Image

യന്ത്രത്തൊഴിലാളികൾ ( കവിത - പ്രകാശൻ കരിവെള്ളൂർ )

Published on 06 May, 2022
യന്ത്രത്തൊഴിലാളികൾ ( കവിത - പ്രകാശൻ കരിവെള്ളൂർ )

ക്രഷറും 
ബുൾഡോസറും 
എർത്ത് മൂവറും 
എസ്കവേറ്ററും 
നിരനിരയായ് റോട്ടിൽ .

പെരിയ കരിങ്കൽപ്പാറ
നുറുക്കിനുറുക്കിയൊരുക്കാനും 
കുന്നിടിച്ച് നിരത്താനും 
രാപ്പകൽ തയ്യാർ.
എരിവെയിലും 
പെരുമഴയും 
ബാധിക്കാതെ 
വർഷം മുഴുവൻ 
റോഡുണ്ടാക്കാൻ 
അവർ സജ്ജർ .

ഭീമൻയന്ത്രഗജങ്ങൾക്ക് 
മുകളിൽ 
നീർക്കോലി പോൽ 
ഒരു പാപ്പാൻ ...
പുതിയ
സർവലോകമനുഷ്യത്തൊഴിലാളി ...
ഏതോ മെഷീനുടമയുടെ 
മറ്റൊരു യന്ത്രം ! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക