Image

അമ്മയ്‌ക്കൊരോര്‍മ്മനാള്‍ മാത്രമോ? (മേരി മാത്യു മുട്ടത്ത്)

Published on 05 May, 2022
അമ്മയ്‌ക്കൊരോര്‍മ്മനാള്‍ മാത്രമോ? (മേരി മാത്യു മുട്ടത്ത്)

അമ്മയൊരനുഭവം, അമ്മയൊരാനന്ദം
അമ്മിഞ്ഞപ്പാലുതന്‍ അമൃത് നുകര്‍ന്നവര്‍
മറക്കില്ലൊരിക്കലും അമ്മതന്‍ സ്‌നേഹം
അമ്മതന്‍ ദിവസത്തെ ഓര്‍മ്മിക്കും വേളയില്‍
ഓര്‍ക്കുക മര്‍ത്ത്യാ നിന്നമ്മതന്‍ വാത്സല്യം. 
അമ്മമനസിനീദിനം അന്യമേ
ദിവസവും അമ്മതന്‍ ദിനമായ് ഓര്‍ത്തിടാം.
തന്നുടെ ഹൃത്തിന്റെ ഉള്ളിലായ് പേറിടും
നാമമതൊന്ന് ദൈവം കഴിഞ്ഞാല്‍
ഉള്ളിന്റെ ഉള്ളില്‍ പകയില്ലമ്മയ്ക്ക്
ഇപ്പോഴീ ഭൂമിയില്‍ പങ്കിടുന്നമ്മയെ ചിലര്‍, 
മര്‍ത്ത്യാ നീ ഓര്‍ക്കുക അവളുടെ ചെയ്തികള്‍
മലര്‍കിടപ്പിലും, പിച്ചവെച്ച നാളിലും.
പിന്നെ നന്മതിന്മ തിരിച്ചറിയും നാളിലും
അങ്ങനെ പോകുന്നു പിന്നിട്ട നാമ്പുകള്‍
ഇന്നിതാ അമ്മയ്ക്കായ് മാറ്റുന്നൊരുദിനം
ഭാഗിച്ചെടുക്കല്ലേ അമ്മതന്‍ സ്‌നേഹത്തെ,
അവളുടെ മാനസം പൊറുക്കില്ലൊരിക്കലും.
അമ്മതന്‍ സ്‌നേഹം മക്കള്‍ക്കുണ്ടാവില്‍,
കാക്കയും മലര്‍ന്ന് പറക്കുമെന്നുണ്ട് ചൊല്ലുതാനും. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക