തരൂരിന്റെ വീട്ടിലെ ക്ഷേത്രം;  പാകം ചെയ്ത കാശ്മീരി വിഭവങ്ങള്‍ ; സുനന്ദ പുഷ്‌ക്കറിന്റെ കാശ്മീരി അസ്മിതയ്ക്ക് സാക്ഷ്യവുമായി  മാധ്യമ പ്രവര്‍ത്തകന്‍ 

Published on 11 May, 2022
തരൂരിന്റെ വീട്ടിലെ ക്ഷേത്രം;  പാകം ചെയ്ത കാശ്മീരി വിഭവങ്ങള്‍ ; സുനന്ദ പുഷ്‌ക്കറിന്റെ കാശ്മീരി അസ്മിതയ്ക്ക് സാക്ഷ്യവുമായി  മാധ്യമ പ്രവര്‍ത്തകന്‍ 

തിരുവനന്തപുരം: സുനന്ദ പുഷ്‌ക്കറിന്റെ കാശ്മീരി അസ്മിതയില്‍ ഭര്‍ത്താവായിരുന്ന ശശി തരൂര്‍ അഭിമാനിച്ചിരുന്നതായി മാധ്യമ പ്രവര്‍ത്തകന്‍.   സുനന്ദ കാശ്മീരി പണ്ഡിറ്റാണ്. പണ്ഡിറ്റുകളുടെ ഇഷ്ട ദൈവം ശിവനും.  കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ ഔദ്യോഗിക വസതിയില്‍ മനോഹരമായ ചെറിയ ശിവക്ഷേത്രം ശശിതരൂര്‍ ഒരുക്കിയതും കാശ്മീരി ഭക്ഷണം സുനന്ദയെകൊണ്ട് പാകം ചെയ്ത് അതിഥികള്‍ക്ക് നല്‍കുന്നതില്‍ താല്‍പര്യം കാണിച്ചിരുന്നതായും ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാറാണ് ,'സുനന്ദ പുഷ്‌കറെ ഓര്‍ത്തെങ്കിലും  കശ്മീര്‍ ഹിന്ദുക്കളുടെ വംശഹത്യയെ പരിഹസിക്കരുത് ' എന്ന് ശശി തരൂരിനോടുള്ള   അനുപം ഖേറിന്റെ അഭ്യര്‍ത്ഥനയക്ക് പിന്തുണ നല്‍കിയത്.

2012 ല്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഔദ്യോഗിക വസതിയില്‍ തിരുവന്തപുരത്തുനിന്നുള്ള മാധ്യമ സംഘത്തോടൊപ്പം സല്‍ക്കാരത്തില്‍ പങ്കെടുത്ത അനുഭവം ഫേസ് ബുക്കില്‍ കുറിച്ചുകൊണ്ടാണ് സുനന്ദ കാശ്മീരി പണ്ഡിറ്റ് എന്ന നിലയില്‍ അഭിമാനിച്ചിരുന്നതായി ശ്രീകുമാര്‍ പറയുന്നത്.
ചര്‍ച്ചചെയ്യപ്പെട്ട  ദ കാശ്മീരി ഫയല്‍സ്  പശ്ചാത്തലത്തില്‍ കാശ്മീരി ഫയല്‍ എന്ന പേരില്‍ പുസ്തകം എഴുതിയ ആളാണ് ശ്രീകുമാര്‍. കാശ്മീരിന്റെ ചരിത്രം വിശദീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തത് സിനിമയുടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയാണ്. തരൂരിനും സുന്ദയക്കും ഒപ്പം ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് ശ്രീകുമാറിന്റെ പോസ്റ്റ്

 കശ്മീര്‍ ഫയല്‍സിന്റെ പ്രദര്‍ശനം സിംഗപ്പൂര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 'ഇന്ത്യ ഭരിയ്ക്കുന്ന പാര്‍ട്ടി പ്രോത്സാഹിപ്പിച്ച കശ്മീര്‍ ഫയല്‍സ് എന്ന സിനിമ സിംഗപ്പൂരില്‍ നിരോധിച്ചു'' എന്ന ശശി തരൂരിന്റെ  ട്വീറ്റ് വിവാദമായിരുന്നു. അതിനുള്ള മറുപടിയിലാണ്

'കശ്മീരി പണ്ഡിറ്റുകളോട് അനുഭാവമുള്ള ഒരു കശ്മീരി ഹിന്ദുവായിരുന്നു സുനന്ദ പുഷ്‌കര്‍. അവര്‍ ഒരിക്കലും കശ്മീരി ഫയല്‍സ് ഒരു രാജ്യം നിരോധിച്ചത്  വലിയ വിജയമായി ആഘോഷിക്കുമായിരുന്നില്ല' എന്ന് അനുപം ഖേര്‍ പറഞ്ഞത്.

കശ്മീരി ഹിന്ദുവായ സുനന്ദ പുഷ്‌കര്‍ കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അപ്പോള്‍ അവരെ നിശ്ശബ്ദയാക്കിയത് ഭര്‍ത്താവായിരുന്ന ശശി തരൂരായിരുന്നുവെന്നും  സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും ആരോപിച്ചു.

പി.  ശ്രീകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

  ആരോപണമെന്തായാലും കാശ്മീരി പണ്ഡിറ്റ് എന്ന നിലയില്‍ അഭിമാനിച്ചിരുന്ന എന്ന  ആളായിരുന്നു സുനന്ദ എന്നതിന് അനുഭവ സാക്ഷ്യം പറയാനാകും.  2012 മെയില്‍ തിരുവനന്തപുരത്തെ 25 മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കാശ്മീര്‍ സന്ദര്‍ശിച്ച് മടങ്ങവേ  ദല്‍ഹിയില്‍ ശശി തൂരൂരിന്റെ ഓദ്യോഗിക വീട്ടില്‍ ഞങ്ങള്‍ക്ക് സല്‍ക്കാരം ഒരുക്കിയിരുന്നു. ഭക്ഷണവും പാനീയവും പാട്ടും ഡാന്‍സും എല്ലാം ചേര്‍ന്ന അടിപൊളി രാത്രി മറക്കില്ല.  കാശ്മീരി പണ്ഡിറ്റ്  എന്ന നിലയിലുള്ള അഭിമാനം പലകുറി  സുനന്ദ   അന്ന് പ്രകടിപ്പിച്ചു.
തൈരും മസാലയും ചേര്‍ത്ത്  ഉരുളക്കിഴങ്ങ് വറുത്ത 'ദം ആലു', താമരയുടെ തണ്ടിന്റെയും ചീരയുടെയും സംയോജനമായ 'നാദിയര്‍ പാലക്'  തുടങ്ങിയ പണ്ഡിറ്റുകളുടെ ഇഷ്ടവിഭവങ്ങള്‍ വിളമ്പിയപ്പോള്‍, അത് സുന്ദന തന്നെ പാകം ചെയ്തതാണന്ന് അഭിമാനത്തോടെയാണ് തരൂര്‍ ഞങ്ങളോട് പറഞ്ഞത്. സുനന്ദയുടെ സഹോദരനും സൈനികനുമായ രാജേഷ് ഞങ്ങള്‍ക്കുവേണ്ടി  കാശ്മീരി  പാട്ടുകളും പാടി.

അതിലൊക്കെ ശ്രദ്ധേയും തരൂരിന്റെ ഔദ്യോഗിക വീട്ടുമുറ്റത്ത് ഒരുക്കിയിരുന്ന മനോഹര ക്ഷേത്രവും നടരാജ വിഗ്രഹവും ആയിരുന്നു. ശിവ ഭക്തരാണ് പണ്ഡിറ്റുകള്‍. സുനന്ദയുടെ ശിവഭക്തിയെകുറിച്ചും അന്ന് തരൂര്‍ വാചാലനായി.
 തരൂര്‍ ഭാര്യയെ കൊല്ലും എന്ന് അന്നത്തെ സല്‍ക്കാരത്തില്‍ പങ്കെടുത്തവരെപ്പോലെ ഞാനും കരുതുന്നില്ല. കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് സംസാരിക്കാന്‍ സുനന്ദ ആഗ്രഹിച്ചിരുന്നുവെന്ന വിവേക് അഗ്നിഹോത്രിയുടെ ആരോപണവും തെളിയക്കപ്പെടട്ടേ. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. കാശ്മീര്‍ അസ്മിതയില്‍  സുനന്ദ പുഷ്‌ക്കര്‍ അഭിമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ സുനന്ദ പുഷ്‌കറെ ഓര്‍ത്തെങ്കിലും  കശ്മീര്‍ ഹിന്ദുക്കളുടെ വംശഹത്യയെ പരിഹസിക്കരുത് എന്ന അനുപം ഖേറിന്റെ ആവശ്യം തികച്ചും ന്യായയുക്തം'സുനന്ദ പുഷ്‌കറെ ഓര്‍ത്തെങ്കിലും  കശ്മീര്‍ ഹിന്ദുക്കളുടെ വംശഹത്യയെ പരിഹസിക്കരുത് ' എന്നാണ് ശശി തരൂരിനോട്  അനുപം ഖേര്‍  പറയുന്നത്.
'കശ്മീരി പണ്ഡിറ്റുകളോട് അനുഭാവമുള്ള ഒരു കശ്മീരി ഹിന്ദുവായിരുന്നു സുനന്ദ പുഷ്‌കര്‍. അവര്‍ ഒരിക്കലും കശ്മീരി ഫയല്‍സ് ഒരു രാജ്യം നിരോധിച്ചത്  വലിയ വിജയമായി ആഘോഷിക്കുമായിരുന്നില്ല'. അനുപം ഖേര്‍ പറഞ്ഞു. കശ്മീര്‍ ഫയല്‍സിന്റെ പ്രദര്‍ശനം സിംഗപ്പൂര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 'ഇന്ത്യ ഭരിയ്ക്കുന്ന പാര്‍ട്ടി പ്രോത്സാഹിപ്പിച്ച കശ്മീര്‍ ഫയല്‍സ് എന്ന സിനിമ സിംഗപ്പൂരില്‍ നിരോധിച്ചു'' എന്ന ശശി തരൂരിന്റെ  ട്വീറ്റിന് മറുപടിയായിട്ടാണ് സിനിമയിലെ നായകനായിരുന്ന അനുപം ഖേര്‍ രംഗത്തുവന്നത്.

കശ്മീരി ഹിന്ദുവായ സുനന്ദ പുഷ്‌കര്‍ കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അപ്പോള്‍ അവരെ നിശ്ശബ്ദയാക്കിയത് ഭര്‍ത്താവായിരുന്ന ശശി തരൂരായിരുന്നുവെന്നും  സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും ആരോപിച്ചു.
  ആരോപണമെന്തായാലും കാശ്മീരി പണ്ഡിറ്റ് എന്ന നിലയില്‍ അഭിമാനിച്ചിരുന്ന എന്ന  ആളായിരുന്നു സുനന്ദ എന്നതിന് അനുഭവ സാക്ഷ്യം പറയാനാകും.  2012 മെയില്‍ തിരുവനന്തപുരത്തെ 25 മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കാശ്മീര്‍ സന്ദര്‍ശിച്ച് മടങ്ങവേ  ദല്‍ഹിയില്‍ ശശി തൂരൂരിന്റെ ഓദ്യോഗിക വീട്ടില്‍ ഞങ്ങള്‍ക്ക് സല്‍ക്കാരം ഒരുക്കിയിരുന്നു. ഭക്ഷണവും പാനീയവും പാട്ടും ഡാന്‍സും എല്ലാം ചേര്‍ന്ന അടിപൊളി രാത്രി മറക്കില്ല.  കാശ്മീരി പണ്ഡിറ്റ്  എന്ന നിലയിലുള്ള അഭിമാനം പലകുറി  സുനന്ദ   അന്ന് പ്രകടിപ്പിച്ചു.
തൈരും മസാലയും ചേര്‍ത്ത്  ഉരുളക്കിഴങ്ങ് വറുത്ത 'ദം ആലു', താമരയുടെ തണ്ടിന്റെയും ചീരയുടെയും സംയോജനമായ 'നാദിയര്‍ പാലക്'  തുടങ്ങിയ പണ്ഡിറ്റുകളുടെ ഇഷ്ടവിഭവങ്ങള്‍ വിളമ്പിയപ്പോള്‍, അത് സുന്ദന തന്നെ പാകം ചെയ്തതാണന്ന് അഭിമാനത്തോടെയാണ് തരൂര്‍ ഞങ്ങളോട് പറഞ്ഞത്. സുനന്ദയുടെ സഹോദരനും സൈനികനുമായ രാജേഷ് ഞങ്ങള്‍ക്കുവേണ്ടി  കാശ്മീരി  പാട്ടുകളും പാടി.

അതിലൊക്കെ ശ്രദ്ധേയും തരൂരിന്റെ ഔദ്യോഗിക വീട്ടുമുറ്റത്ത് ഒരുക്കിയിരുന്ന മനോഹര ക്ഷേത്രവും നടരാജ വിഗ്രഹവും ആയിരുന്നു. ശിവ ഭക്തരാണ് പണ്ഡിറ്റുകള്‍. സുനന്ദയുടെ ശിവഭക്തിയെകുറിച്ചും അന്ന് തരൂര്‍ വാചാലനായി.
 തരൂര്‍ ഭാര്യയെ കൊല്ലും എന്ന് അന്നത്തെ സല്‍ക്കാരത്തില്‍ പങ്കെടുത്തവരെപ്പോലെ ഞാനും കരുതുന്നില്ല. കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് സംസാരിക്കാന്‍ സുനന്ദ ആഗ്രഹിച്ചിരുന്നുവെന്ന വിവേക് അഗ്നിഹോത്രിയുടെ ആരോപണവും തെളിയക്കപ്പെടട്ടേ. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. കാശ്മീര്‍ അസ്മിതയില്‍  സുനന്ദ പുഷ്‌ക്കര്‍ അഭിമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ സുനന്ദ പുഷ്‌കറെ ഓര്‍ത്തെങ്കിലും  കശ്മീര്‍ ഹിന്ദുക്കളുടെ വംശഹത്യയെ പരിഹസിക്കരുത് എന്ന അനുപം ഖേറിന്റെ ആവശ്യം തികച്ചും ന്യായയുക്തം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക