അബുദാബി ശക്തി അവാര്‍ഡ്; അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 31

Published on 11 May, 2022
 അബുദാബി ശക്തി അവാര്‍ഡ്; അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 31

 

തിരുവനന്തപുരം: അബുദാബി ശക്തി അവാര്‍ഡിന് പരിഗണിക്കുന്നതിന് സാഹിത്യകൃതികള്‍ ക്ഷണിച്ചു.

2019 ജനുവരി ഒന്നു മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല.

കവിത, നോവല്‍, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിതം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യവിഭാഗത്തില്‍പ്പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡുകള്‍ നല്‍കുന്നത്.

സാഹിത്യനിരൂപണ കൃതിക്ക് ശക്തി തായാട്ട് അവാര്‍ഡും ഇതര സാഹിത്യവിഭാഗം കൃതിക്ക് (ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി -- എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡും നല്‍കും.


25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

2017 മുതല്‍ 2021 വരെ ( അഞ്ചുവര്‍ഷം) ഈ അവാര്‍ഡുകള്‍ ലഭിച്ചവരുടെ കൃതികള്‍ അവാര്‍ഡിന് പരിഗണിക്കുന്നതല്ല. അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള കൃതികളുടെ മൂന്നു കോപ്പി വീതം കണ്‍വീനര്‍, അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജംഗ്ഷന്‍, തിരുവനന്തപുരം - 695001 വിലാസത്തില്‍ മേയ് 31 നകം കിട്ടത്തക്കവിധം അയയ്ക്കണം.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക