അമ്മ: കവിത, ബീന സോളമൻ 

Published on 08 May, 2022
അമ്മ: കവിത, ബീന സോളമൻ ഉണർത്തുപാട്ടെന്നമ്മ,
ഉൾവിളിയിന്നാരവമായ്,
ഉയിരിൻ കാവലാളായ്,
ഉയിർക്കുന്നെന്നമ്മ.

വാത്സല്യത്തേനായി,
വസന്തകാലത്തിൻ
വരവറിയിച്ച് പൂത്തുലഞ്ഞു
വർണ്ണമായമ്മ.

നിറവയറിൻ കഥയിൽ
നിറവായി നിനവായി,
നെഞ്ചോരത്തിൻ ചൂടു
പകർന്നെന്നമ്മ.

പൊരുളിൻ പൊരുളുകളോതി
പൊരുതി മുന്നേറി,
പൊയ്മുഖമണിയാത്ത
കനിവിൻ രാഗമെന്നമ്മ.

കാലചക്രത്തിൻ വേഗതയിൽ
കാത്തിരിപ്പിൻ കണ്ണിയായ്,
കണ്ണിമവെട്ടാതെ
കാഴ്ചകളൊരുക്കിയമ്മ.

സ്വത്വബോധമുണർത്തി
സ്വതന്ത്രയാക്കി,
സഹയാത്രികയായി
കൂടെവസിക്കുന്നമ്മ


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക