Image

പൊന്‍കണിയായ്' ഗാനം പുറത്തിറങ്ങി

Published on 10 May, 2022
 പൊന്‍കണിയായ്' ഗാനം പുറത്തിറങ്ങി

 


ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ അറിയപ്പെടുന്ന ഗായികയും മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നതുമായ 'ജാസ്മിന്‍ പ്രമോദ് 'പാടിയ 'പൊന്‍ കണിയായ്' എന്ന മാതൃത്വത്തിന്റെ കഥ പറയുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. 4 മ്യൂസിക്‌സിന്റെ ഒറിജിനല്‍ സിരീസ് ആയ ''മ്യൂസിക് മഗ് സീസണ്‍ 2 ''വില്‍ 4 മ്യൂസിക്‌സിലെ ബിബി മാത്യു രചന നിര്‍വഹിച്ച മനോഹര ഗാനം അയര്‍ലന്‍ഡില്‍ തന്നെയാണ് വിഷ്വല്‍ ചെയ്തിരിക്കുന്നത്.

പിറക്കാന്‍ പോകുന്ന കണ്‍മണിയെ കുറിച്ചുള്ള അമ്മയുടെ സ്വപ്നങ്ങളും വാത്സല്യവും പ്രതീക്ഷകളും ഒക്കെയാണ് ദൃശ്യ സുന്ദരമായ ഈ മ്യൂസിക് ആല്‍ബത്തിന്റെ ഇതിവൃത്തം . 'ജാസ്മിന്‍' തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നതും. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് 4 മ്യൂസിക്‌സ്. 'അലോ മീഡിയ' എന്ന യൂട്യൂബ് ചാനലിലൂടെ ആണ് മദേഴ്‌സ് ഡേയില്‍ ഈ ഗാനം റീലീസ് ആയിരിക്കുന്നത്.


4 മ്യൂസിക്‌സിന്റെ ഒറിജിനല്‍ സോംഗ് സിരീസ് ആയ ''മ്യൂസിക് മഗ് സീസണ്‍ 2''വിന്റെ അയര്‍ലന്‍ഡ് എപ്പിസോഡിലാണ് 'ജാസ്മിനെ' ഇവര്‍ ഫീച്ചര്‍ ചെയ്തിരിക്കുന്നത്.

അയര്‍ലന്‍ഡില്‍ നിന്നുള്ള 'കിരണ്‍ ബാബു' ഛായഗ്രഹണവും മെന്േറാസ് ആന്റണി വീഡിയോ എഡിറ്റിംഗ്, ഡിഐ എന്നിവയും നിര്‍വഹിച്ചിരിക്കുന്നു.

അയര്‍ലന്‍ഡില്‍ നിന്നുള്ള പത്ത് സിംഗേഴ്‌സിനെയാണ് 4 മ്യൂസിക്‌സ് ''മ്യൂസിക് മഗ് സീസണ്‍ 2'' വില്‍ ഫീച്ചര്‍ ചെയ്തിരിക്കുന്നത്. വിജയകരമായ 'മ്യൂസിക് മഗ് സീസണ്‍ 1''ല്‍ മുന്‍പ് റീലീസ് ആയിട്ടുള്ള എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ ബാനറില്‍ ജിംസണ്‍ ജെയിംസ് ആണ് ന്ധമ്യൂസിക് മഗ്ന്ധ എന്ന പ്രോഗ്രാം അയര്‍ലന്‍ഡില്‍ പരിചയപ്പെടുത്തുന്നത്.
ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക