭരണാധിപന്മാരിൽ ഉണ്ടാകുമ്പോഴാണ് പാളം തെറ്റാതെയുള്ള പദ്ധതികൾ നുറ്റാണ്ടുകൾക്കപ്പുറവും നാടിനഭിമാനമായി ശിരസ്സുയർത്തി നിൽക്കുന്നത് !
മധു കൊട്ടാരക്കര