കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രസംഭാവന മുന്‍നിര്‍ത്തി ശ്രീ ജേക്കബ് ഉതുപ്പിനെ നവയുഗം ആദരിച്ചു.

Published on 10 May, 2022
കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രസംഭാവന മുന്‍നിര്‍ത്തി ശ്രീ ജേക്കബ് ഉതുപ്പിനെ നവയുഗം ആദരിച്ചു.

ദമ്മാം: കലാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രസംഭാവന മുന്‍നിര്‍ത്തി, സൗദി അറേബ്യയുടെ പ്രവാസലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവും, നാടകപ്രവര്‍ത്തകനും, സിനിമ-ടെലിഫിലിം നിര്‍മ്മാതാവും, സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ ജേക്കബ് ഉതുപ്പിനെ, നവയുഗം സാംസ്‌ക്കാരികവേദി ആദരിച്ചു.

നവയുഗം കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ഉമല്‍ ശൈഖില്‍ നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.
 
നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ശ്രീ ജേക്കബ് ഉതുപ്പിന് നവയുഗത്തിന്റെ പുരസ്‌ക്കാരം കൈമാറി. 
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍, ശ്രീ ജേക്കബ് ഉതുപ്പിനെ പൊന്നാട അണിയിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്ര ഉപദേശകസമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി, വനിതാവേദി പ്രസിഡന്റ് അനീഷ കലാം, കുടുംബവേദി നേതാക്കളായ സന്തോഷ് കുമാര്‍, സുറുമി നസീം, സൗമ്യ വിജയ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങിന് നവയുഗം  കുടുംബവേദി സെക്രട്ടറി ശരണ്യഷിബു സ്വാഗതവും, വനിതാവേദി സെക്രട്ടറി മിനി ഷാജി നന്ദിയും പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക