കേരള പ്രസ് ക്ലബ് കുവൈറ്റ് നിലവില്‍ വന്നു

Published on 04 May, 2022
കേരള പ്രസ് ക്ലബ് കുവൈറ്റ് നിലവില്‍ വന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മലയാളികളുടെ കൂട്ടായ്മയായി കേരള പ്രസ് ക്ലബ് കുവൈത്ത് രൂപവത്കരിച്ചു.

അബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്ററന്റില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി മുനീര്‍ അഹ്മദ്, മീഡിയവണ്‍ (പ്രസിഡന്റ്), ടി.വി. ഹിക്മത്ത് , കൈരളി (ജനറല്‍ സെക്രട്ടറി), അനില്‍ കെ. നമ്പ്യാര്‍, അമൃത ടിവി (ട്രഷറര്‍) എന്നിവരേയും സത്താര്‍ കുന്നില്‍ (ഇ ജാലകം), എ. മുസ്തഫ (ഗള്‍ഫ് മാധ്യമം), ഗിരീഷ് ഒറ്റപ്പാലം (24 ന്യൂസ്), സലീം കോട്ടയില്‍ (ദീപിക) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

നിജാസ് കാസിം (മീഡിയ വണ്‍), അബ്ദുറസാഖ് കുമരനെല്ലൂര്‍ (സത്യം ഓണ്‍ലൈന്‍) എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. മാധ്യമ പ്രവര്‍ത്തന രംഗത്തെ സംബന്ധിക്കുന്ന വ്യത്യസ്ത പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക, അംഗങ്ങളുടെ ക്ഷേമ, കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്നിവയായിരിക്കും കൂട്ടായ്മയുടെ ലക്ഷ്യങ്ങളെന്നു പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക