ഫോമാ ജനറൽ ബോഡി അലങ്കോലപ്പെടുത്തിയത് ശരിയോ? (ഫിലിപ് ചെറിയാൻ) 

Published on 02 May, 2022
ഫോമാ ജനറൽ ബോഡി അലങ്കോലപ്പെടുത്തിയത് ശരിയോ? (ഫിലിപ് ചെറിയാൻ) 

ഫോമയുടെ ജനറൽബോഡി ശനിയാഴ്ച കഴിഞ്ഞു. പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി വ്യക്തമായ ഒരു റണ്ണിങ് കമെന്ററി പങ്കെടുത്തവരിൽ നിന്നും അറിയാൻ കഴിഞ്ഞു. എന്റെ വ്യക്തമായ കാഴ്ചപ്പാടുകൾ എപ്പോഴു൦ ഞാൻ രേഖപെടുത്താറും, രേഖപെടുത്തിയിട്ടും  ഉണ്ട്. ഏതു ജനറൽ ബോഡികളിലും  അജണ്ടകൾ ഉണ്ട്. പ്രസിഡന്റിനോ എക്സിക്യൂട്ടീവ് കമ്മിറ്റിക്കോ ഉചിതമെന്നു തോന്നുന്നുവെങ്കിൽ ഫ്ലോറിൽ നിന്നും വരുന്ന അപേക്ഷകൾക്ക് തീരുമാനം എടുക്കാവുന്നതുമാണ്. ഇതാണ് എവിടെയും കീഴ് വഴക്കം

അജണ്ടയിലില്ലാത്ത ഒരു പ്രധാന വിഷയമായിരുന്നു സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുള്ള ജോസ് അബ്‌റാഹിമിന്റെത്. മുൻപ്  ജോസ് അബ്രാഹമിനോടൊപ്പം പ്രത്യക്ഷത്തിൽ നിന്നിട്ടുള്ളത് ഞാനും ഫ്രെഡ് കൊച്ചിനും മാത്രം. ഇതുമായി ബന്ധപെട്ടു ഫോമയിലെ എക്സിക്യൂട്ടീവിലുള്ള പലരുമായി ഞാൻ സംസാരിക്കയും ജോസിന് വേണ്ടി ഓൺലൈൻ മാധ്യമത്തിൽ എഴുതുകയും ചെയ്തു. ജോസുമായി തന്നെ പല ദിനങ്ങളിലും ഞാൻ നേരിട്ട് സംസാരിച്ചിട്ടുള്ളതും ആണ്. പലരും ചിലപ്പോൾ മൗനമായി അദ്ദേഹത്തെ അനുകൂലിച്ചിട്ടുണ്ടാകാം.  നാട്ടിലെ ചില സ്ഥാനാർത്ഥികൾ പരാജപ്പെട്ടതു സഹിതം ജോസിന്റെ തലയിൽ വന്നതും പലരും പറഞ്ഞു ഞാനും കേട്ടു.  

ജോസിനനുകൂലമായി  അന്ന് കൈപൊക്കാതിരുന്ന വ്യക്തികൾ ഇന്നെങ്കിലും അനുകൂലമായി വന്നതിൽ സന്തോഷം. ജനറൽ ബോഡിയിൽ അമെന്റു ചെയ്യാനിരുന്ന  ഭേദഗതികൾ പലതും ചർച്ചചെയ്യാൻ ആകാതെ  പോയി. ബെലോ കമ്മിറ്റിയുടെ ഇലെക്ഷൻ നടക്കാതെ  പോവുക, അജണ്ടയിൽ ഇല്ലാത്ത കാര്യങ്ങൾക്കു മുൻ‌തൂക്കം കൊടുത്തു കാര്യങ്ങൾ മുന്പോട്ടുപോകുക, ക്രെഡൻഷ്യൽ കമ്മിറ്റിയുടെ തീരുമാനങ്ങൾ നടക്കാതെ പോകുക ഇതൊക്കെ ഒരു പുതു ചിന്തക്ക് സമയമായി എന്ന് നമ്മെ ഓർമിപ്പിക്കുന്നു.

മറ്റൊരു കാര്യം ചൂണ്ടികാണിക്കപ്പെടാൻ ആഗ്രഹിക്കുന്നത് ജുഡീഷ്യറി ഒരാളെ സസ്‌പെൻഡ് ചെയ്താൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ആൾക്ക് തന്റെ നിരപരാധിത്യ൦ തെളിയിക്കാൻ ജനറൽ ബോഡിയെ സമീപിക്കാവുന്നതാണ്. അതിനുള്ള അംഗീകാരം മുൻകൂട്ടി വാങ്ങിയിരിക്കണം. അജണ്ടയിൽ വന്നില്ലെങ്കിൽ, സസ്പെന്ഡുചെയ്യപെട്ട ആൾക്ക് ജനറൽ ബോഡിയിൽ പങ്കെടുക്കുന്നതിന് തടസമാകില്ലേ? 
സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടു വന്നപ്പോൾ ആറു മാസം തീരുമാനം അകത്തെ പോയതും നാം കണ്ടു. ഇതിനൊക്കെ ഇനിയെങ്കിലും ഒരു നിയമ ഭേദഗതി വരുത്തേണ്ടതല്ലേ? അതുപോലെ തന്നെ, ഒരസോസിയേഷൻ ഫോമയിൽ അംഗമാകാൻ അപേക്ഷ കൊടുത്താൽ അവരുടെ അപേക്ഷ നിരസിച്ചാൽ എന്ത് കൊണ്ട് നിരസിച്ചു എന്ന് അവരെ കാര്യ കാരണങ്ങൾ സഹിതം അറിയിക്കേണ്ടതല്ലേ? അങ്ങനെ വന്നാൽ തീരുമാനം, അഡ്വൈസറി ബോർഡ്, കംപ്ലയൻസ്, ജുഡീഷ്യറി മുതലായ കമ്മിറ്റികൾ പുനർപരിശോധിക്കേണ്ടതല്ലേ? ഏരിയയിലുള്ള ഭൂരിപക്ഷവും ശബ്ദകോലാഹലങ്ങളും നോക്കിയല്ല തീരുമാനം എടുക്കേണ്ടത്! അതിനൊരു അറുതി വരുത്തേണ്ടതാണ്.

ഒരനുബന്ധം 

ഞാൻ 4-)൦ ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ പിതാവ് പോലീസ് ഓഫീസർ ആയിരിക്കെ മേലുദോഗസ്ഥനുമായി ഇടഞ്ഞു 6 മാസം സസ്‌പെൻഷനിൽ കഴയേണ്ടി വന്നു. അച്ചായനു  സുഹൃത് ബന്ധമുണ്ടായിരുന്ന, പിന്നീട് ഡിജിപി ആയി റിട്ടയർ ചെയ്ത മധുസൂദനൻ നായർ, അന്ന് പ്രൊബേഷനറിയായി  അച്ചായനോടൊപ്പമുള്ള ആൾ. അനേഷണം നടത്തി അച്ചായൻ ജോലിയിൽ തിരികെ ജോലിയിൽ പ്രവേശിക്കയും ചെയ്തു. 5 വർഷത്തിന് ശേഷം അധികാരത്തിൽ വന്ന എഡിജിപി രാജൻ ഫയൽ കാണാൻ ഇടയാകുകയും മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്ന കാരണ൦ കണ്ടെത്തി സർവീസിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. അച്ചായന്റെ അങ്കിൾ ആയിരുന്ന ഹൈ കോർട്ട് സീനിയർ അഡ്വക്കേറ്റ് കെ സി ജോൺ ഹൈ കോർട്ടിൽ കേസ് ഫയൽ ചെയുകയും സിംഗിൾ ബെഞ്ച് ജഡ്ജ് കേസ് തള്ളുകയും ഉണ്ടായി. ശേഷം സീനിയർ ലോയേർ  ആയിരുന്ന ഈശ്വരയ്യർ കേസ് ഏറ്റെടുക്കയും ഡിവിഷൻ ബെഞ്ചിൽ നിന്നും അനുകൂലമായ വിധി, രണ്ടു വർഷത്തിന് ശേഷം നേടുകയും ഉണ്ടായി. വിധിയിൽ രണ്ടു വർഷത്തെ ശമ്പളവും അതിന്റെ പലിശയും അടക്കിആയിരുന്നു വിധി.  ഒരു കേസിനു രണ്ടു ശിക്ഷ പാടില്ല എന്നതായിരുന്നു വിധി ന്യായത്തിൽ പറഞ്ഞിരുന്നത്. 

പറയുവാൻ കാരണം, സസ്പെന്ഷനിൽ അല്ലെങ്കിൽ ഡിസ്മിസ്സലിൽ ഉണ്ടായിരുന്ന വ്യക്തി കോടതിയിൽ നിന്നുമാണ് വിധി നേടിയത് . അതിനു പകരം അദ്ദേഹം പോലീസ് ആസ്ഥാനത്തു പോയി ബഹളം ഉണ്ടാക്കിയാലുള്ള ശിക്ഷ ചിന്തിക്കാവുന്നതു  മാത്രം.  ജൂഡിഷ്യറിയാണ് പരമ പ്രധാനം. വ്യക്തികൾ, എത്ര വലിയവൻ ആയാലും നിയമം ബാധകം തന്നെ. അവിടെ വ്യക്തി ബന്ധങ്ങൾക്ക്‌ സ്ഥാനമില്ല. എല്ലാവരും നിയമത്തിനു മുൻപിൽ തുല്യർ. അതുകൊണ്ടാണ് നീതി ദേവിയുടെ കണ്ണ് മൂടി കെട്ടപ്പെട്ടിട്ടുള്ളത്.

ഫോമാ സംഘടനയിൽ 85 അസോസിയേഷൻ ആണുള്ളത്. ഡെലിഗേറ്റ്സ് 7 വെച്ച് കുട്ടിയാൽ 595. അതിനോടൊപ്പം 48 മറ്റു ഡെലിഗേറ്റസും കൂടിയാകുമ്പോൾ 643. ഇതാണ് ജനറൽ ബോഡിയിൽ പങ്കെടുക്കാനുള്ളവരുടെ എണ്ണം. ജനറൽ ബോഡിയിൽ പങ്കെടുത്തത് 124 പേര് മാത്രം.   കോറം തികയണമെങ്കിൽ 214 പേർ വേണം. കോറം തികയാതെ  ജനറൽ ബോഡി കൂടാം, എന്നാൽ എടുത്ത തീരുമാനങ്ങൾ അസാധുവാകും. അതിനു പ്രസക്തി ഇല്ല. 

അതൊരു കാര്യ൦. രണ്ടാമത്, സസ്പെന്ഷനിൽ  ഉള്ള ഒരാൾക്ക്  എങ്ങനെ ജനറൽ ബോഡിയിൽ പക്കെടുക്കാനാകും. പങ്കെടുത്താൽ തന്നെ അജണ്ടയിൽ ഇല്ലാത്ത വിഷയം മുഖ്യ അജണ്ടയിൽ വരുന്നതെങ്ങനെ?. 

ബൈലോ കൗണ്സിലിന്റെ പുതിയ നിർദേശങ്ങൾ അവിടെ ചർച്ചക്ക് വരാതിരിക്കുക, കംപ്ലൈൻസ്  കൗൺസിലിന്റെ എലെക്ഷൻ നടക്കാത പോവുക. ജനറൽ ബോഡി തെറ്റായ സന്ദേശമല്ലേ നൽകുന്നത്? അച്ചടക്ക നടപടി നേരിടുന്ന ഒരാൾക്ക് ജുഡീഷറിയെ സമീപിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. തനിക്കു പറയാനുള്ളതും, നിരപരാധിത്വം  തെളിയിക്കുവാനുള്ള അവസരവും അവർ നൽകില്ലേ? ഏതു രാജ്യത്തും പ്രസ്ഥാനത്തിലും ജുഡീഷറിയാണ് പരമോന്നതം എന്ന് കരുതുന്ന ഒരാളാണ് ഞാൻ. ജനറൽ ബോഡിയിൽ നിയമ സാധുതയില്ലാതെ  എടുത്തിട്ടുള്ള തീരുമാനങ്ങൾ ജുഡീഷറി വിലയിരുത്തട്ടെ?

ഫോമയുടെ കിഴിൽ പല കൗണ്സിലുകളും രൂപം കൊണ്ടിട്ടുണ്ട്. സുഗമമായ നടത്തിപ്പിന് അത് പരമപ്രധാനവും ആണ്. എന്നാൽ അവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നത് ജനാധിപത്യ മര്യാദയാണെന്നു കാണാനാകില്ല. ഞാൻ പറഞ്ഞു വരുന്നത് ക്രെഡൻഷ്യൽ  കമ്മിറ്റി എടുത്ത ചില തീരുമാനങ്ങളും അതിനെതിരായി ഉണ്ടായ ചില തീരുമാനങ്ങളും ആണ്. ക്രഡൻഷ്യൽ കമ്മിറ്റിയെടുത്ത തീരുമാനങ്ങളിൽ തീർപ്പുണ്ടാകാതെ  ഒച്ചയും ബഹളവും ഉണ്ടാക്കി അവസരങ്ങൾ നിഷേധിക്കുക സാമാന്യ മര്യാദയ്ക്കു യോജിച്ചതായി കാണാൻ ആകില്ല. അവസര൦ നിഷേധിക്കപ്പെട്ട സംഘടന, അവരുടെ അർഹത കാണിച്ചു ജുഡീഷറിയെ സമീപിക്കുന്നതിൽ എന്ത് തെറ്റ്? 

മനസ്സിൽ തെറ്റെന്നു തോന്നുന്ന ചില വസ്തുതകൾ തുറന്നു പറഞ്ഞെന്നു മാത്രം. എക്സിക്യൂട്ടീവ് ഓഫീസെഴ്‌സിനും  എക്സിക്യൂട്ടീവ് കമ്മിറ്റിക്കും, ജനറൽ ബോഡിക്കും, ജനറൽ കമ്മിറ്റിക്കും മുകളിൽ തന്നെയാണ് ജുഡിഷ്യറി. ജനറൽ ബോഡി എല്ലാത്തിനും മുകളിൽ എന്ന് വാദിക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഒരു അച്ചടക്കനടപടി ഉണ്ടായാൽ ജുഡീഷറിയിൽ ആണ് തീരുമാനം ഉണ്ടാകേണ്ടത്. വോട്ടവകാശം ഉപയോഗിക്കേണ്ടടത്തു കൈ പൊക്കി സപ്പോർട്ട് കൊടുക്കുന്നതിനോട് യോജിക്കാൻ ആകില്ല. അത് വോട്ടവകാശക്കാരുടെ  സ്വാതന്ത്ര്യത്തിൽ മേലുള്ള കടന്നുകയറ്റം ആകില്ലേ? 

വോട്ടുകൾ എപ്പോഴു൦ രഹസ്യ സ്വഭാവ൦ സൂഷിക്കുന്നതാകണം. ഫോമയുടെ മയൂഖം പോലെയുള്ള പ്രോഗ്രാം നടത്തുന്നതിന് പോലും എതിർപ്പുകൾ വന്നാൽ സ്ത്രീകൾ എങ്ങനെ പ്രോഗ്രാമുകളിൽ പങ്കെടുക്കും.

FOMAN 2022-05-03 00:07:08
Judicial Council, Compliance Council and Advisory Council - all go to hell. We proved it!
joseg 2022-05-03 01:19:52
താങ്കൾ പറഞ്ഞത് എല്ലാം പച്ചവെള്ളം പോലെ സത്യം.ഈ ജനറൽ ബോഡിയിൽ പങ്കെടുത്ത ഒരാൾ എന്ന നിലയിൽ ഇതിനെല്ലാം സാക്ഷ്യം വഹിച്ച ഒരാളുമാണ് ഞാൻ.തുടക്കം മുതൽ ഈ ജനറൽ ബോഡി അലങ്കോലം ആക്കാൻ മുന്നിൽ നിന്ന് ആക്രോശിച്ചവർ ...... അഴിഞ്ഞാട്ടം ആരുന്നു അവിടെ.ഫുൾ ക്വാറം ഇല്ല എന്ന് മനസ്സിലായതോടെ ജനറൽ ബോഡി എടുക്കുന്ന തീരുമാനം ഒരിക്കലും നിയമപരമായി അംഗീകരിക്കപ്പെടില്ല എന്ന് അവർക്കു മനസ്സിലായി, സസ്‌പെൻഷൻ ഈ ജനറൽ ബോഡിക്കു റിവോക്ക് ചെയ്യാനും പറ്റില്ല , അതോടെ അവിടെ ഒരു അഴിഞ്ഞാട്ടം ആയിരുന്നു. ഇതെല്ലാം കഴിഞ്ഞു രാത്രിയിൽ നടന്ന ഫോമാ മയൂഖം പരിപാടിയിൽ പങ്കെടുക്കാൻ പല സ്റ്റേറ്റുകളിൽ നിന്നും വന്ന സ്ത്രീകളോട് സ്ഥാനാർഥി പറഞ്ഞ വാക്കുകൾ കേട്ടാൽ അറപ്പും വെറുപ്പും തോന്നാത്ത ഒരു മനുഷ്യനും അവിടെ ഇല്ലായിരുന്നു.അവര് കരയാൻ തുടങ്ങി, അപ്പോൾ അദ്ദേഹം പറഞ്ഞത് എന്താണെന്നോ? പവർ ഞാൻ ഓഫ് ചെയ്യും പിന്നെ ഈ ഹാള് ഞാൻ കത്തിക്കും. പറയാൻ തുടങ്ങിയാൽ ഇത് ഇവിടെ തീരില്ല.
Chalie job 2022-05-03 05:15:15
Fomaa proved their incapacity. Front line audience proved their gundayism.
Steekumar puthumana 2022-05-03 17:36:16
സ്ത്രീ ശാക്തീകരണത്തിന്റെ അപ്പോസ്തലന്മാർ! രംഗം ഒന്ന് ഫോമയുടെ തെരെഞ്ഞെടുപ്പ് നാടകത്തിൽ പൊടുന്നനെ ഒരു വിഭാഗം മുന്നണിയായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു.ഹാ ! കേട്ടപ്പോൾ രോമാഞ്ചകഞ്ചുകം! കോൾമയിരുകൊണ്ടു ! സ്ത്രീകളെ ബഹുമാനിക്കും! സ്ത്രീകൾക്ക് മുൻഗണന നൽകും. ഫോമയിലെ സ്ത്രീ ജനങ്ങളെല്ലാം വോട്ടെല്ലാം ഈ പാനലിനു തന്നെ എന്നുറപ്പിച്ചു. ചില നാരികൾ ഈ പാനലിൽ മത്സരിക്കുമ്പൾ കിട്ടാവുന്ന പിന്തുണയോർത്ത് ആനന്ദിച്ചു. വനിതാ പ്രതിനിധി! ജോയിന്റ് സെക്രട്ടറി! വൈസ് പ്രസിഡന്റ്! സ്ഥാനമാനങ്ങൾ അനവധി! രംഗം രണ്ട് ഡെട്രോയിറ്റിൽ നിന്നും ഒരു വനിതാ സ്ഥാനാർഥി മത്സരരംഗത്തേക്ക് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു! പെട്ടെന്നാണ് ആക്രോശം! നീയാരാ ഞാനിവിടെ നിന്ന് മത്സരിക്കുമ്പോൾ സ്ഥാനാർത്ഥിയാകാൻ? ചൊല്ലിക്കൊടുത്തു! നുള്ളിക്കൊടുത്തു! പിന്നെ ഭീഷണിയായി! പാവം ഒടുവിൽ പിന്മാറി! അതെ! സ്ത്രീ ശാക്തീകരണമാണ് നുമ്മന്റെ മുദ്രാവാക്യം! പാലും തേനും സ്ത്രീകൾക്കായി കരുതി വച്ചിരിക്കുകയാണ്! രംഗം മൂന്ന്! ഫോമയുടെ ജനറൽ ബോഡിയാണ് സ്ഥലം. സ്ഥലകാല ബോധമില്ലാതെ ഒരു രാവു മുഴുവൻ കള്ളിലാറാടി പിറ്റേന്ന് എങ്ങിനെ ജനറൽ ബോഡി കലക്കാമെന്ന് കൂലംകക്ഷമായ ചർച്ച! പിറ്റേന്ന് അജണ്ടയിലില്ലാത്ത വിഷയം ചർച്ച ചെയ്യണമെന്ന് ദുർവാശി.! ഭീഷണി! ഒരു സാദാ ബ്രാഞ്ച് കമ്മറ്റി മെമ്പർ ആകാൻ പോലും യോഗ്യതയില്ലാത്ത മലരുകളൊക്ക സ്ഥാനാർത്ഥിയായും, എന്തൊക്കെയാകാമോ ആ വേഷമൊക്കെ കെട്ടിയാടാൻ വന്നാൽ ഇതിലും അപ്പുറം നടക്കും. തലക്കകത്ത് ആൾതാമസം വേണം! വിവരം വേണം! ഒരു സാമാന്യ പൊതു പ്രവർത്തകൻ എങ്ങിനെ പെരുമാറണം എന്ന് ബോധം വേണം! എല്ലാറ്റിലുമുപരി ഒരു പൊതുയോഗ നടപടികൾ അറിയണം. ഒരു പൊതുയോഗത്തിൽ, സ്ത്രീകൾ ഉൾപ്പടെയുള്ള ഒരു യോഗത്തിൽ എങ്ങിനെ പെരുമാറണം എന്ത് പറയണം എന്ന് തിരിച്ചറിവ് വേണം. ലെവനൊക്കെയാണ് ഫോമയുടെ ഭാരവാഹികളാകാൻ ഉടുപ്പും തയ്പ്പിച്ചു ഇറങ്ങിയിരിക്കുന്നത്! കയ്യിൽ പണവും അഹങ്കാരവും ഉണ്ടെങ്കിൽ ഫോമയിൽ എന്തുമാകാമെന്ന ചിന്തക്ക് അറുതി വരുത്താൻ ഫോമയിൽ നട്ടെല്ലും ചങ്കുറപ്പും, വിവരവും വിദ്യാഭാസവുമുള്ളവർ വരണം! ഗുസ്തി പിടിക്കാൻ പോകുന്നവനും, മസാജ് പാർലറിൽ എണ്ണയിട്ടും അല്ലാതെയും സുഖിപ്പിക്കുന്നവനും, മരുന്ന് ശാലയിൽ മരുന്നിൽ മായം കലക്കുന്നവനൊന്നും പറ്റിയ ജോലിയല്ലിത്! വസ്തുക്കച്ചവടം പോലെയാണ് എല്ലാം കാണുന്നത് എങ്കിൽ മറ്റൊന്നും പറയാനില്ല! എന്തിലും ഏതിലും ജാതിയും മതവും വർഗ്ഗീയതയുടെ വിഷവും കുത്തിവെച്ചു ഒരിക്കൽ കളം പിടിക്കാൻ നോക്കി മുട്ടൻ പണി കിട്ടിയിട്ടും, അതെ മരുന്നുമായി വീണ്ടും ഇറങ്ങിയ വിരുതന്മാരും ഈ കൂട്ടത്തിലുണ്ട്. പണ്ടെങ്ങോ എങ്ങിനൊയൊക്കെയോ ഉണ്ടാക്കിയ പണം കയ്യിലുള്ളത് കൊണ്ട് വിലക്കുവാങ്ങാമെന്ന് മോഹിക്കുന്നവനയൊക്കെ ഏഴയല്പക്കത്തു പോലും അടുപ്പിക്കരുത്! എവിടെയും ഏതു പരിപാടിയിലും നിരപരാധികളെ തല്ലുക! കൈയ്യൂക്ക് കാണിക്കുക! ചെല്ലുന്നിടത്തെ പരിപാടികൾ മൊത്തം കലക്കുക! കൂക്കി വിളികേട്ട് നാണം കേട്ട് വേദി വിടേണ്ടി വരിക! സ്വന്തമായി മലയാളത്തിൽ ഒരു വരിപോലും എഴുതാൻ അറിയാത്തവൻ പത്രത്തിൽ നിത്യേന പടം വെച്ച് മറ്റുള്ളവൻ എഴുതിയ വാർത്ത ചമയ്ക്കുക. എന്നാണു ഇവരൊക്കെ നന്നാകുക. മയൂഖം പരിപാടിപോലെ സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന പരിപാടിപോലും നടത്തിക്കില്ല എന്ന് ഭീഷണിപ്പെടുത്തുന്നവരാണ് സ്ത്രീ ശാക്‌തീകരണത്തെക്കുറിച്ചു നാഴികക്ക് നാല്പത് വട്ടവും ശർദ്ദിക്കുന്നത്! മുന്നണിയിൽ എത്ര സ്ത്രീകളുണ്ട്? ചങ്കൂറ്റമുണ്ടെങ്കിൽ സ്വയം പിന്മാറി ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തിക്കാണിക്ക്! ഡെട്രോയിറ്റിലെ വനിതാ സ്ഥാനാർത്ഥിയെ തിരികെ കൊണ്ടുവരൂ! ജനറൽ ബോഡിയിൽ പങ്കെടുത്ത വനിതകളുൾപ്പടെയുള്ളവരെ കണ്ണീരണിയിച്ചതിനും മയൂഖം പരിപാടി നടത്തിക്കില്ല എന്ന് ഭീഷണി മുഴക്കിയതിനും അല്പമെങ്കിലും മാന്യതയുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയണം!
KKTHOMAS 2022-05-04 11:27:56
പന്തളം പറഞ്ഞത് ശരിയാണ് ("ബൈലോയിൽ നിന്നും കോപ്പി ചെയ്തത് മാത്രം" !). ഈ പന്തളം 25 പ്രാവശ്യം ബൈലോ വായിച്ചു എന്ന് പറഞ്ഞാണ് കഴിഞ്ഞ ജുഡീഷ്യൽ കൗൺസിൽ ഇലക്ഷനിൽ മത്സരിക്കാൻ വന്നത്. കിട്ടിയത് വോട്ടു 16, തോറ്റു തുന്നം പാടി തിരിച്ചു വണ്ടി കേറി.ഇപ്പം മനസ്സിലായി എന്താണ് തോൽക്കാൻ കാരണമെന്ന്. മിഷ്ടർ പന്തളം ,ബൈലോ ഇനീം വായിക്കണം അല്ല ഒരു 100 പ്രാവശ്യം.മജോറിറ്റി ഇല്ലാതെ ഒരു ജനറൽ ബോഡി കൂടിയാൽ അതിനു എന്ത് സാധുത?ജോസ് അബ്രഹാമിന്റെ സസ്‌പെൻഷൻ എന്നല്ല ഒരു തീരുമാനവും എടുക്കാൻ ഇക്കഴിഞ്ഞ ജനറൽ ബോഡിക്കു അധികാരമില്ല. മനസ്സിലായോ പന്തളം?Please read> Article#V-6:-"A quorum shall consist of 25% (twenty-five percent)of the total membership of the General Body."
Just A Reader 2022-05-04 13:41:34
Looks like the laws/ bylaws of US government is much, much less complex, and complicated than these Malayalee associations. Man--- common guys grow up!!!
Well Wisher 2022-05-04 14:56:55
Group, religion, cocus, all some of the items involved in an election. They are changeable when new candidates come. Only real thing is election thru ballots. Alcohol and bribery are also involved in election. Muscle power is gundaism.
Ponnachan 2022-05-04 16:02:21
തല മറന്ന് എണ്ണ തേക്കുന്നവർ! ചിന്മയ ഫോമയുടെ ജനറൽ ബോഡിയുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾ അക്ഷരാർത്ഥത്തിൽ ഫോമയെ സ്നേഹിക്കുന്നവരെ വേദനിപ്പിച്ചിരിക്കുകയാണ്. ചില ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം ലഭിക്കാതെ ഇനി മുന്നോട്ട് പോവുക അസാധ്യമാണ്. 1) ജനറൽ ബോഡിയുമായി ബന്ധപ്പെട്ട് ഫോമാ മീറ്റ് ആൻഡ് ഗ്രീറ്റ് സംഘടിപ്പിച്ചപ്പോൾ അതിനു സമാന്തരമായി അതെ സമയത്ത് ഫ്ളോറിഡയിലുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ വീട്ടിൽ എന്തിനായിരുന്നു മദ്യ വിരുന്ന്? ഫോമയുടെ ഔദ്യോഗിക പരിപാടിയെ അട്ടിമറിക്കുക എന്നത് കൂടാതെ ജനറൽ ബോഡി അലങ്കോലമാക്കുക എന്ന ഗൂഡലോചനയും ഇവിടെയാണ് ഉരുത്തിരിഞ്ഞത് എന്നത് യാഥാർഥ്യമല്ലേ? 2 അവിടെ നടന്ന ഗൂഡാലോചനയുടെ ഫലമായിരുന്നില്ലേ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സ്വന്തക്കാരെ തിരുകിക്കയറ്റി അട്ടിമറി നടത്തി ഫോമാ പിടിക്കാമെന്നുള്ള പദ്ധതി ആസൂത്രണം ചെയ്തു നേരത്തേ കൂട്ടി തീരുമാനിച്ചു തല്പരകക്ഷികളുടെ പേരുകളടങ്ങിയ കാർഡടക്കം നേരത്തേ പ്രിന്റ് ചെയ്ത് കംപ്ലയൻസ് കമ്മറ്റിയുടെ പ്രതിനിധികളുടെ തെരെഞ്ഞെടുപ്പിന് ഒരുങ്ങി വന്നത്? ( അത് ചീറ്റിപ്പോയി എന്നത് വാസ്തവം, വെറുതെ പേരുകളടങ്ങിയ ഫ്ലയർ അടിച്ചത് മിച്ചം) 3 .അജണ്ടയിലില്ലാത്ത വിഷയമുയർത്തി മദ്യാസക്തിയിൽ അഴിഞ്ഞാടി, ഫൊക്കാനയുടെ വരെ അംഗങ്ങളെ ഡെലിഗേറ്റുകളാക്കി കൊണ്ടുവന്നു യോഗത്തെ അട്ടിമറിച്ചതിന്റെ ഉദ്ദേശം എന്തായിരുന്നു? 4. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു വർഷക്കാലമായി രാപകലില്ലാതെ അദ്ധ്വാനിച്ചു് മയൂഖം മത്സരത്തിൽ വിജയികളായവരും വിമൻസ് പ്രതിനിധികളും പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് നടത്താൻ സമ്മതിക്കില്ല എന്ന് ആക്രോശിച്ചു് സീറോ മലബാർ പള്ളിയുടെ ഹാളടക്കം കത്തിച്ചു കളയുമെന്ന് മദ്യലഹരിയിൽ ഭീഷണിപ്പെടുത്തിയതിന്റെ ലക്ഷ്യമെന്തായിരുന്നു? 5 മത്സരാർത്ഥികളുടെ സാരി വരെ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയത് സ്വന്തം തട്ടകത്തിൽ വച്ച് പരിപാടി നടക്കുന്നതിന്റെ തിണ്ണമിടുക്കായിരുന്നില്ലേ? 6 സംഘടനയുടെ ബൈലോ ഭേദഗതി നടത്തിക്കാതിരിക്കുക എന്ന ഗൂഡാലോചന സ്വന്തം മുന്നണിയിലെ വേൾഡ് മലയാളിയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയായ സ്ഥാനാർത്ഥിക്ക് മത്സരിക്കാൻ കഴിയില്ല എന്ന ബോധ്യമുള്ളത് കൊണ്ടായിരുന്നില്ലേ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്കറിയാം. ചോദ്യങ്ങൾ നീളുന്നത് ആരുടെ നേർക്കാണെന്നും നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് തങ്ങൾ ഗുരുതരമായ തെറ്റു ചെയ്തു എന്ന് ബോധ്യമുള്ളവർ മൗനം പാലിക്കുന്നതും. ഇനി വിധിയെഴുതേണ്ടവർ നിങ്ങളാണ് 1. മദ്യ ലഹരിയിൽ പേക്കൂത്ത് ചെയ്യുന്നവർക്ക് ഫോമയുടെ ഔദ്യോഗിക ഭാരവാഹികളാകാൻ യോഗ്യതയുണ്ടോ? 2. സ്വാർത്ഥ താൽപര്യങ്ങൾക്കായി ഫോമയെ ദുർബലമാക്കാൻ കോപ്പ് കൂട്ടുന്നവരും, സമാന്തര ഗ്രൂപ്പുകൾ വളർത്തുന്നവരും ഫോമയ്‌ക്ക് വേണമോ? അവർക്കെതിരെ നടപടിയെടുക്കേണ്ടതല്ലേ? 3 . സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കും വിധം, കണ്ണീരണിയിപ്പിക്കുകയും, അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തവരും , മയൂഖം പരിപാടികൾ നടത്തിക്കില്ല എന്ന് ഭീഷണി മുഴക്കിയരും ഫോമാ ഭാരവാഹികളായാൽ സംഘടനയിലെ വനിതാ പ്രവർത്തകർക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്? അവർക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുണ്ടോ? അവർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് തള്ളിക്കളയേണ്ടതല്ലേ? 4) 2014 ൽ ഫിലാഡൽഫിയ കൺവൻഷനിൽ പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിച്ചു ദയനീയമായി പരാജയപ്പെട്ട ഇപ്പോഴത്തെ ഫ്ളോറിഡക്കാരനായ സ്ഥാനാർഥി അന്നേറ്റ പരാജയത്തിന് ശേഷം ഇക്കഴിഞ്ഞ 8 വർഷത്തിനുള്ളിൽ നാലുമാസത്തിനു മുൻപ് വരെ ഒരു ഫോമാ പരിപാടികൾക്കും വരികയോ പങ്കെടുക്കുകയോ ചെയ്തിട്ടില്ല, സ്വന്തം നാട്ടിൽ വച്ച് നടത്തിയ മയാമി കൺവൻഷനിലും ചിക്കാഗോ കൺവൻഷനിലും ഇയ്യാൾ പങ്കെടുത്തിട്ടില്ല, അപ്പോൾ പിന്നെ ഇയ്യാൾക്ക് ഫോമയോട് എന്ത് പ്രതിബദ്ധത ! ചിന്തിക്കുക! പ്രതികരിക്കുക. ഈ സംഘടനയുടെ ഭാവി നിങ്ങളുടെ കയ്യിലാണ്. സംഘടനയിലെ സ്ത്രീ ജനങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും, സുരക്ഷിതത്വവും ഉറപ്പാക്കാൻ ഓരോ അംഗത്തിനും ബാധ്യതയുണ്ട്. നമ്മുടെ അവകാശം കൃത്യമായി ഉപയോഗിക്കുക!
പന്തളം 2022-05-04 00:19:28
ചേട്ടാ, ബൈലോ ഒന്ന് വായിച്ചു നോക്കിയിട്ടു വേണ്ടേ ഇത്തരം വാർത്തകൾ പടച്ചുവിടാൻ. ഫോമായുടെ ഒരു നാഷണൽ കമ്മറ്റി മെമ്പറെയാണ് അതിലെ ഒരു കൂട്ടം ഭാരവാഹികൾ ചേർന്ന് പിരിച്ചുവിട്ടത്. ശിക്ഷ കിട്ടിയവർക്കു പൊതുയോഗത്തിൽ വന്നു അവരുടെ ഭാഗം, കാരണം സഹിതം ഫോമായേ ബോധ്യപ്പെടുത്തുവാൻ ഉള്ള അവസരം ഭരണഘടനയിൽ പ്രതിബാധിക്കുന്നുണ്ട്. അതൊന്നും കൂട്ടാക്കാതെ, അദ്ദേഹത്തെ ഒരു കുറ്റവാളിയെ പോലെ ചിത്രീകരിച്ചു ചാപ്പ കുത്തി അവഹേളിക്കുവാൻ ശ്രമിക്കുന്നത് ഉചിതമാണോ. അദ്ദേഹത്തിന്റെ അവകാശം ഫോമാ പൊതുയോഗം നിഷേധിക്കുന്നത് ശരിയാണോ. അദ്ദേഹത്തിനെ പൊതുയോഗത്തിൽ പ്രവേശിപ്പിക്കരുത് എന്ന് പറഞ്ഞവർ ബൂർഷകൾ ആണ്. അവരാണ് യദാർത്ഥ ബൂർഷകൾ. ആർട്ടിക്കിൾ 11 - The decision of the Judicial Council with respect to any dispute shall be binding on the Federation and on all of its members. However, in the event there is disagreement regarding the decision of the Judicial Council the affected party/parties shall have the right to appeal to the general body which will discuss the matter in its next regularly scheduled meeting; and the decision of the general body shall be final.
Chandy Thomas 2022-05-04 04:16:15
Hello Mr. Pandalm settan, you are right. But the way in which accuser entered into the General body was not right. He needed permission to enter. If President called the police, then he would have been in jail.
Lukose Mathew 2022-05-04 04:20:13
Hooliganism is not an excuse. Should respect general body. Gundayism is barbarism.
ജനറൽ ബോഡി 2022-05-04 17:06:18
ഈ ലേഖകൻ ആർക്കു വേണ്ടിയാണ് ഇതെഴുതിയത് എന്ന് ഇപ്പോൾ മനസ്സിലായി. എവിടെയാണ് ജനറൽ ബോഡി അലങ്കോലപ്പെട്ടത് എന്നു മനസിലാകുന്നില്ല. ആളുകൾ ചോദ്യങ്ങൾ ചോദിക്കുന്നത് എങ്ങനെയാണ് അലങ്കോലമാകുന്നത്. എവിടെയാണ് മയൂഖം അലംപായത്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക എന്ന പതിവ് പരിപാടി തന്നെ. ജുഡീഷ്യറിക്കും എക്സിക്യൂട്ടീവിനും പറ്റിയ തെറ്റുകൾ ജനറൽ ബോഡി ചൂണ്ടിക്കാണിച്ചു അതാണ്‌ ചിലർക്ക് ഇപ്പോൾ വിളറിപിടിച്ചത്. തുടക്കം മുതലേ പ്രസിഡന്റും സെക്രെട്ടറിയും ജനറൽ ബോഡിയെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു തെളിവും ഹാജരാക്കാനില്ലാത്ത ജുഡീഷ്യറിയുടെ വില ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ഇതൊക്കെ മറക്കാൻ ഇപ്പോൾ ന്യായം പറഞ്ഞിട്ടു എന്തു കാര്യം.
Renirenu 2022-05-05 00:41:59
When there is no quorum of the general body, the President can disperse the GB and convene but all the delegates has to go out of the hall and renter within the specified given time but no one at the General Body vacated the hall to reconvene. Therefore the general body’s decisions are null and void. The President ruled out secret ballot to reinstate the suspended member of National Committee, the hooligans did not allow the smooth running of decision and wants open vote “who support the member” people with integrity won’t go in public to standup and say “NO” scare of the hooligans, so the rowdiness took advantage. “ WHY SCARE OF DEMOCRATIC PROCESS” the whole and the performance of each individuals are on video. Utter failure of democratic process and shame on those who claims Malayalees are most educate people.
Close watcher 2022-05-05 09:06:40
Writer trying to point out dirty politics in Fomaa. No security for women in the organization. Mr. Pandalam, try to understand bylaw. Don't say blabla. For the smooth running certain people should be avoided.
Witness 2022-05-07 01:19:45
Mr. B. Pandalam, are you satisfied with the explanations given in the comment box. Think you got belly full
Nidhin 2022-05-12 12:12:38
കുറെ ദിവസമായി കാണുന്നു ആക്ഷേപങ്ങളും പോർവിളികളുമൊക്കെ... ഒരു പക്ഷത്തിന്റെയും ചട്ടുകമാകാതെ ചില കാര്യങ്ങൾ പറഞ്ഞാൽ സമാധാനമായി മനസ്സിലാക്കാമോ? മറുപടി ഒന്നും തരേണ്ട... ജനറൽ ബോഡി നടത്താൻ കോറം ഇല്ല എന്ന് പറയുന്നവർ തന്നെ ജനറൽ ബോഡി അലങ്കോലപ്പെട്ടു എന്ന് നിലവിളിക്കുന്നു... കോറം ഉണ്ടാക്കാൻ പോലും പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ മനുഷ്യരെയൊക്കെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? കോറം ഇല്ല, തീരുമാനം എടുക്കാൻ കഴിയില്ല എന്ന് അറിയാമെങ്കിൽ പിന്നെ എന്തിനാണ് അത്തരം അജണ്ടകൾ അധ്യക്ഷൻ പരിഗണിച്ചത്? ഒരു അന്തവും കുന്തവും അറിയാത്ത കുറെ ആൾക്കാർ..!!! ഇതൊന്നും മനസ്സിലാക്കാൻ ബൈലോ പഠിക്കണമെന്നില്ല, സാമാന്യ ബുദ്ധി ഉണ്ടായാൽ മതി. കോറം ഇല്ലെങ്കിൽ അധ്യക്ഷന് അനുവദിക്കാൻ കഴിയുന്ന വിഷയങ്ങൾക്ക് പരിമിതി ഉണ്ടെങ്കിൽ, അത് അനുസരിച്ചു വേണ്ടേ യോഗം നടത്താൻ? കംപ്ലയ്ന്സ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനും കോറം ഇല്ലായിരുന്നു എങ്കിൽ പിന്നെ എന്തിനാണ് ആ അജണ്ട എടുത്തത്? എന്തിനാണ് വോട്ട് ചെയ്യാൻ ആൾക്കാരെ വരിനിർത്തിയിട്ട് സമയം കഴിഞ്ഞതുകൊണ്ടു മീറ്റിംഗ് അഡ്‌ജേൺ ചെയ്തു എന്ന് പ്രഖ്യാപിച്ചത്? ഇതൊക്കെ എന്താ തമാശയാണോ? അതോ സ്‌കിറ്റോ??? ആദ്യം ഒരു മീറ്റിംഗ് എങ്ങനെ നടത്തണം എന്ന് പഠിക്കണം. പങ്കെടുക്കുന്നവർക്ക് അല്ല, യോഗം നിയന്ത്രിക്കുന്നവർക്കാണ് അറിവും നീതിബോധവും ഒക്കെ ഉണ്ടാകേണ്ടത്. വനിതകളുടെ പരിപാടി അലങ്കോലപ്പെടുത്തി എങ്കിൽ അത് മോശമായിപ്പോയി. പക്ഷെ, ഫോമാ ഒഫീഷ്യൽ ഗ്രൂപ്പിൽ ഒരു നൂറ് ഫോട്ടോകൾ കണ്ടു, മയൂഖം പരിപാടിയുടേത്. ആ പരിപാടി നടത്തിയവരെ അഭിനന്ദിക്കുന്നു. ആ പരിപാടിയെങ്കിലും നന്നായി നടന്നല്ലോ... അലങ്കോലപ്പെടുത്താൻ ശ്രമിച്ചവർക്ക് മയൂഖം ടീമിനോടോ വനിതകളോടോ വല്ല വൈരാഗ്യവും ഉണ്ടായിരുന്നോ എന്ന് ഒന്ന് അന്വേഷിക്കണം. അല്ലെങ്കിൽ, ജനറൽ ബോഡിയിൽ നടക്കേണ്ട തെരഞ്ഞെടുപ്പിന്റെയടക്കം നടപടികൾ പൂർത്തിയാക്കാതെ (അത് നൾ ആൻഡ് വോയ്ഡ് ആണെങ്കിലും) അഡ്‌ജേൺ ചെയ്ത്, മയൂഖം പരിപാടി തുടങ്ങുന്നതിനു മുൻപ് വോട്ടിംഗ് നടക്കും എന്ന ധാരണ ഉണ്ടാക്കിയതും അന്വേഷിക്കണം. (ബാലറ്റ് ബോക്സ് ഒക്കെ കൊണ്ടുവെച്ചത് എന്തിനായിരുന്നു എന്നും അന്വേഷിക്കണം.) അലങ്കോലപ്പെടുത്തിയതും അലങ്കോലപ്പെടുത്താൻ തക്കതായ കാരണം ഉണ്ടാക്കികൊടുത്തതും ഒക്കെ ഒന്ന് വിശദമായി മനസ്സിലാക്കിയാൽ ഈ സൈബർ പോരാട്ടം ഒന്ന് ഒതുങ്ങും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക