Image

ബെര്‍ലിന്‍ മലയാളികള്‍ വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷിച്ചു

Published on 09 May, 2022
 ബെര്‍ലിന്‍ മലയാളികള്‍ വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷിച്ചു

 

ബെര്‍ലിന്‍: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബെര്‍ലിന്റെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷം മേയ് 7 ന് ശനിയാഴ്ച നടത്തപ്പെട്ടു.

സംഘടനയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ആഘോഷം രാവിലെ പതിനൊന്നിന് ആരംഭിച്ച് വൈകുന്നേരം അഞ്ചു മണിയോടെ സമാപിച്ചു. കുട്ടികളുടെ നൃത്തം, ഗാനാലാപനം, ഫാഷന്‍ ഷോ എന്നിവയും, മുതിര്‍ന്നവര്‍ക്കായി ബലൂണ്‍ ഫൈറ്റ്, ബിങ്കോ തുടങ്ങിയ കളികളും നടത്തി. അസോസിയേഷന്‍ ഒരുക്കിയ സദ്യ ഏവര്‍ക്കും ആസ്വാദ്യമായി.


മാര്‍ഷല്‍ സെബാസ്റ്റ്യന്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. അരൂപ് ശൈലേന്ദ്രനാഥ് ദൃശ്യങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തി. സെപ്റ്റംബറില്‍ തിരുവോണം ആഘോഷിക്കുമെന്ന് കമ്മിറ്റി അറിയിച്ചു

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക