രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

Published on 09 May, 2022
 രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി: കെ.എല്‍ കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ക്യാന്പ് സിറാജ് കടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍ ഇന്നാസ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ടി. സെര്‍ജിമോന്‍ സ്വാഗതം പറഞ്ഞു.അനില്‍ ആനാട്, മുബാറക്ക് കാന്പ്രത്ത്, സമീര്‍ കാസിം, അനിയന്‍കുഞ്ഞ് പാപ്പച്ചന്‍, ഷാമോന്‍ പൊന്‍കുന്നം എന്നിവര്‍ സംസാരിച്ചു.

ഷാനവാസ് ബഷീര്‍ ഇടമണ്‍, നിസാം കടയ്ക്കല്‍, മിഥുന്‍ വിശ്വനാഥ്, വനജ രാജന്‍, റഫീഖ് ഒളവറ, പ്രകാശ് ചിറ്റേഴത്ത്, റിയാസ് പുതുക്കുടി, ശ്യാംലാല്‍, സിതോജ്, എന്നിവര്‍ രക്തദാന ക്യാന്പ് നടപടികള്‍ നിയന്ത്രിച്ചു. നൗഷാദ് ചന്തേര, രഹിന ഷാനവാസ്, സി.പി. ടിബാനിയ, എം.സി. അബ്ദുല്ല, ഷാഫി മുഫാസ്, താജുന്നിസ, റെജി, വിനയ്, രശ്മി, ബേഡി ഫിലിപ്പ്, മുഹമ്മദ് ബഷീര്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ നിയന്ത്രിച്ചു. പൊടിക്കാറ്റിന്റെ പ്രതികൂല സാഹചര്യത്തിലും കബ്ദില്‍ നിന്നുപോലും ജാബിരിയയിലെത്തി രക്തം നല്‍കിയവരടക്കം എല്ലാവര്‍ക്കും കെ.എല്‍ കുവൈത്ത് ടീം നന്ദി അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക