Image

ഒഐസിസി അയര്‍ലന്‍ഡ് 137 രൂപ ചലഞ്ചില്‍ പങ്കാളികളായി

Published on 09 May, 2022
 ഒഐസിസി അയര്‍ലന്‍ഡ് 137 രൂപ ചലഞ്ചില്‍ പങ്കാളികളായി
ഡബ്ലിന്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 137 രൂപ ചലഞ്ചില്‍ ഒഐസിസി അയര്‍ലന്‍ഡ് വിഹിതമായ 50,005 രൂപ ബാങ്കില്‍ നിക്ഷേപിച്ചുകൊണ്ട് പങ്കാളികളായി. കേരളത്തിലെത്തിയ ഒഐസിസി അയര്‍ലന്‍ഡ് ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, വൈസ് പ്രസിഡന്റ് പി.എം ജോര്‍ജ്കുട്ടി എന്നിവര്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരെ സന്ദര്‍ശിച്ച് ഇതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചു . റോണി കുരിശിങ്കല്‍ പറമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക