പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസി

Published on 06 May, 2022
 പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസി

 

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസി കുവൈറ്റില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ https://forms.gle/Focn2k5sJLcQNQ3PA എന്ന ലിങ്കില്‍ സന്ദര്‍ശിച്ച് ഗൂഗിള്‍ ഫോം പൂരിപ്പിച്ച് മേയ് 15-നു മുമ്പായി റജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി edu.kuwait@mea.gov.in ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക