Image

പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും:ഷാജി രാമപുരം

(പി പി ചെറിയാന്‍ ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍) Published on 14 May, 2022
പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും:ഷാജി രാമപുരം

ഡാളസ് : കോവിഡ്  മഹാമാരിയെ തുടര്‍ന്ന് മന്ദഗതിയിലായിരുന്നു അമേരിക്കയിലെ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിനും, വിപുലീകരിക്കുന്നതിനും പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന്അമേരിക്കന്‍ റീജിയണ്‍ പി എം എഫ് കോ-ഓര്‍ഡിനേറ്റര്‍ ഷാജി രാമപുരം പറഞ്ഞു.

മെയ് 13 വെള്ളിയാഴ്ച വൈകിട്ട് യു എസ് റീജിയന്‍ പി  എം എഫ് ഭാരവാഹികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു ഷാജി രാമപുരം. പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോഡിനേറ്റര്‍ ആയിരുന്നു ജോസ്മാത്യു പനച്ചിക്കലിന്റെ സ്മരണക്കുമുന്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഒരു മിനിറ്റ്  മൗനാചരണം   നടത്തിയാണ് യോഗനടപടികള്‍ ആരംഭിച്ചത്.

യോഗത്തില്‍ നാഷണല്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു സെക്രട്ടറി രാജി തോമസ് സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് വിജയകരമായ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നതും കേരളത്തിലെ വിവിധ ജില്ലകളില്‍ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വിതരണം ചെയ്യുവാന്‍ കഴിഞ്ഞതും സംഘടനാ പ്രവര്‍ത്തനത്തിന്റെ  നേട്ടമാണെന്ന് രാജി പറഞ്ഞു. ട്രഷറര്‍ ജി മുണ്ടിക്കല്‍ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.ചര്‍ച്ചകള്‍ക്കു ശേഷം റിപ്പോര്‍ട്ടും കണക്കും ഐഖ്യകണ്ടേന അംഗീകരിച്ചു. സെപ്റ്റംബര്‍ ആദ്യവാരം കേരളത്തില്‍ നടക്കുന്ന ഗ്ലോബല്‍ l സമ്മേളനത്തിലേക്ക് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പി പി ചെറിയാന്‍ എല്ലാവരെയും സ്വാഗതം ചെയ്തു പി.എം.എഫ്.യുഎസ്.എ യുടെ വിപുലമായ പ്രവര്‍ത്തന യോഗം ജൂണ്‍ ആദ്യവാരം നടത്തുന്നതിന് യോഗം തീരുമാനിച്ചു  രാജേഷ് മാത്യു നന്ദി പ്രകടിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക