ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ  നവയുഗം ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം.     

Published on 02 May, 2022
ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ  നവയുഗം ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം.     

അല്‍ ഹസ്സ:  നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ കീഴില്‍ വരുന്ന ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഷുഖൈഖ് ആഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം, ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നവയുഗം ഷുഖൈഖ് യുണിറ്റ് ഭാരവാഹികളായ ജലീല്‍, സിയാദ് പള്ളിമുക്ക്, മുരളി, ഷിബു താഹിര്‍, ഷാജി പുള്ളി, സുന്ദരേശന്‍, സുരേഷ് എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
 
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, സാമൂഹ്യപ്രവര്‍ത്തകരായ നാസര്‍ മദനി, മണി മാര്‍ത്താണ്ഡം, വിക്രമന്‍ തിരുവനന്തപുരം, നവയുഗം വനിതാവേദി സെക്രെട്ടറി മിനി ഷാജി, അല്‍ ഹസ്സ മേഖല കമ്മിറ്റി നേതാക്കളായ സുശീല്‍  കുമാര്‍, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, ഷാമില്‍ നെല്ലിക്കോട്, ശിഹാബ് കാരാട്ട്, വേലുരാജന്‍, നാസര്‍ മസ്രോയിയ എന്നിവര്‍ ഇഫ്താര്‍ സംഗമത്തില്‍  പങ്കെടുത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക