Image

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയാക്ക് നവനേതൃത്വം

Published on 04 May, 2022
 മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയാക്ക് നവനേതൃത്വം
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായ്ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മദനന്‍ ചെല്ലപ്പന്‍ (പ്രസിഡന്റ്), തോമസ് വാതപ്പിള്ളി (വൈസ് പ്രസിഡന്റ്), ലിജോ ജോണ്‍ (സെക്രട്ടറി), വിപിന്‍ റ്റി.തോമസ് (ജോയിന്റ് സെക്രട്ടറി), ലിന്റോ ദേവസി (ട്രഷറര്‍) എന്നിവരേയും കമ്മിറ്റിയംഗങ്ങളായി ജോസ് പ്ലാക്കല്‍, അലന്‍ കെ.അബ്രാഹം, ഷോബി തോമസ്, ബ്രോണി മാത്യൂസ്, അതുല്‍ വിഷ്ണു പ്രതാപ്, അശ്വതി ഉണ്ണികൃഷ്ണന്‍ എന്നിവരേയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഇന്‍വിക്ടോറിയാ (FIAV)യുടെ പ്രതിനിധികളായി തമ്പി ചെമ്മനം, ഫിന്നി മാത്യൂ എന്നിവരെയും തെരഞ്ഞെടുത്തു. ഏപ്രില്‍ 24 നു ഡാം ഡിനോംങ്ങ് യൂണൈറ്റിംഗ് പള്ളി ഹാളില്‍ കുടിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് തമ്പി ചെമ്മനം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മദനന്‍ ചെല്ലപ്പന്‍ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്നു തെരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരിയായിരുന്ന പ്രതീഷ് മാര്‍ട്ടിന്‍ നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തില്‍ അവശേഷിച്ച, മദനന്‍ ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള പാനലിലുള്ളവരെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് തമ്പി ചെമ്മനം, മുന്‍ പ്രസിഡന്റ് തോമസ് വാതപ്പിള്ളി, മുന്‍ പിആര്‍ഒ പ്രതീഷ് മാര്‍ട്ടിന്‍ , മുന്‍ ജനറല്‍ സെക്രട്ടറി ഫിന്നി മാത്യൂ എന്നിവര്‍ പുതിയ ഭരണസമിതിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രസിഡന്റ് മദനന്‍ ചെല്ലപ്പന്‍ നയപ്രഖ്യാപന പ്രസംഗവും സെക്രട്ടറി ലിജോ ജോണ്‍ നന്ദിയും പറഞ്ഞു. എബി പൊയ്ക്കാട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക