ഒറ്റയാൻ പോരാളി (കവിത: ഉഷ പ്രസാദ്‌)

Published on 05 May, 2022
ഒറ്റയാൻ പോരാളി (കവിത: ഉഷ പ്രസാദ്‌)

മോഹക്കിനാക്കളാൽ പണിതൊരി മാളികയ്ക്കുള്ളിൽ
വിങ്ങലായ് വിതുമ്പലായ് എരിഞ്ഞുതീരുന്നു ഞാൻ
ഇരുൾ മൂകമീ മുറിയിലെ സ്ഫടിക ചുമരുകളിൽ
പ്രതിധ്വനിക്കുന്നോരെൻ  വിഷാദം അമർഷമായി!

ഒരു വിളിപ്പാടകലെയായ് നിറയുന്നു സ്‌ക്രീനിൽ സൗഹൃദം
ചിരിയായി കരച്ചിലായ് മങ്ങിമായുമ്പോൾ ഏകയായി പിന്നെയും
ചിന്തകൾക്കു പൊരുതുവാൻ മനസ്സിന്റെ പോർക്കളം സജ്ജം
അവിടെ ഞാൻ പടവെട്ടി തളർന്നൊരു ഒറ്റയാൻ പോരാളി!

ആകാശസീമയിൽ കൂട്ടരോടൊന്നിച്ചു പാറിപ്പറക്കുവാൻ
താഴ്ന്നിറങ്ങി കലപില കൂട്ടി  കളിക്കുവാൻ
നിൻ തോളിൽ തലചായ്ച്ചു വെറുതെയിരിക്കുവാൻ
ഇനിയെന്ന് കാലമേ നീ ഒരുക്കും വീഥികൾ കാത്തിരിപ്പൂ ഞാൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക