കുവൈറ്റ് സ്വദേശിയുടെ കൊലപാതകം; പ്രതിക്കെതിരെ സിബിഐ കേസെടുത്തു

Published on 09 May, 2022
 കുവൈറ്റ് സ്വദേശിയുടെ കൊലപാതകം; പ്രതിക്കെതിരെ സിബിഐ കേസെടുത്തു

 

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇന്ത്യന്‍ പൗരനെതിരെ സിബിഐ കേസെടുത്തു. കുവൈത്തി സ്വദേശിയായ ഫഹദ് ബെന്‍ നാസര്‍ ഇബ്രാഹിമിനെയും ഭാര്യ സലാമ ഫറജ് സലേമിനെയും കൊലപ്പെടുത്തിയ കേസിലാണ് സന്തോഷ് കുമാര്‍ രാമക്കെതിരെ കേസ് ചുമത്തിയത്.

സ്വദേശി വീട്ടില്‍ ഗാര്‍ഹിക ജോലി ചെയ്തിരുന്ന പ്രതി ഇരുവരെയും കൊലപ്പെടുത്തി പാസ്‌പോര്‍ട്ട് കൈക്കലാക്കി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. 2016 ഡിസംബറിലാണ് കുവൈറ്റ് സര്‍ക്കാര്‍ പ്രതിയെ കൈമാറണമെന്ന് അഭ്യര്‍ഥിച്ചു ഇന്ത്യന്‍ ഗവര്‍മെന്റിന് കത്ത് നല്‍കുന്നത്. പ്രതിയുടെ അസനിധ്യത്തില്‍ നടന്ന വിചാരണയില്‍ കുവൈറ്റ് കോടതി വധശിക്ഷ വിധിച്ചിരുന്നു.ഫര്‍വാനിയ ഗവര്‍ണര്‍റ്റിലെ ആന്ദലൂസ് പ്രദേശത്ത് വച്ചാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ഇന്ത്യയും കുവൈറ്റും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന ഉടന്പടി നേരത്തെ ഒപ്പുവച്ചിരുന്നു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക