കുവൈറ്റില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

Published on 10 May, 2022
 കുവൈറ്റില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

 

കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രാദേശിക ബാങ്കുകള്‍ പ്രവര്‍ത്തന സമയം മാറ്റാന്‍ ഒരുങ്ങുന്നതായി പ്രാദേശിക പത്രം അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയാണ് പുതുക്കിയ സമയക്രമമായി സമര്‍പ്പിച്ചിരിക്കുന്നത്.

സമയം മാറ്റുന്നതിനെ കുറിച്ച് ബാങ്കുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും അന്തിമ തീരുമാനത്തിനായി കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിന് നിര്‍ദേശം സമര്‍പ്പിച്ചതായും സൂചനകളുണ്ട്.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക