മാഞ്ചസ്റ്റര്‍ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ നഴ്സുമാര്‍ക്ക് ആദരം

Published on 11 May, 2022
 മാഞ്ചസ്റ്റര്‍ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ നഴ്സുമാര്‍ക്ക് ആദരം

മാഞ്ചസ്റ്റര്‍ : കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചെസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ പ്രൗഢഗംഭീരമായി നടന്നു. നഴ്സുമാര്‍ക്ക് ആദരം ഒരുക്കിയും,ആട്ടവും പാട്ടുമായി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ആഘോഷപരിപാടികള്‍ മികച്ച ജനപങ്കാളിത്തം കൊണ്ടും,മികവുറ്റ പരിപാടികളാലും ശൃദ്ധേയമായി.

അസോസിയേഷന്‍ പ്രസിഡന്റ് ട്വിങ്കിള്‍ ഈപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ബിജു ആന്റണി,ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


ഇവന്റ് കോര്‍ഡിനേറ്റര്‍ ജയ്സണ്‍ ജോബ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു . കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി.

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ അണിനിരന്ന ഇരുപത്തിയഞ്ചില്‍ പരം പരിപാടികള്‍ ആഘോഷരാവിനു നിറം പകര്‍ന്നു.

നഴ്‌സുമാര്‍ ഒന്നടങ്കം വേദിയില്‍ എത്തി സത്യപ്രതിജ്ഞ ഏറ്റുചൊല്ലുകയും,നിലവിളക്ക് തെളിയിക്കുകയും ചെയ്തു .മികച്ച ഹര്‍ഷാരവത്തോടെ ഏവരും നഴ്‌സുമാര്‍ക്ക് ആദരവ് നല്‍കി.


ജോബി വര്‍ഗീസ് ,റിന്‍സി സജിത്ത് എന്നിവര്‍ അവതാരകര്‍ ആയപ്പോള്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സ് ആയ ഷിജി ജെയ്‌സണ്‍,മഞ്ജു സി പള്ളം, ഷേര്‍ളി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മറ്റികളും , സെക്രട്ടറി സുനില്‍ കോച്ചേരി,ട്രഷറര്‍ ജിനോ ജോസഫ്,വൈസ് പ്രസിഡണ്ട് അഞ്ജു ബെന്‍ഡന്‍ തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കുട്ടികളുടെ പ്രായം അനുസരിച്ച് വിവിധ ഗ്രുപ്പുകളായി തിരിച്ചു നടന്ന കലാപരിപാടികളും, മുതിര്‍ന്നവരുടെ ഡാന്‍സുകളുമെല്ലാം ആസ്വാദക ഹൃദയങ്ങളില്‍ ഇടം പിടിച്ചു.

നീണ്ട ഇടവേളയ്ക്കു ശേഷം സൗഹൃദം പങ്കിട്ടും, സ്‌നേഹവിരുന്ന് ആസ്വദിച്ചും ഏറെവൈകിയാണ് ഏവരും വീടുകളിലേക്ക് മടങ്ങിയത്.പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എസ്സിക്യു്ട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി .

സാബു ചുണ്ടക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക