Image

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

Published on 06 May, 2022
 ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
ഫ്രാങ്ക്ഫര്‍ട്ട്ന്മ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ വാര്‍ഷികപൊതുയോഗവും തെരഞ്ഞെടുപ്പും ബൊണാമസ്സിലെ സാല്‍ബൗ ക്ലബ് റൂമില്‍ നടത്തി. പ്രസിഡന്റ് ജോസഫ് പീലിപ്പോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും ജോര്‍ജ് ജോസഫും സേവ്യര്‍ പള്ളിവാതുക്കലും യഥാക്രമം അവതരിപ്പിച്ചു. തുടര്‍ന്നു സ്‌പോര്‍ട്‌സ് ക്ലബിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. സ്‌പോര്‍ട്‌സ് ഹാളില്‍ കൊറോണ നിബന്ധനകള്‍ പാലിച്ചു ട്രെയിനിംഗ് നടത്തുന്നു. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഫാമിലി മീറ്റ്, ന്യൂ ഇയര്‍ ആഘോഷം എന്നിവ മുടക്കം കൂടാതെ നടത്തി. 2022ല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ വാര്‍ഷികാഘോഷം കലാ കായിക പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ബാഡ്മിന്റണ്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും. തുടര്‍ന്നു പുതിയ ഭാരവാഹികളായി ജോസഫ് ഫിലിപ്പോസ് (പ്രസിഡന്റ്), ജോര്‍ജ് ജോസഫ് (വൈസ് പ്രസിഡന്റ്) , സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), യൂത്ത് പ്രതിനിധിയായി അരുണ്‍കുമാര്‍ അരവിന്ദാക്ഷന്‍ നായര്‍, സന്തോഷ് കോറോത്, തോമസ് ദേവസിയ (ഓഡിറ്റര്‍) എന്നിവരെ ഏകകണ്‌ഠേന തെരഞ്ഞെടുത്തു. ആന്റണി തേവര്‍പാടം, ജോണ്‍ മാത്യു എന്നിവര്‍ വരണാധികാരികള്‍ ആയിരുന്നു. ഗോള്‍ഡന്‍ ജുബിലി ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കാന്‍ ആന്റണി തേവര്‍പാടം, ജോണ്‍ മാത്യു, തോമസ് ദേവസ്യ, നിഖില്‍ സാംബശിവന്‍, ഗ്രേസി പള്ളിവാതുക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേക കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജര്‍മനിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുകയും ഇന്നും സജീവമായി നിലനില്‍ക്കുകയും ചെയുന്ന ഏക മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ആണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫാമിലി ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട്. ക്ലബ് അംഗങ്ങള്‍ എല്ലാ ശനിയാഴ്ചയും ബാഡ്മിന്റണ്‍, വോളിബോള്‍ ഇനങ്ങളില്‍ പരിശീലിച്ചു വരുന്നു. ക്ലബ് എല്ലാ വര്‍ഷവും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഫാമിലി മീറ്റ്, പുതുവത്സര ആഘോഷം എന്നിവ നടത്തിവരുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയതായി കുടിയേറുന്ന കായിക പ്രേമികളായ ഇന്ത്യന്‍ കുടംബങ്ങള്‍ക്കു പ്രത്യേകിച്ചു മലയാളികള്‍ക്കു ഗൃഹാതുരത്വം മറക്കുവാന്‍ ക്ലബ് ഒരു നല്ല പങ്കു വഹിച്ചു വരുന്നു. Contact : isfvfrankfurt@gmail.com ജോര്‍ജ് ജോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക