റംസാന്റെ സന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം തുഗ്ബ മേഖലയുടെ ഇഫ്താര്‍ സംഗമം.

Published on 02 May, 2022
റംസാന്റെ സന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം തുഗ്ബ മേഖലയുടെ ഇഫ്താര്‍ സംഗമം.

അല്‍കോബാര്‍: റംസാന്റെ സാഹോദര്യ സന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം തുഗ്ബ മേഖലയുടെ ഇഫ്താര്‍ സംഗമം അരങ്ങേറി.

അല്‍കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ അരങ്ങേറിയ ഇഫ്താര്‍ സംഗമത്തില്‍, കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യമേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ  നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. അജ്മല്‍ മദനി റംസാന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ കമ്മിറ്റി കണ്‍വീനര്‍ മിര്‍സ ബെയ്ഗ്, ഇന്ത്യന്‍ സ്‌ക്കൂള്‍ മുന്‍ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്,  സാമൂഹ്യപ്രവര്‍ത്തകരായ സുരേഷ് ഭാരതി, മുഹമ്മദ് മേലാബെട്ടു എന്നിവര്‍ സംബന്ധിച്ചു.

 ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ ജമാല്‍ വല്യാപ്പള്ളി, ഷിബുകുമാര്‍, മണിക്കുട്ടന്‍, പ്രഭാകരന്‍ എടപ്പാള്‍, ശരണ്യ ഷിബു,  നിസാര്‍ കരുനാഗപ്പള്ളി, സുറുമി നസീം, മഞ്ജു അശോക്, രാജേഷ്, പ്രതീഷ്, സന്തോഷ്, ലാലു ശക്തികുളങ്ങര, സരള ജേക്കബ്, അനിത ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക