Image

ഫോമാ സൺഷൈൻ മേഖല  കുടുബ സംഗമം ഇന്ന് റ്റാമ്പായിൽ.

Published on 07 May, 2022
ഫോമാ സൺഷൈൻ മേഖല  കുടുബ സംഗമം ഇന്ന് റ്റാമ്പായിൽ.

ഫോമാ സൺഷൈൻ മേഖലയുടെ കീഴിലുള്ള പ്രവർത്തകരും കുടുംബാംഗങ്ങളും ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് റ്റാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാർ പള്ളിവക ഹാളിൽ പരസ്പര സ്നേഹവും സൗഹ്ര്യദവും പങ്കുവെക്കാൻ ഒത്തു ചേരും.

ഫോമാ സൺഷൈൻ റീജിയൻ വൈസ് പ്രസിഡന്റ് വിത്സൺ ഉഴത്തിൽ, ഫോമാ ദേശീയ സമിതി അംഗങ്ങളായ ബിനൂപ് കുമാർ, ബിജു ആന്റണി, വിവിധ അംഗസംഘടനകളുടെ പ്രസിഡന്റ്,സെക്രട്ടറി മറ്റു ഭാരവാഹികൾ, ഫോമയുടെ വിവിധ സമിതികളായ വനിതാ ഫോറം, സാംസ്കാരിക സമിതി, കൃഷി സമിതി, വ്യവസായ-വാണിജ്യ സമിതി,രാഷ്ട്രീയ ഫോറം,സ്പോർട്സ് സമിതി, സോവനീർ കമ്മറ്റി,റീജിയണൽ സമിതി നിർവ്വാഹക സമിതി അംഗങ്ങൾ, ഫോമാ റീജിയണൽ കുടുംബസംഗമം പ്രവർത്തകർ, എന്നിവരുടെ നേതൃത്വത്തിലും കൂട്ടായ്മയിലും ആണ് കുടുബ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. കോവിഡ് മൂലം പരസ്പരം കാണാനും, കൂടിച്ചേരാനും കഴിയാതിരുന്ന പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ഒത്തൊരുമിക്കാനും കലാപരിപാടികൾ ആസ്വാദിക്കാനും കഴിയുന്ന കുടുബസംഗമം ആവേശത്തോടെയാണ് അംഗങ്ങൾ വരവേൽക്കാൻ തയ്യാറെടുത്തിട്ടുള്ളത്. വിവിധ അംഗസംഘടനകളും പ്രവർത്തകരും അവതരിപ്പിക്കുന്ന കലാപരിപാടികളും, നൃത്ത നൃത്യങ്ങളും സംഗീത വിരുന്നും കുടുംബ സംഗമത്തിന് ആവേശം പകരും.

 കൂട്ടാതെ സൺഷൈൻ റീജിയന്റെ സോവനീറിലേക്കുള്ള ആദ്യ കൃതിയുടെ കൈമാറ്റം, സൺഷൈൻ പ്രതിഭകളെ ആദരിക്കൽ, മയൂഖ മത്സരജേതാക്കൾക്കുള്ള കിരീടധാരണം, , സോവനീറിനു പേര് നിശ്‌ചയിക്കൽ മത്സരത്തിലെ ജേതാവിനുള്ള സമ്മാനം,ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം എന്നിവയും ഉണ്ടാകും.

ഫോമാ റീജിയണൽ വൈസ് ചെയർമാൻ രജി സെബാസ്റ്റിൻ സ്വാഗതവും, റീജിയനൽ വൈസ് പ്രസിഡന്റ് വിത്സൺ ഉഴത്തിൽ അധ്യക്ഷ പ്രസംഗവും, ദേശീയ സമിതിയംഗം ബിനൂപ് കുമാർ നന്ദിയും രേഖപ്പെത്തുന്ന ചടങ്ങിൽ ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ഫോമാ ദേശീയ സമിതി അംഗം  ബിജു ആന്റണി, വിവിധ ഫോമാ അംഗസംഘടന പ്രതിനിധികൾ, വനിതാ സമിതി പ്രതിനിധി സ്മിത നോബിൾ എന്നിവർ  ആശംസ പ്രസംഗം നടത്തും.  സുനിതാ മേനോനും,ഷീല ഷാജുവും ആണ് , പരിപാടികളുടെ  അവതാരകർ.

എല്ലാ ഫോമാ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സൺഷൈൻ റീജിയൻ വൈസ് പ്രസിഡന്റ് ശ്രീ വിത്സൺ ഉഴത്തിൽ അഭ്യർത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക