Image

കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിക്കു പുതിയ നേതൃത്വം

Published on 04 May, 2022
 കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിക്കു പുതിയ നേതൃത്വം

 

കോള്‍ചെസ്റ്റര്‍ (യുകെ): കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിക്കു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി തോമസ് മാറാട്ടുകളം (പ്രസിഡന്റ്), സിമി ജോര്‍ജ് (വൈസ് പ്രസിഡന്റ്), ജിജോ ഉണ്ണി (സെക്രട്ടറി), ഷീലാ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), രഞ്ജിത് (ട്രഷറര്‍) എന്നിവരേയും ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്ററായി ഷനില്‍ അനങ്ങരത്ത്, റീജ തോമസ്, ഷാജി പോള്‍ എന്നിവരേയും യുക്മ പ്രതിനിധികളായി സുമേഷ് അരവിന്ദാക്ഷന്‍, തോമസ് രാജന്‍, ടോമി പാറയ്ക്കല്‍ എന്നിവരേയും തെരഞ്ഞെടുത്തു.


മേയ് ഒന്നിനു കോള്‍ചെസ്റ്റെറിനു സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് രാജി ലിന്റോ സ്വാഗതം ആശംസിച്ചു. വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. തുടര്‍ന്നു ഗാനമേളയും കുട്ടികളുടെ സിനിമാറ്റിക്, സെമി ക്ലാസിക്കല്‍ ഡാന്‍സുകളും അരങ്ങേറി.

ജിജി വാളിപ്ലാക്കീല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക