കുടുംബ സന്ദര്‍ശക വിസ ആരംഭിക്കുന്നു

Published on 09 May, 2022
 കുടുംബ സന്ദര്‍ശക വിസ ആരംഭിക്കുന്നു

 

കുവൈറ്റ് സിറ്റി : രാജ്യത്ത് ഫാമിലി സന്ദര്‍ശക വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കുവൈറ്റില്‍ കുടുംബ സന്ദര്‍ശക വിസ നല്‍കുന്നത് പുനരാരംഭിക്കും.

കുടുംബ സന്ദര്‍ശക വിസ ലഭിക്കുന്നതിനു ആവശ്യമായ കുറഞ്ഞ ശന്പള പരിധി ഉള്‍പ്പടെയുള്ള നിബന്ധനകള്‍ക്ക് വിധേയമായി കൊണ്ടായിരിക്കും വിസ അനുവദിക്കുക . കൊറോണക്ക് മുന്പ് ഭാര്യ, കുട്ടികള്‍ എന്നീ കുടുംബാഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ട് വരുന്നതിനു 250 ദിനാര്‍ ആയിരുന്നു കുറഞ്ഞ ശന്പള പരിധി നിശ്ചയിച്ചിരുന്നത്.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക