പി സി യുടെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കാന്‍ എനിക്ക് സാധിക്കില്ലെങ്കിലും തിരുവനന്തപുരത്തുനടന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ആശയങ്ങളോട് നൂറുശതമാനം യോജിക്കാനാണ് തോന്നുന്നത്. കേരളവും ഇന്‍ഡ്യയും ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ട കാര്യങ്ങളാണ് അദ്ദേഹം ഉറക്കെ പറഞ്ഞത്. പൊതുജനത്തിന്റെ ആശങ്ക, നാട്ടില്‍നടക്കുന്ന സംസാരം, പി സിയും പറഞ്ഞു. അത് ഹിന്ദു സമ്മേളനത്തിലായതാണ് കേരളത്തിലെ രാഷ്ട്രീയ കോമരങ്ങളെ രോഷാകുലരാക്കിയത്. അവരുടെ വോട്ടുബാങ്കിലേക്കാണ് പി സി കല്ലെറിഞ്ഞത്. അദ്ദേഹത്തെ അറസ്റ്റുചെയ്ത് മജിസ്രേട്ടിന്റെമുന്പില് ഹാജരാക്കിയപ്പോഴാണ് അവരുടെ രോഷം ശമിച്ചത്. പി സി പറഞ്ഞതില്‍ സത്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് മജിസേട്ടിന് തോന്നിയതിനാല്‍ തിരികെ വീട്ടില്‍പോയി ഉറങ്ങിക്കൊള്ളാന്‍ അവര്‍ ഉത്തരവിട്ടു.
പി സി എന്തൊക്കെയാണ് സമ്മേളനത്തില്‍ പറഞ്ഞത്. ഒരുസമുദായത്തില് പെട്ടവരുടെ ജനസംഖ്യ നാള്‍ക്കുനാള്‍ പെരുകുന്നു, ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സംഖ്യ കുറയുന്നു. അതുകൊണ്ട് അവരുടെ സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ തയ്യാറാകണം. ഇതില്‍ എന്താണ് തെറ്റ് പറയാനുള്ളത്? മേല്പറഞ്ഞ സമുദായത്തിന്റെ ജനസംഖ്യ ഇങ്ങനെ പെരുകിയാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കേരളം മറ്റൊരു പാകിസ്ഥാനായി മാറും. ഇപ്പോള്‍തന്നെ കേരളത്തിലെ ചിലസ്ഥലങ്ങള്‍ പാകിസ്ഥാനായി മാറിയിരിക്കയാണ്. അവിടെയൊക്കെ എട്ടുംപത്തും മോസ്കുകള്‍ പണിത് അവയിലെല്ലാം നാനാവശത്തേക്കും കോളമ്പികള്‍ സ്ഥാപിച്ച് ദിവസം അഞ്ചുനേരം അള്ളാഹു അക്ബര്‍ വിളിനടത്തി അന്യമതക്കാരെ ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കയാണ്. നാനാജാതി മതസ്ഥര്‍ ഇടതിങ്ങി പാര്‍ക്കുന്ന കേരളംപോലുള്ള സ്ഥലത്ത് ഒരുമതക്കാരുടെ പ്രാര്‍ഥന മറ്റുമതത്തില്പെട്ടവരും കേള്‍ക്കണമെന്ന് നിര്‍ബന്ധിക്കുന്നത് തികച്ചും മര്യാദകേടാണന്ന് ചിന്തിക്കാനുള്ള വിവവേകം ഇക്കൂട്ടര്‍ക്കില്ല. ഇവരുടെ മാത്രമല്ല ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിലും ക്രിസ്ത്യാനികളുടെ പള്ളികളിലുമുള്ള കോളാമ്പികള്‍ എടുത്തുമാറ്റാനുള്ള തന്റേടം സര്ക്കരിനുണ്ടോ. കേരളീയര്‍ അവജ്ഞയോടെ കാണുന്ന ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി അങ്ങലെയൊരു ധീരപ്രവര്‍ത്തി ചെയ്തതായി പത്രത്തില്‍ വായിച്ചു. സൗദി അറേബ്യയിലും മൈക്കില്കൂടിയുള്ള വാങ്കുവിളി നിരോധിച്ചതായി അറിയാന്‍ സാധിച്ചു.
മറ്റൊരുകാര്യം പി സി പറഞ്ഞത് ലൗജിഹാദിനെപറ്റിയാണ്. ഹിന്ദുക്കളിലെയും ക്രിസ്ത്യാനികളിലെയും വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച് മതംമാറ്റി നിക്കാഹ്കഴിക്കുന്ന മുസ്ളീംപയ്യന്മാരെയാണ് അദ്ദേഹം വിമര്‍ശ്ശിച്ചത്. ലൗജിഹാദെന്ന ഒരുസംഗതി ഇല്ലെന്ന് പിണറായി വിജയന് ആണയിട്ട് പറഞ്ഞാലും വിശ്വസിക്കാന്‍ കേരളജനത തയ്യാറല്ല. നിത്യേനയെന്നോണം ഇത്തരം വാര്‍ത്തകള്‍ നമ്മുടെ പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. ഇങ്ങനെ വശീകരിച്ച് നമ്മുടെ കുട്ടികളെ മതവും പേരും മാറ്റി അഫ്ഗാനിസ്ഥാനിലും സിറയയിലുമുള്ള ജിഹാദികളുടെ കാമംതീര്‍ക്കാന്‍ സമര്‍പ്പിക്കുന്ന ഉദാഹരണം നമ്മുടെ മുന്പിലുണ്ട്. അഫ്ഗാന് ജയിലിലുള്ള തന്റെ മകളെ തിരികെകൊണ്ടുവരണമെന്ന് കരഞ്ഞുനിലവിളിച്ച ഒരമ്മയുടെ നിലവിളി നമ്മള്കേട്ടതാണ്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ലൗജിഹാദെന്ന ഒരുസംഗതി നിലവിലില്ലെന്ന് ആണയിടുന്ന കേരള മുഖ്യമന്ത്രി ഏതുലോകത്താണ് ജീവിക്കുന്നത്?
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുസ്ളീം വോട്ടുബാങ്കിലാണ് കണ്ണ്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വോട്ട് തങ്ങളുടെ പോക്കറ്റിലിട്ടതുപോലെയാണ്. അവരെ എത്രത്തോളം പ്രകോപിച്ചാലും പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ അവര്‍ മറ്റൊരു പാര്‍ട്ടിക്ക് കുത്തില്ല. അവരുടെവോട്ട് പാറപോലെ ഉറച്ചതാണ്. മുസ്ളീങ്ങളുടെ വോട്ടാണ് അങ്ങോട്ടും ഇങ്ങോട്ടും ചായാനിടയുള്ളത്. അതുകൊണ്ട് അവരെ പ്രീണിപ്പിച്ച് കൂടെനിറുത്തേണ്ട ചുമതല തങ്ങളുടേതാണ്. അതിനുകിട്ടുന്ന അവസരങ്ങളൊന്നും അവര്‍ പാഴാക്കാറില്ല.
പി സി ജോര്‍ജ്ജിനെ വെളുപ്പാന്‍കാലത്ത് നാലേമുക്കാല്‍ മണിക്ക് വിളിച്ചുണര്‍ത്തി അറസ്റ്റുചെയ്തത് മുസ്ളീങ്ങളെ സന്തോഷിപ്പിക്കാനാണ്. അറുപതില്പരം പോലീസുകാര്‍ അദ്ദേഹത്തിന്റെ വീട് വളഞ്ഞെന്നാണ് കേട്ടത്. ഒരു കൊലപാതകിയെ അറസ്റ്റുചെയ്യാന്‍ ഇത്രയും പോലീസ് സന്നാഹം ഉണ്ടായിരിക്കുമോ. ഒരു ഫോണ്‍വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ താന്‍ അങ്ങോട്ടുചെന്ന് കീഴടങ്ങുമായിരുന്നെന്ന് ജോര്‍ജ്ജ് പറഞ്ഞു. ദേശദ്രോഹികളും ഭീകരന്മാരും യഥേഷ്ട്ടം വിഹരിക്കുന്ന കേരളത്തില്‍ അവരെയൊന്നും തൊടാതെ ഒരുപ്രസംഗം ചെയതതിന്റെപേരില് ഒരാളെ അറസ്റ്റുചെയ്തുകൊണ്ടുപോകുക എത്രവിചിത്രം.
മുസ്ളീം മദ്രസകളില്‍ പാകിസ്ഥാന് സിന്ദബാദ് വിളിക്കുന്ന മുസലിയാര്മാര്, വെള്ളിയാഴ്ച്ച പ്രാര്‍ഥനകളില്‍ ദേശദ്രോഹം പ്രസംഗിക്കുന്ന മതപ്രഭാഷകര്‍ ഇവരെയൊന്നും തൊടാന്‍ പിണറായിയുടെ പോലീസിന് ധൈര്യമില്ല. പോലീസിനെ എന്തിന് കുറ്റംപറയുന്നു. അവരെക്കൊണ്ട് മണ്ടത്തരം ചെയ്യിച്ച കുബുദ്ധി ആരെന്ന് എല്ലാവര്‍ക്കം അറിയാം. അറസ്റ്റുചെയ്യത്തക്ക കുറ്റമൊന്നും ജോര്‍ജ്ജ് ചെയ്തിട്ടില്ലെന്നാണ് മജിസ്ട്രെട്ട് പറഞ്ഞത്. അദ്ദേഹത്തെ യധേഷടം പോകാന്‍ അനുവദിക്കയും ചെയ്തു. എസ് ഡി പി ഐ കാരെയും പോപ്പുലര്‍ ഫ്രണ്ടിനെയും സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ മരുമകന് നടത്തിയ നാടകം ക്ളൈമാക്സിലെത്തുന്നതിനു മുന്‍പ് കര്ട്ടനിടേണ്ടിവന്നതുകണ്ട് കേരളം ചിരിക്കയാണിപ്പോള്.