കുറ്റികൾ ഉറങ്ങുന്ന കാലം (കവിത: ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

Published on 10 May, 2022
കുറ്റികൾ ഉറങ്ങുന്ന കാലം (കവിത: ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

പീത വർണ്ണ കുരുക്കിനാൽ 
ഹരിത ഭൂവിൻ നടുവിലും  
ഹൃദയ സ്പന്ദന രോധനം 
ദ്രുത ഗമന സോണിലായ് 

കോടമഞ്ഞിൻ മാമല 
താമര നൽ പൊയ്കയും 
നിത്യ വിസ്‌മൃതി പൂകിടാൻ 
അന്ത്യ കർമ്മ പൂജയോ 

അടുക്കള ക്കരികിലും 
കുരുന്നിനെ അടർത്തിയും 
മാതൃ ദുഃഖത്തിനിടയിലും 
കാലുകൾ പിളർത്തിയും 

ശബ്ദ മുഖിരത കാഥികർ 
കുംഭകർണ സേവയോ 
ജര പിടിച്ചു സഞ്ചിയും 
നര പിടിച്ചു ദീക്ഷയും .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക