Image

സുപ്രധാന തീരുമാനങ്ങളോടെ ഫോമാ ജനറൽ ബോഡി ടാമ്പയിൽ സമാപിച്ചു

കെ. കെ. വർഗീസ് Published on 08 May, 2022
സുപ്രധാന തീരുമാനങ്ങളോടെ ഫോമാ ജനറൽ ബോഡി ടാമ്പയിൽ സമാപിച്ചു

ഫ്ലോറിഡ: ഫോമയിൽ മാറ്റത്തിന്റെയും, വളർച്ചയുടെയും, സമവായത്തിന്റെയും സാഹചര്യം ഉണ്ടാക്കിക്കൊണ്ട് ഫോമാ ജനറൽ ബോഡി ഫ്ലോറിഡയിൽ സമാപിച്ചു. ഏപ്രിൽ മുപ്പതിന് റ്റാമ്പ സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിൽ, ഫോമയുടെ വിവിധ റീജിയണിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തത് വളരെ സന്തോഷവും അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിലെ കൂട്ടായ്മയുടെ പ്രതീകമായി വിലയിരുത്തപ്പെടണം. 

ജനറൽ ബോഡിയുടെ തുടക്കത്തിൽ കോറം തികയാത്തതിനാൽ, ഫോമാ പ്രസിഡൻറ് അനിയൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി, ജനറൽ ബോഡിയിൽ എത്തിയിരിക്കുന്നവരെ ഉൾപ്പെടുത്തി ജനറൽ ബോഡി തുടർന്ന് നടത്തുവാൻ ഒരു റെസല്യൂഷൻ പാസാക്കി ജനറൽ ബോഡി പുനരാരംഭിച്ചു. 

ഫോമയുടെ ഫ്ലോറിഡ അംഗ സംഘടന പ്രതിനിധികൾ സ്വാഗത സംഘമായി പ്രവർത്തിച്ച ജനറൽ ബോഡിയിൽ സസ്പെന്റ് ചെയ്യപ്പെട്ട മുൻ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാമിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുവാൻ തീരുമാനിച്ചു.

വൈകിട്ട് 4 മണിക്ക് അവസാനിക്കേണ്ടിയിരുന്ന ജനറൽ ബോഡി, ചർച്ചകൾ നീണ്ടു പോയതു കാരണം കംപ്ലയൻസ് കമ്മറ്റി തിരഞ്ഞെടുപ്പു, ഫോമാ പ്രസിഡൻ്റ് അനിയൻ ജോർജ് ജനറൽ ബോഡി അഡ്ജേൺ ചെയ്തതു കാരണം പൂർത്തികരിക്കാനായില്ല. 5 പേരടങ്ങുന്ന കംപ്ലയൻസ് കമ്മയിറ്റിലേക്ക്, മത്സര രംഗത്തുള്ള ആറു പേരുടെ പേരുകൾ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ജിബി തോമസ് പരസ്യപ്പെടുത്തിയിരുന്നു. ജോസി കുരിശിങ്കൽ, ജോസ്മോൻ തത്തംകുളം, റെനി പൗലോസ്, പൗലോസ് കുയിലാടൻ, തോമസ് കെ. തോമസ്, തോമസ് ഓലിയാൻകുന്നേൽ എന്നിവരാണ് മത്സര രംഗത്ത് വന്നത്. ജനറൽ ബോഡി അംഗീകരിച്ച ഈ ആറു മത്സരാർത്ഥികളിൽ നിന്നും, ജോസി കുരിശിങ്കൽ പിന്നീട് മത്സരത്തിൽ നിന്നും പിൻ വാങ്ങുന്നതായി, ഇലക്ഷൻ കമ്മീഷണർക്ക് കത്തു നൽകി.

ഫോമാ ജനറൽ ബോഡി നടന്ന ഏപ്രിൽ 30-ന് തലേന്ന് രാത്രി, എതിർ ചേരി സ്പോൺസർ ചെയ്ത പരിപാടിയായിരുന്നിട്ടു കൂടി ജെയിംസ് ഇല്ലിക്കലും ഫോമാ ഫാമിലി ടീമിലുള്ള എല്ലാ സ്ഥാനാർത്ഥികളും മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുത്തു, പൂർണ്ണ പിൻതുണ നൽകിയിരുന്നു.

ഫോമ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ റീജിയണുകളിൽ നടന്ന മയൂഖം വേഷവിധാന മത്സര ത്തിൽ സമ്മാനം നേടിയ വിജയികൾക്ക് കിരീടധാരണം നടത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തുന്ന സാമ്പത്തിക ശേഖരണ പദ്ധതിയായ സഞ്ജയനിക്ക് ഫോമാ ഫാമിലി ടീമിൻ്റെ പൂർണ്ണ പിൻതുണയുണ്ടാകും. ഫോമാ വനിതാ സാരഥികളായ ലാലി കളപ്പുരയ്ക്കൽ, ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ , ജൂബി വള്ളിക്കളം  തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ഫോമാ മയൂഖം ഗംഭീരമായി നടത്തപ്പെട്ടു. 
പ്രസ്തുത പരിപാടി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ച ഫോമാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മറ്റിയംഗങ്ങൾ, ഇലക്ഷൻ കമ്മീഷണർമാർക്കും, ഒപ്പം പങ്കെടുത്ത എല്ലാ ഡെലിഗേറ്റ്സിനും ഫോമാ ഫാമിലി ടീമിന്റെ അഭിനന്ദനങ്ങൾ പ്രസിഡന്റ് സ്ഥാനാർത്ഥി ജയിംസ് ഇല്ലിക്കൽ, സെക്രട്ടറി സ്ഥാനാർത്ഥി വിനോദ് കൊണ്ടൂർ, ട്രഷറാർ സ്ഥാനാർത്ഥി ജോഫ്രിൻ ജോസ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി സിജിൽ പാലയ്‌ക്കലോടി, ജോയിൻ്റ് സെക്രട്ടറി സ്ഥാനാർത്ഥി ബിജു ചാക്കോ, ജോയിൻ്റ് ട്രഷറാർ സ്ഥാനാർത്ഥി ബബ്ലു ചാക്കോ എന്നിവർ അറിയിച്ചു.

കെ. കെ. വർഗീസ്

Join WhatsApp News
fomaa kuttappan 2022-05-08 22:21:20
മഹനെ കെ.കെ. വർഗീസെ, ഈ പരിപ്പ് ഫോമയിൽ വേകില്ല. കൺവൻഷൻ കലക്കിയതും മീറ്റ് ആൻഡ് ഗ്രീറ്റുമൊക്കെ ലോകം അറിഞ്ഞതാണ്. ആരാണ് മയൂഖം പരിപാടി കലക്കാൻ നോക്കിയതെന്നു പേടിച്ചരണ്ട വനിതകളോട് ചോദിച്ചാൽ മതി. കോറം ഇല്ലായിരുന്നു. കോറത്തിനു ഇത് മതിയെന്ന് ഒരു പ്രമേയവും പാസാക്കിയിട്ടില്ല. പാസാക്കിയാൽ ഇല്ലാത്ത കോറം ഉണ്ടാകുമോ? ഈ നുണ ആരുടെ സൃഷ്ടി?
ഫോമൻ 2022-05-09 01:24:54
പശുവും ചത്തു, മോരിലെ പുളിയും പോയി. എന്നിട്ടും കോണോത്തിലെ ഓരോ കമൻ്റുകൾ പടച്ച് വിടുന്നവരാണ് ഫോമായുടെ ജാരസന്തത്തികൾ.
Fomaan 2022-05-09 01:55:18
Hello Mr. K k setta, all decisions taken in that general body is void and null. Hooliganism and gundaism will not work out here.
Georgenyk 2022-05-09 02:02:58
ഇതെന്നാ ഇപ്പം ഇവരാണോ കളത്തിൽ വർഗ്ഗീസെ ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി? റെസൊലൂഷൻ ആര് പാസാക്കി ? ഒരല്പം ഉളുപ്പ്? പരിപാടി മൊത്തം കുളമാക്കീട്ടു ഇളിച്ചോണ്ടു ഇരിക്കുന്ന ഇരിപ്പു കണ്ടില്ലേ
Ajmathew 2022-05-09 02:06:05
തല മറന്ന് എണ്ണ തേക്കുന്നവർ! ചിന്മയ ഫോമയുടെ ജനറൽ ബോഡിയുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾ അക്ഷരാർത്ഥത്തിൽ ഫോമയെ സ്നേഹിക്കുന്നവരെ വേദനിപ്പിച്ചിരിക്കുകയാണ്. ചില ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം ലഭിക്കാതെ ഇനി മുന്നോട്ട് പോവുക അസാധ്യമാണ്. 1) ജനറൽ ബോഡിയുമായി ബന്ധപ്പെട്ട് ഫോമാ മീറ്റ് ആൻഡ് ഗ്രീറ്റ് സംഘടിപ്പിച്ചപ്പോൾ അതിനു സമാന്തരമായി അതെ സമയത്ത് ഫ്ളോറിഡയിലുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ വീട്ടിൽ എന്തിനായിരുന്നു മദ്യ വിരുന്ന്? ഫോമയുടെ ഔദ്യോഗിക പരിപാടിയെ അട്ടിമറിക്കുക എന്നത് കൂടാതെ ജനറൽ ബോഡി അലങ്കോലമാക്കുക എന്ന ഗൂഡലോചനയും ഇവിടെയാണ് ഉരുത്തിരിഞ്ഞത് എന്നത് യാഥാർഥ്യമല്ലേ? 2 അവിടെ നടന്ന ഗൂഡാലോചനയുടെ ഫലമായിരുന്നില്ലേ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സ്വന്തക്കാരെ തിരുകിക്കയറ്റി അട്ടിമറി നടത്തി ഫോമാ പിടിക്കാമെന്നുള്ള പദ്ധതി ആസൂത്രണം ചെയ്തു നേരത്തേ കൂട്ടി തീരുമാനിച്ചു തല്പരകക്ഷികളുടെ പേരുകളടങ്ങിയ കാർഡടക്കം നേരത്തേ പ്രിന്റ് ചെയ്ത് കംപ്ലയൻസ് കമ്മറ്റിയുടെ പ്രതിനിധികളുടെ തെരെഞ്ഞെടുപ്പിന് ഒരുങ്ങി വന്നത്? ( അത് ചീറ്റിപ്പോയി എന്നത് വാസ്തവം, വെറുതെ പേരുകളടങ്ങിയ ഫ്ലയർ അടിച്ചത് മിച്ചം) 3 .അജണ്ടയിലില്ലാത്ത വിഷയമുയർത്തി മദ്യാസക്തിയിൽ അഴിഞ്ഞാടി, ഫൊക്കാനയുടെ വരെ അംഗങ്ങളെ ഡെലിഗേറ്റുകളാക്കി കൊണ്ടുവന്നു യോഗത്തെ അട്ടിമറിച്ചതിന്റെ ഉദ്ദേശം എന്തായിരുന്നു? 4. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു വർഷക്കാലമായി രാപകലില്ലാതെ അദ്ധ്വാനിച്ചു് മയൂഖം മത്സരത്തിൽ വിജയികളായവരും വിമൻസ് പ്രതിനിധികളും പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് നടത്താൻ സമ്മതിക്കില്ല എന്ന് ആക്രോശിച്ചു് സീറോ മലബാർ പള്ളിയുടെ ഹാളടക്കം കത്തിച്ചു കളയുമെന്ന് മദ്യലഹരിയിൽ ഭീഷണിപ്പെടുത്തിയതിന്റെ ലക്ഷ്യമെന്തായിരുന്നു? 5 മത്സരാർത്ഥികളുടെ സാരി വരെ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയത് സ്വന്തം തട്ടകത്തിൽ വച്ച് പരിപാടി നടക്കുന്നതിന്റെ തിണ്ണമിടുക്കായിരുന്നില്ലേ? 6 സംഘടനയുടെ ബൈലോ ഭേദഗതി നടത്തിക്കാതിരിക്കുക എന്ന ഗൂഡാലോചന സ്വന്തം മുന്നണിയിലെ വേൾഡ് മലയാളിയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയായ സ്ഥാനാർത്ഥിക്ക് മത്സരിക്കാൻ കഴിയില്ല എന്ന ബോധ്യമുള്ളത് കൊണ്ടായിരുന്നില്ലേ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്കറിയാം. ചോദ്യങ്ങൾ നീളുന്നത് ആരുടെ നേർക്കാണെന്നും നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് തങ്ങൾ ഗുരുതരമായ തെറ്റു ചെയ്തു എന്ന് ബോധ്യമുള്ളവർ മൗനം പാലിക്കുന്നതും. ഇനി വിധിയെഴുതേണ്ടവർ നിങ്ങളാണ് 1. മദ്യ ലഹരിയിൽ പേക്കൂത്ത് ചെയ്യുന്നവർക്ക് ഫോമയുടെ ഔദ്യോഗിക ഭാരവാഹികളാകാൻ യോഗ്യതയുണ്ടോ? 2. സ്വാർത്ഥ താൽപര്യങ്ങൾക്കായി ഫോമയെ ദുർബലമാക്കാൻ കോപ്പ് കൂട്ടുന്നവരും, സമാന്തര ഗ്രൂപ്പുകൾ വളർത്തുന്നവരും ഫോമയ്‌ക്ക് വേണമോ? അവർക്കെതിരെ നടപടിയെടുക്കേണ്ടതല്ലേ? 3 . സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കും വിധം, കണ്ണീരണിയിപ്പിക്കുകയും, അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തവരും , മയൂഖം പരിപാടികൾ നടത്തിക്കില്ല എന്ന് ഭീഷണി മുഴക്കിയരും ഫോമാ ഭാരവാഹികളായാൽ സംഘടനയിലെ വനിതാ പ്രവർത്തകർക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്? അവർക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുണ്ടോ? അവർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് തള്ളിക്കളയേണ്ടതല്ലേ? 4) 2014 ൽ ഫിലാഡൽഫിയ കൺവൻഷനിൽ പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിച്ചു ദയനീയമായി പരാജയപ്പെട്ട ഇപ്പോഴത്തെ ഫ്ളോറിഡക്കാരനായ സ്ഥാനാർഥി അന്നേറ്റ പരാജയത്തിന് ശേഷം ഇക്കഴിഞ്ഞ 8 വർഷത്തിനുള്ളിൽ നാലുമാസത്തിനു മുൻപ് വരെ ഒരു ഫോമാ പരിപാടികൾക്കും വരികയോ പങ്കെടുക്കുകയോ ചെയ്തിട്ടില്ല, സ്വന്തം നാട്ടിൽ വച്ച് നടത്തിയ മയാമി കൺവൻഷനിലും ചിക്കാഗോ കൺവൻഷനിലും ഇയ്യാൾ പങ്കെടുത്തിട്ടില്ല, അപ്പോൾ പിന്നെ ഇയ്യാൾക്ക് ഫോമയോട് എന്ത് പ്രതിബദ്ധത ! ചിന്തിക്കുക! പ്രതികരിക്കുക. ഈ സംഘടനയുടെ ഭാവി നിങ്ങളുടെ കയ്യിലാണ്. സംഘടനയിലെ സ്ത്രീ ജനങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും, സുരക്ഷിതത്വവും ഉറപ്പാക്കാൻ ഓരോ അംഗത്തിനും ബാധ്യതയുണ്ട്. നമ്മുടെ അവകാശം കൃത്യമായി ഉപയോഗിക്കുക!
True man 2022-05-09 02:08:44
Above group ee electionil kazhayikkum.
Rajukc 2022-05-09 02:55:21
സ്ത്രീ ശാക്തീകരണത്തിന്റെ അപ്പോസ്തലന്മാർ! രംഗം ഒന്ന് ഫോമയുടെ തെരെഞ്ഞെടുപ്പ് നാടകത്തിൽ പൊടുന്നനെ ഒരു വിഭാഗം മുന്നണിയായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു.ഹാ ! കേട്ടപ്പോൾ രോമാഞ്ചകഞ്ചുകം! കോൾമയിരുകൊണ്ടു ! സ്ത്രീകളെ ബഹുമാനിക്കും! സ്ത്രീകൾക്ക് മുൻഗണന നൽകും. ഫോമയിലെ സ്ത്രീ ജനങ്ങളെല്ലാം വോട്ടെല്ലാം ഈ പാനലിനു തന്നെ എന്നുറപ്പിച്ചു. ചില നാരികൾ ഈ പാനലിൽ മത്സരിക്കുമ്പൾ കിട്ടാവുന്ന പിന്തുണയോർത്ത് ആനന്ദിച്ചു. വനിതാ പ്രതിനിധി! ജോയിന്റ് സെക്രട്ടറി! വൈസ് പ്രസിഡന്റ്! സ്ഥാനമാനങ്ങൾ അനവധി! രംഗം രണ്ട് ഡെട്രോയിറ്റിൽ നിന്നും ഒരു വനിതാ സ്ഥാനാർഥി മത്സരരംഗത്തേക്ക് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു! പെട്ടെന്നാണ് ആക്രോശം! നീയാരാ ഞാനിവിടെ നിന്ന് മത്സരിക്കുമ്പോൾ സ്ഥാനാർത്ഥിയാകാൻ? ചൊല്ലിക്കൊടുത്തു! നുള്ളിക്കൊടുത്തു! പിന്നെ ഭീഷണിയായി! പാവം ഒടുവിൽ പിന്മാറി! അതെ! സ്ത്രീ ശാക്തീകരണമാണ് നുമ്മന്റെ മുദ്രാവാക്യം! പാലും തേനും സ്ത്രീകൾക്കായി കരുതി വച്ചിരിക്കുകയാണ്! രംഗം മൂന്ന്! ഫോമയുടെ ജനറൽ ബോഡിയാണ് സ്ഥലം. സ്ഥലകാല ബോധമില്ലാതെ ഒരു രാവു മുഴുവൻ കള്ളിലാറാടി പിറ്റേന്ന് എങ്ങിനെ ജനറൽ ബോഡി കലക്കാമെന്ന് കൂലംകക്ഷമായ ചർച്ച! പിറ്റേന്ന് അജണ്ടയിലില്ലാത്ത വിഷയം ചർച്ച ചെയ്യണമെന്ന് ദുർവാശി.! ഭീഷണി! ഒരു സാദാ ബ്രാഞ്ച് കമ്മറ്റി മെമ്പർ ആകാൻ പോലും യോഗ്യതയില്ലാത്ത മലരുകളൊക്ക സ്ഥാനാർത്ഥിയായും, എന്തൊക്കെയാകാമോ ആ വേഷമൊക്കെ കെട്ടിയാടാൻ വന്നാൽ ഇതിലും അപ്പുറം നടക്കും. തലക്കകത്ത് ആൾതാമസം വേണം! വിവരം വേണം! ഒരു സാമാന്യ പൊതു പ്രവർത്തകൻ എങ്ങിനെ പെരുമാറണം എന്ന് ബോധം വേണം! എല്ലാറ്റിലുമുപരി ഒരു പൊതുയോഗ നടപടികൾ അറിയണം. ഒരു പൊതുയോഗത്തിൽ, സ്ത്രീകൾ ഉൾപ്പടെയുള്ള ഒരു യോഗത്തിൽ എങ്ങിനെ പെരുമാറണം എന്ത് പറയണം എന്ന് തിരിച്ചറിവ് വേണം. ലെവനൊക്കെയാണ് ഫോമയുടെ ഭാരവാഹികളാകാൻ ഉടുപ്പും തയ്പ്പിച്ചു ഇറങ്ങിയിരിക്കുന്നത്! കയ്യിൽ പണവും അഹങ്കാരവും ഉണ്ടെങ്കിൽ ഫോമയിൽ എന്തുമാകാമെന്ന ചിന്തക്ക് അറുതി വരുത്താൻ ഫോമയിൽ നട്ടെല്ലും ചങ്കുറപ്പും, വിവരവും വിദ്യാഭാസവുമുള്ളവർ വരണം! ഗുസ്തി പിടിക്കാൻ പോകുന്നവനും, മസാജ് പാർലറിൽ എണ്ണയിട്ടും അല്ലാതെയും സുഖിപ്പിക്കുന്നവനും, മരുന്ന് ശാലയിൽ മരുന്നിൽ മായം കലക്കുന്നവനൊന്നും പറ്റിയ ജോലിയല്ലിത്! വസ്തുക്കച്ചവടം പോലെയാണ് എല്ലാം കാണുന്നത് എങ്കിൽ മറ്റൊന്നും പറയാനില്ല! എന്തിലും ഏതിലും ജാതിയും മതവും വർഗ്ഗീയതയുടെ വിഷവും കുത്തിവെച്ചു ഒരിക്കൽ കളം പിടിക്കാൻ നോക്കി മുട്ടൻ പണി കിട്ടിയിട്ടും, അതെ മരുന്നുമായി വീണ്ടും ഇറങ്ങിയ വിരുതന്മാരും ഈ കൂട്ടത്തിലുണ്ട്. പണ്ടെങ്ങോ എങ്ങിനൊയൊക്കെയോ ഉണ്ടാക്കിയ പണം കയ്യിലുള്ളത് കൊണ്ട് വിലക്കുവാങ്ങാമെന്ന് മോഹിക്കുന്നവനയൊക്കെ ഏഴയല്പക്കത്തു പോലും അടുപ്പിക്കരുത്! എവിടെയും ഏതു പരിപാടിയിലും നിരപരാധികളെ തല്ലുക! കൈയ്യൂക്ക് കാണിക്കുക! ചെല്ലുന്നിടത്തെ പരിപാടികൾ മൊത്തം കലക്കുക! കൂക്കി വിളികേട്ട് നാണം കേട്ട് വേദി വിടേണ്ടി വരിക! സ്വന്തമായി മലയാളത്തിൽ ഒരു വരിപോലും എഴുതാൻ അറിയാത്തവൻ പത്രത്തിൽ നിത്യേന പടം വെച്ച് മറ്റുള്ളവൻ എഴുതിയ വാർത്ത ചമയ്ക്കുക. എന്നാണു ഇവരൊക്കെ നന്നാകുക. മയൂഖം പരിപാടിപോലെ സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന പരിപാടിപോലും നടത്തിക്കില്ല എന്ന് ഭീഷണിപ്പെടുത്തുന്നവരാണ് സ്ത്രീ ശാക്‌തീകരണത്തെക്കുറിച്ചു നാഴികക്ക് നാല്പത് വട്ടവും ശർദ്ദിക്കുന്നത്! മുന്നണിയിൽ എത്ര സ്ത്രീകളുണ്ട്? ചങ്കൂറ്റമുണ്ടെങ്കിൽ സ്വയം പിന്മാറി ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തിക്കാണിക്ക്! ഡെട്രോയിറ്റിലെ വനിതാ സ്ഥാനാർത്ഥിയെ തിരികെ കൊണ്ടുവരൂ! ജനറൽ ബോഡിയിൽ പങ്കെടുത്ത വനിതകളുൾപ്പടെയുള്ളവരെ കണ്ണീരണിയിച്ചതിനും മയൂഖം പരിപാടി നടത്തിക്കില്ല എന്ന് ഭീഷണി മുഴക്കിയതിനും അല്പമെങ്കിലും മാന്യതയുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയണം!
Thampy Chacko 2022-05-09 17:30:50
I am very sorry to read this all.
Thomas K 2022-05-09 19:58:00
ഫോമാ ലീഡേഴ്‌സ് ഒന്ന് രണ്ടു കാര്യങ്ങൾ കൂടി വ്യക്തമാക്കിയുരുനെങ്കിൽ നന്നയിരുന്നു. എന്തിനായിരുന്നു ജനറൽ ബോഡി എന്ന നാടകം? നാനൂറ്റമ്പതിന് മുകളിൽ ഡെലിഗേറ്റ്സ് ഉള്ള ഫോമയിൽ എന്തുകൊണ്ട് അതിന്റെ പകുതി പോയിട്ട് 25% പോലും ജനറൽ ബോഡി മീറ്റിംഗിൽ വന്നില്ല? ഫോമാ ലീഡേഴ്‌സ് ചിന്തിക്കുക … തെറ്റ് ആര് ചെയ്താലും അവർക്കെതിരെ നടപടി എടുക്കുക അല്ലെങ്കിൽ സ്വയം രാജി വച്ച് പുറത്തു പോകുക … മറ്റൊരു കാര്യം, ഇവിടെ അമേരിക്കയിൽ സ്ഥലം ഇല്ലാത്തതു കൊണ്ടാണോ പുറത്തു വെച്ച് കൺവെൻഷൻ നടത്തുന്നത് ? ഒരു സാധാരണകാരൻ എങ്ങനെ ഇതിൽ പങ്കെടുക്കും? ഒരാൾക്ക് കുറഞ്ഞത് $1200 എങ്കിലും വേണം. ഇത് എന്തിനു വേണ്ടി? ആർക്കാണ് നേട്ടം? എല്ലാപരും ചിന്തിക്കുക …
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക