Image

പത്തനംതിട്ടയിൽ ഫോമാ ഏകദിന മെഡിക്കൽ ക്യാമ്പ് വൻവിജയമായി

Published on 09 May, 2022
പത്തനംതിട്ടയിൽ ഫോമാ ഏകദിന മെഡിക്കൽ ക്യാമ്പ്  വൻവിജയമായി

പത്തനംതിട്ടയിൽ  ഫോമാ  സംഘടിപ്പിച്ച  ഏകദിന മെഡിക്കൽ ക്യാമ്പ്  വൻവിജയമായി. നാനൂറിൽപരം  പേർ  ക്യാംപിൽ പങ്കെടുത്തു.

മുത്തൂറ്റ്  ഗ്രൂപ്പ് സ്ഥാപകൻ എം.ജി.ജോർജ്ജ് മുത്തൂറ്റിന്റെ സ്മരണാർത്ഥം, കോലഞ്ചേരിയിലെയും പത്തനംതിട്ടയിലെയും  എം ജി എം മുത്തൂറ്റ് ഹോസ്പിറ്റൽസുമായി സഹകരിച്ചാണ്    ക്യാമ്പ് സംഘടിപ്പിച്ചത്.  റാന്നി അടിച്ചിപ്പുഴയിൽ രാവിലെ പത്തിന് ആരംഭിച്ച  ക്യാമ്പ്  ആന്റോ ആന്റണി എംപി.പി ഉദ്ഘാടനം ചെയ്തു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അധ്യക്ഷത വഹിച്ചു.

മെഡിസിൻ, അസ്ഥിരോഗവിഭാഗം, ഇ എൻ ടി, ശിശുരോഗവിഭാഗം,ഗൈനക്കോളജി, മറ്റു രോഗങ്ങൾ എന്നിങ്ങനെ വിവിധ വിഭാങ്ങളിലെ ഡോക്ടർമാരടക്കം 25  അംഗ മെഡിക്കൽ ടീം  ക്യാംപിനു നേതൃത്വം നൽകി.

 ആവശ്യമായവർക്ക് മരുന്നുകളും എല്ലാവർക്കും ഭക്ഷണവും നൽകിയാണ് ക്യാമ്പ് സമാപിച്ചത്.

മുൻ എം എൽ എ രാജു എബ്രഹാം, റിങ്കു ചെറിയാൻ, ബീന ജോബി, എന്നിവരടക്കം ഒട്ടേറെ പ്രാദേശിക നേതാക്കൾ പങ്കെടുത്തു. ഫോമാ നേതാക്കളായ ഡോ. ജേക്കബ് തോമസ്, പോൾ  റോഷൻ, ബിനോയി തോമസ്, ബിജു ലോസൻ , ജോസ് പുന്നൂസ്, രാജു പിള്ള, അനിയൻ മൂലയിൽ തുടങ്ങിയവരും   പങ്കെടുത്തു.

ഫോമാ ജോ. ട്രഷറർ ബിജു തോണിക്കടവിൽ സ്വാഗതവും ട്രഷറർ തോമസ് ടി. ഉമ്മൻ നന്ദിയും പറഞ്ഞു.

പത്തനംതിട്ടയിൽ ഫോമാ ഏകദിന മെഡിക്കൽ ക്യാമ്പ്  വൻവിജയമായിപത്തനംതിട്ടയിൽ ഫോമാ ഏകദിന മെഡിക്കൽ ക്യാമ്പ്  വൻവിജയമായിപത്തനംതിട്ടയിൽ ഫോമാ ഏകദിന മെഡിക്കൽ ക്യാമ്പ്  വൻവിജയമായി
Join WhatsApp News
Kuttan 2022-05-09 23:29:08
ഫോമക്ക് വീട് വയ്ക്കാൻ സ്ഥലം തരാം എന്ന് പറഞ്ഞു ലോകത്തുള്ള സർവ പത്ര മാധ്യമങ്ങൾ വഴി പരസ്യം കൊടുത്തിട്ടു അവിടെ വീട് വച്ചിട്ട് വിൽക്കാൻ ഇട്ടിരിക്കുവാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക