Image

ഒഐസിസി ഓഷ്യാനയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

Published on 06 May, 2022
 ഒഐസിസി ഓഷ്യാനയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം : ഒഐസിസി യുടെ സജീവമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓഷ്യാന രാജ്യങ്ങളിലെ പാര്‍ട്ടി അനുഭാവികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും പ്രവര്‍ത്തകരെ ഏകോപിച്ചു കൊണ്ട് ഒഐസിസി ഓഷ്യാനയുടെ പ്രവര്‍ത്തനോദ്ഘാടനം ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള നിര്‍വഹിച്ചു. മലേഷ്യാ, സിങ്കപ്പൂര്‍, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ലൈബീരിയ, റഷ്യ, തുടങ്ങിയ സ്ഥലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും പാര്‍ട്ടി അനുഭാവികളെ ഒഐസിസിയില്‍ അംഗങ്ങളാക്കുകയും ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സംഘടനയായി ഒഐസിസി മാറിയെന്നും ചാരിറ്റിയില്‍ ഊന്നിയുള്ള പ്രവര്‍ത്തനത്തിനു മുന്‍തൂക്കം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പത്തനാപുരം പാലാഴി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒഐസിസി ഓഷ്യാന കണ്‍വീനര്‍ ജോസ് .എം .ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മുന്‍ സെക്രട്ടറി പി.മോഹന്‍രാജ് , ബാബു ജോര്‍ജ്, ഒഐസിസി. അമേരിക്കാ പ്രസിഡന്റ് ജയിംസ് കൂടല്‍, സാമ്യൂഹ്യ പ്രവര്‍ത്തക ഡോ. സുനില്‍,പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മോനി ജോസഫ് തോട്ടത്തില്‍,യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമി തോമസ്, അരുണ്‍ മാത്യൂസ് തുടങ്ങിയവരും വിവിധ റീജണില്‍ നിന്നുള്ളവരും പങ്കെടുത്തു. ചടങ്ങിന് ആശംസകളറിയിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്. അശോകന്‍, ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ ഓഷ്യാന റീജണ്‍ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. എബി പൊയ്ക്കാട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക