Image

വൈദികനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞു

Published on 13 May, 2022
വൈദികനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞു

മലയാളി കത്തോലിക്കാ വൈദികനെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുകയും മാപ്പുപറയുകയും ചെയ്തുള്ള കത്ത് വാട്‌സ്ആപ്പില്‍ ഒട്ടേറെ കമ്യുണിറ്റി അംഗങ്ങള്‍ക്ക് ലഭിച്ചു.

ആരോപണത്തെത്തുടര്‍ന്ന് വൈദികന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കത്ത്ഇപ്രകാരമാണ്: (സ്വതന്ത്ര പരിഭാഷ)

ഹലോ കമ്മ്യൂണിറ്റി അംഗങ്ങള്‍,

എന്റെ പേര് .........

2021 ഒക്ടോബര്‍ 28-ന് ഞാന്‍ ചെയ്തചില കാര്യങ്ങളെപ്പറ്റി ഏതാനും മാസങ്ങളായി ഞാന്‍ അത്യധികം ദുഖിതനായിരുന്നു. അധാര്‍മ്മികപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എന്റെ തെറ്റായ ആരോപണങ്ങളാല്‍ വൈദികനു അപരിഹാര്യമായ ദോഷങ്ങളാണ് സംഭവിച്ചത്.അന്ന്ചിക്കാഗോ സീറോ മലബാര്‍ രൂപത അധിക്രുതരുമായി ബന്ധപ്പെടുകയുംഅദ്ദേഹത്തെ കുറ്റപ്പെടുത്തി ഞാന്‍ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.

വാസ്തവത്തില്‍, ഇത് എന്റെ തെറ്റായ ധാരണകള്‍ മാത്രമായിരുന്നു.

മൂന്ന് ദിവസത്തിന് ശേഷം 2021 ഒക്ടോബര്‍ 31-ന്, എന്റെവലിയ അബദ്ധംഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍, രൂപതാധിക്രുതരെ വീണ്ടുംബന്ധപ്പെടുകയും എന്റെ പരാതി അസാധുവാക്കി പിന്‍വലിക്കുകയാണെന്നും അറിയിച്ചു

എന്റെആരോപണം അസാധുവാക്കാനും പിന്‍വലിക്കാനുമുള്ള എന്റെ ഉദ്ദേശ്യത്തെബലപ്പെടുത്തിക്കൊണ്ട്2021 നവംബര്‍ 2-ന് ഞാന്‍ വീണ്ടുംരൂപതാധിക്രുതരുമായി ബന്ധപ്പെട്ടു.

അതോടെ പ്രസ്തുത ആരോപണം അച്ചനെ ബാധിക്കില്ലെന്ന് ഞാന്‍ വിശ്വസിച്ചു. എന്നാല്‍ അക്കര്യത്തില്‍എനിക്ക് തീര്‍ത്തും തെറ്റുപറ്റി.നിര്‍ഭാഗ്യവശാല്‍ എന്റെ തെറ്റായ ആരോപണങ്ങള്‍ കാരണം സംശയത്തിന്റെ കാര്‍മേഘം അച്ചനെ പിന്തുടര്‍ന്നു.

ഇത് എന്നെ സങ്കടപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു. 2022 ഏപ്രില്‍ 29 നും മെയ് 6 നും ഇടയില്‍, ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്ന് ഞാന്‍ വീണ്ടും ചിക്കാഗോ സീറോ മലബാര്‍ രൂപതയെ അറിയിച്ചു. ഇതേ സമയത്ത്ഞാന്‍ ആദ്യമായി കോട്ടയം അതിരൂപതയോടും അച്ചനോടും ബന്ധപ്പെടുകയുംഎന്റെ ആരോപണങ്ങള്‍ ശരിയല്ലെന്ന് അറിയിക്കുകയും ആത്മാര്‍ത്ഥമായി മാപ്പ് പറയുകയും ചെയ്തു.

നമ്മുടെ ക്‌നാനായ കത്തോലിക്കാ പ്രവാസി അംഗങ്ങളോടും, ഡാളസിലുള്ള ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ഇടവകാംഗങ്ങളോടും, അവസാനമായി, എന്നാല്‍ ഏറ്റവും പ്രധാനമായി അച്ചന്റെസത്യസന്ധതയെയും ആത്മാര്‍ഥതയേയും ചോദ്യം ചെയ്തതിന് അച്ചനോടും ഞാന്‍ഹ്രുദയപൂര്‍വംക്ഷമ ചോദിക്കുന്നു.

എന്റെ ആത്മാര്‍ത്ഥവും ഹൃദയംഗമവുമായ ക്ഷമാപണം സ്വീകരിക്കുകയും, എന്നോട് ക്ഷമിക്കുകയും ചെയ്യുന്നതിനു അച്ചന്‍ അങ്ങേയറ്റം സൗമനസ്യംകാണിച്ചത് അറിയിക്കുവാന്‍ ഞാന്‍ആഗ്രഹിക്കുന്നു. ഏറ്റവും പ്രധാനമായി, എനിക്കെതിരെ നിയമപരമായ ഒരു നടപടിയും ഇപ്പോഴോ ഭവിയിലൊ ഒരിടത്തുംസ്വീകരിക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നതിലും അച്ചന്‍ദയ കാട്ടി.

തെറ്റ് സമ്മതിച്ചതിലൂടെ ഞാന്‍ സ്വയം കുറ്റക്കാരനാണെന്ന് അംഗീകരിക്കുകയാണെങ്കിലും, ഇതാണ് ശരിയായ കാര്യമെന്ന് ഞാന്‍ കരുതുന്നു.അച്ചന് സംഭവിച്ച നാശനഷ്ടങ്ങള്‍ നികത്തുന്നതിനു ഇതാണു വേണ്‍തതെന്നു കരുതുന്നു. അതുപോലെ ഇതുമൂലം വേദനിക്കുന്ന മറ്റുള്ളവരോടുംമാന്യത പുലര്‍ത്താനും കൂടുതല്‍ വേദന തടയാനും ഇതാവശ്യമെന്നു കരുതുന്നു.

ഈ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണംഞാന്‍ നല്‍കുകയില്ല. ഈ നിലപാടിനെബഹുമാനിക്കാന്‍ ഞാന്‍ നിങ്ങളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സത്യസന്ധനായിരിക്കാനും ദൈവത്തോട് കൂടുതല്‍ അടുക്കാനുംഎന്നെ സഹായിച്ചകമ്മ്യൂണിറ്റിയിലെയും ഇടവകയിലെയും ഒരു അംഗത്തിന്റെ ശ്രമങ്ങളെ നന്ദിപൂര്‍വം അനുസ്മരിക്കാനുംഞാന്‍ ആഗ്രഹിക്കുന്നു.

നന്ദിയോടെ

Join WhatsApp News
Mr Catholic 2022-05-13 23:16:17
He did the right thing. Let Jesus forgive him
Jimmy 2022-05-14 00:19:24
Please don't publish this type of gossip
കുഞ്ഞാടുകളോ 2022-05-18 13:10:33
ചിന്തിക്കുന്ന ഓരോ വ്യക്തിയും മതം ഉപേക്ഷിക്കണം. മനുഷരെ നൂറ്റാണ്ടുകൾ പുറകിലേക്ക് വലിച്ചുകൊണ്ട് പോകുന്ന മതങ്ങളെ എല്ലാവരും ഉപേക്ഷിക്കണം. : ഇടയൻറെ കരച്ചിൽ കാലിനടിയിൽ നിന്നും മണ്ണൊലിച്ച് പോകുമ്പോഴുള്ള നിങ്ങളുടെ കരച്ചിൽ കേട്ടു, അതി ഭയാനകം. മിസ്റ്റർ ആൻഡ്രൂസ് താഴത്ത്, "സഭാ ശത്രുക്കൾ" എന്ന് നിങ്ങൾ വിശേഷിപ്പിച്ചത് ആരെയാണെന്ന് മനസ്സിലായില്ല. പക്ഷെ ഒരു കാര്യം സത്യമാണ്: സഭയെ തകർക്കുന്നത്ത് മറ്റാരുമല്ല: 🔷 - ചതി- വഞ്ചന - ഗൂഡാലോചന എന്നിവ നടത്തുന്ന ആലഞ്ചേരിയെ പോലെയുള്ളവരാണ് 🔷 - പാവപ്പെട്ടവരെ ചതിച്ച് പണം തട്ടിയെടുക്കുന്ന പീലിയാനിക്കലിനെ പോലെയുള്ളവരാണ് 🔷 - പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭോഗിക്കുന്ന റോബിൻ വടക്കുംചേരിയെ പോലുള്ളവരാണ് 🔷- വൈദീകർ നടത്തുന്ന ലൈംഗീക അതിക്രമങ്ങൾ കാരണമാണ് 🔷 - ദൈവവിളിയുടെ മറവിൽ കോൺവെന്റുകളുടെ അകത്തളങ്ങളിൽ കൊന്നു തള്ളപ്പെടുന്ന ചെറുപ്പക്കാരായ സന്ന്യാസിനികളുടെ നിലവിളികൾ നിങ്ങൾ കേൾക്കാത്തത് കൊണ്ടാണ്... അങ്ങനെ ലിസ്റ്റിന്റെ നീളം കൂടുമ്പോൾ... സഭയെ തകർക്കുന്നത്ത് മറ്റാരുമല്ല, പൗരോഹിത്യ / സന്യാസവൃത്തി ഒരു തൊഴിലായി കൊണ്ടുനടക്കുന്ന വൈദീകരും കന്ന്യാസ്ത്രീകളും, അത്ഭുത സൗഖ്യം എന്ന ബോർഡ്‌വച്ച് നടത്തുന്ന ഉഡായിപ്പ് ബിസ്സിനസ്സ്കാരും തന്നെയാണ്. ആ ട്രോഫി നിങ്ങൾ അവർക്ക് തന്നെ കൊടുത്താൽ മതി. 🔶 - "നാല് ദിവസം മുൻപ് സ്പെഷ്യൽ പോലീസ് എന്നോട് പറഞ്ഞു: തൃശൂര് പുതിയ പ്രസ്ഥാനം ശക്തമായി നടക്കുന്നുണ്ട്, കേരളം മുഴുവനും അതിൻ്റെ നെറ്റുവർക്കുണ്ട്. പിതാവ് അറിയാത്ത atheist ഗ്രൂപ്പ് ഇവിടെ വളർന്നു വന്നിട്ടുണ്ട് വിശ്വാസം ഇല്ലാത്തവരെ ഒരുമിച്ച് കൂട്ടുന്ന ഒരു ഗ്രുപ്പ്, അതിലേക്ക് വിശാസം ഉള്ളവരെ വിളിക്കുന്നു. രൂപതയിലെ കുറെയേറെ പെൺകുട്ടികളും അതിൽ പെട്ടുപോയിട്ടുണ്ട്. പള്ളിലേക്കാണ് പോണത് പക്ഷെ ഈ ഗ്രൂപ്പിൽ എത്തുന്നു." ആ ബെസ്റ്റ്! ഇപ്പളാണാ സ്‌പെഷ്യൽ പോലീസിന് നേരംവെളുത്തത്? ഇത്രയും ഭയാനകമായ ഒരു സത്യം തിരുമേനിയെ അറിയിച്ചതിന് ഒരു പ്രത്യേക അവാർഡ് ആ മാമൻമ്മാർക്ക് കൊടുക്കാൻ രാഷ്ട്രപതിയോട് പറയണം എന്നാണ് എൻ്റെ ഒരു ഇത്. അല്ല മാഷേ, നിങ്ങ കഥാപൊത്തകമൊന്നും വായിക്കാറില്ലേ? 📕 - "യേശു അവരോടു പറഞ്ഞു: എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല." (John 6:44) അതായതുത്തമാ: ശുപാർശ ചെയ്യാതെ അവിടെ കയറ്റില്ലെന്ന് സാരം. വിശ്വാസം ഒരു ദാനമാണെന്നാണ് ആ കഥാ പൊത്തകത്തിൽ എഴുതിവച്ചിരിക്കുന്നത്: 📕 - "വിശ്വാസംവഴി കൃപയാലാണു നിങ്ങൾ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്." (Ephesians 2:8) അപ്പോൾ ആരെങ്കിലും നിരീശ്വര വാദത്തിലേക്ക് പോകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിങ്ങളുടെ ദൈവത്തിനാണെന്ന് സാരം. 📕 - "16 : അതുകൊണ്ട്, മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. 18 : താൻ ഇച്ഛിക്കുന്നവരോട് അവിടുന്നു കരുണ കാണിക്കുന്നു; അതുപോലെ താൻ ഇച്ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു." (Romans 9:16,18) അതും ഗോവിന്ദ! ഒന്നുകിൽ, നിങ്ങൾ പ്രസംഗിക്കുന്ന ദൈവത്തിലോ, വായിക്കുന്ന ബൈബിളിലോ നിങ്ങൾക്ക് തന്നെ വിശ്വാസമില്ല, അല്ലെങ്കിൽ നിങ്ങളൊരു ഫ്രോഡാണ്. കാരണാം: 📕 - "നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നത് എന്തും, പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും."(John 14:13) എന്ന് പറയുന്നത് നിങ്ങളുടെ ദൈവം തന്നെയല്ലേ? അപ്പൊ, ആ നിരീശ്വര വാദികളെ മുഴുവനും വിശ്വാസികളാക്കാൻ ഒന്നങ്ങേരോട് പറഞ്ഞാൽ പോരെ മിസ്റ്റർ ? പറ്റില്ല ല്ലേ !? ആ പറയാൻ മറന്നു: ഞാൻ വിശ്വാസം ഉപേക്ഷിച്ചത് ഒരു നിരീശ്വര വാദ ഗ്രൂപ്പും കൈകാണിച്ച് വിളിച്ചിട്ടല്ല, ബൈബിൾ വായിച്ചിട്ടാണ്. സമയംകിട്ടീപ്പ പറഞ്ഞെന്നേയുള്ളൂ. ... ന്നാലും ആ അൻപതിനായിരം പേരെ കൊണ്ടോയ നിരീശ്വരവാദ ജിഹാദികൾ കൊണം വരാതെപോണേ കർത്താവേ. ✒️ f®️an©️is joy വാൽ: വട്ടായി, വാളന്മനാൽ, ആസനം ജോസപ്പ്, ആറുതൊട്ടി, നായ്ക്കംപറമ്പിൽ, മുതലായ പ്രമുഖ ധ്യാനകുറുക്കൻമ്മാരുണ്ടായിട്ടും തൃശൂർ രൂപതയിൽ മക്കളില്ലാത്ത കുഞ്ഞാടുകളോ ... വടക്കുംനാഥാ നീയേ തുണ! ആൻഡ്രൂസ് താഴത്ത് തൃശൂർ രൂപതാ മെത്രാൻ Video Courtesy : https://youtu.be/cdrot1E1fuk
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക