Image

കുവൈറ്റ് ക്നാനായ വിമന്‍സ് ഫോറവും ക്നാനായ കാത്തലിക് യൂത്ത് ലീഗും രക്തദാനക്യാമ്പ് നടത്തി

Published on 06 May, 2022
 കുവൈറ്റ് ക്നാനായ വിമന്‍സ് ഫോറവും ക്നാനായ കാത്തലിക് യൂത്ത് ലീഗും രക്തദാനക്യാമ്പ് നടത്തി

 

കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ വനിതാ വിഭാഗമായ, കുവൈറ്റ് ക്നാനായ വിമന്‍സ് ഫോറവും യുവജന വിഭാഗമായ ക്നാനായ കാത്തലിക് യൂത്ത് ലീഗും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചു അദാന്‍ കോഓപ്പറേറ്റീവ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററില്‍ രക്തദാനക്യാമ്പ് നടത്തി.

മേയ് മൂന്നിനു ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെ ആയിരുന്നു ക്യാമ്പ്. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള 120-ലധികം ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്യുകയും 106 പേര്‍ സന്നദ്ധ രക്തദാനം നടത്തുകയും ചെയ്തു. മാര്‍ച്ച് 25 നു രൂപീകരിച്ച കുവൈറ്റ് ക്നാനായ വിമന്‍സ് ഫോറത്തിന്റെ പ്രഥമ സാമൂഹ്യക്ഷേമ പരിപാടി എന്ന നിലയില്‍ കൂടിയാണ് രക്തദാന ക്യാമ്പ് നടത്തിയത്. 17 വയസു മാത്രമുള്ള ക്രിസ് ലോനാസ് ബിനോ , രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ രക്തദാനം നടത്തിയത് പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ഓണശേരിയില്‍ നിര്‍വഹിച്ചു. ലോകമെമ്പാടും നേരിടുന്ന രക്തദൗര്‍ലഭ്യം പരിഹരിക്കുന്നതിന്, ആളുകള്‍ സന്നദ്ധ രക്തദാനത്തിന് സ്വമേധയാ കടന്നു വരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓര്‍മിപ്പിച്ചു. രക്തദാനത്തെക്കുറിച്ച് ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മിഥ്യാ ധാരണകള്‍ ദൂരീകരിച്ചു, ആളുകളെ ബോധവല്‍ക്കരിക്കുന്നതിന് വിവിധ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും ഉദ്ഘാടന പ്രസംഗത്തില്‍ ജയേഷ് സൂചിപ്പിച്ചു. കുവൈറ്റ് ക്നാനായ വിമന്‍സ് ഫോറം പ്രസിഡന്റ് ഷൈനി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ , ബിഡികെയുമായി സഹകരിച്ചു, സന്നദ്ധ രക്തദാനം പോലെയുള്ള ഒരു മഹത്തായ പദ്ധതിയിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചതിലുള്ള അതിയായ ചാരിതാര്‍ഥ്യം പങ്കുവച്ചു.

ബിജോ മല്‍പാങ്കല്‍ ( കെ.കെ.സി.എ ജനറല്‍ സെക്രട്ടറി), ഷാലു ഷാജി ( കെ.സി.വൈ. എല്‍ ചെയര്‍മാന്‍ ), ജോസ്‌കുട്ടി പുത്തന്‍തറ ( കെ.കെ.സി.എ ട്രഷറര്‍), മിനി സാബു ( കെ. കെ . ഡബ്‌ള്യൂ . എഫ് ട്രഷറര്‍), യമുന രഘുബാല്‍ ബിഡികെ എന്നിവര്‍ രക്തദാതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ചു. സിനി ബിനോജ് ( കെ. കെ . ഡബ്‌ള്യൂ.എഫ് ജനറല്‍ സെക്രട്ടറി) സ്വാഗതം ആശംസിച്ചു.


സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് വിജയകരമായ ഒരു ക്യാമ്പ് നടത്തിയതിനുള്ള ആദര സൂചകമായി കെ.കെ.സി.എ, കെ. കെ . ഡബ്‌ള്യൂ.എഫ്, കെ.സി.വൈ.എല്‍ പ്രധിനിധികള്‍ക്കുള്ള പ്രശംസാഫലകങ്ങള്‍ ബി.ഡി.കെ സമ്മാനിച്ചു. കുവൈറ്റില്‍ തുടര്‍ച്ചയായി രക്തദാനക്യാമ്പുകള്‍ നടത്തി സുസ്ഥിരവും സുരക്ഷിതവുമായ രക്തലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള, സാമൂഹ്യ സേവനങ്ങളുടെ അംഗീകാരമായി കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിനെയും, ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററിനെയും കെ. കെ.ഡബ്‌ള്യൂ.എഫ് പ്രതിനിധികള്‍ ചടങ്ങില്‍ ആദരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത രക്തദാതാക്കള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ബിഡികെ കുവൈറ്റ് വാര്‍ഷിക സ്‌പോണ്‍സര്‍ ബിഇസി എക്‌സ്‌ചേഞ്ച്, ക്യാമ്പ് സ്‌പോണ്‍സര്‍ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍, ബോസ്‌കോ ഗ്രൂപ്പ്, ബിരിയാണി ടവര്‍, സ്പെന്‍സേര്‍സ്, ദില്ലു സ്റ്റോഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ ക്യാമ്പുമായി സഹകരിച്ചു. അതിഥികള്‍ക്കും രക്തദാതാക്കള്‍ക്കും സുരേന്ദ്രമോഹന്‍ ബിഡികെ നന്ദി അര്‍പ്പിച്ചു.ബിഡികെ ക്യാമ്പ് കോര്‍ഡിനേറ്റര്‍ നിമിഷ് കാവാലവും , കെ. കെ.ഡബ്‌ള്യൂ.എഫ് പ്രതിനിധി മിന്ന റ്റിബിനും പരിപാടികള്‍ ഏകോപിപ്പിച്ചു.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനു ബിനോ കദളിക്കാട്ട്, അനീഷ് എം ജോസ്, മായ റെജി, ജീന ജോസ്‌കുട്ടി, സൈജു ജോര്‍ജ്, ജാന്‍ ജോസ് എന്നിവര്‍ കെ. കെ. സി. എ യില്‍ നിന്നും ശാലിനി സുരേന്ദ്രമോഹന്‍, ലിനി ജോയ്, പ്രശാന്ത്, തോമസ് അടൂര്‍, റെജി അച്ചന്‍കുഞ്ഞ്, മനോജ് മാവേലിക്കര, നളിനാക്ഷന്‍, വേണുഗോപാല്‍, ജോളി, ബീന, ജയന്‍ സദാശിവന്‍, വിനോദ് , ജയേഷ് ജയചന്ദ്രന്‍, ബിജി മുരളി , ജിതിന്‍ ജോസ് എന്നിവരും സന്നദ്ധ സേവനം ചെയ്തു.

കുവൈറ്റില്‍ രക്തദാനക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുവാന്‍ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക